കണ്ണടയില്ലാതെയും കാണാം !!!

198

fb

എവിടെയെങ്കിലും പോകുമ്പോള്‍ കണ്ണട മറക്കുന്നത് പലര്‍ക്കും ഒരു ശീലമാണ്, പിന്നീട് പാവം കണ്ണടയെ കുറ്റം പറയ്യുന്നത് ഒരു സ്വഭാവവും. എവിടെയെങ്കിലും തപ്പി തടഞ്ഞു ഉരുണ്ടു വീഴുന്നതിനു പകരം, കണ്ണടയില്ലാതെ തന്നെ കാര്യങ്ങള്‍ വ്യക്തമായി കാണാനും നോക്കാനും ഒക്കെ സാധിച്ചാലോ??? സന്തോഷം..!!!

അതെ, അത് സാധ്യമാണ്.. കണ്ണടയുടെ സഹായമില്ലാതെ എല്ലാം നമുക്ക് ഇനി വ്യക്തമായി കാണാം. ‘മിനിറ്റ് ഫിസിക്‌സ്’ ആണ് ഇതിനു നിങ്ങളെ സഹായിക്കുന്നത്.

നിങ്ങളുടെ വിരലുകള്‍ എല്ലാം കൈക്കുള്ളിലേക്ക് മടക്കി പിടിക്കുക, അതിനു ശേഷം അവിടെ രൂപ പ്പെടുന്ന ചെറിയ ദ്വാരത്തിലൂടെ വായിക്കാനും നോക്കാനും ഒക്കെ ശ്രമിക്കുക, നടക്കും.. കാര്യങ്ങള്‍ വ്യക്തമായി കാണാന്‍ നിങ്ങളെ കൊണ്ട് സാധിക്കും. ഇത് എങ്ങനെയെന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്???

ഒരു ദൂരത്തില്‍ നിന്ന് വരുന്ന വെളിച്ചം പല ഭാഗങ്ങളില്‍ ചെന്ന് പതിച്ച ശേഷമാണ് നമ്മുടെ കണ്ണുകളില്‍ എത്തുന്നത്. നമ്മുടെ കണ്ണുകളില്‍ ഉള്ള റെറ്റിന അവയെ സംയോജിപ്പിക്കുന്നു. ദൂര പരിധി അനുസരിച്ചു കാഴ്ച ശക്തി നിയന്ത്രിക്കാന്‍ നമ്മുടെ കണ്ണുകള്‍ക്കാകും. ചെറിയ വിടവുകളില്‍ കൂടി വ്യക്തതയുള്ള രൂപങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും,കാരണം അവിടെ കുറച്ചു വെളിച്ചം മാത്രമാണ് വരുന്നത്, റിഫ്‌ലെക്ക്ഷന്‍സ് താരതമ്യേന കുറവാണ്. അത് കൊണ്ട് തന്നെയാണ് ക്യാമറ,ബൈനോകുലറുകള്‍ എന്നിവയ്യില്‍ ചെറിയ ലെന്‍സ് ഉപയോഗ്ഗിക്കുന്നത്.

ഇതേ രീതിയില്‍ വിരലുകള്‍ എല്ലാം കയ്യിക്കുളിലേക്ക് മടക്കി , അവിടെ രൂപ പ്പെടുന്ന ചെറിയ ദ്വാരത്തിലൂടെ വായിക്കാനും നോക്കാനും ഒക്കെ ശ്രമിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കും..

Advertisements