ഓരോ കുട്ടികള്‍ക്കും തങ്ങളുടെ അച്ഛന് ആയിരിക്കും അവരുടെ ബാല്യകാല് സൂപ്പര്‍ ഹീറോസ്. തങ്ങള്‍ എന്ത് ചോദിച്ചാലും സാധിച്ചുതരുന്ന അവരെ അല്ലാതെ മറ്റാരെയാണ് ഇവര്‍ സൂപ്പര്‍ ഹീറോസ് ആയി കാണേണ്ടത് അല്ലെ?
മക്കളെ കഷ്ട്ടപാടുകള്‍ ഒന്നും അറിയിക്കാതെ അവരെ ചിരിപ്പിക്കാന്‍ വേണ്ടി മാത്രം തങ്ങളുടെ കണ്ണുനീര് ഒളിപ്പിച്ചു വയ്ക്കുന്ന എല്ലാ അച്ഛന്മാര്ക്കുമായിയാണ് ഈ വീഡിയോ. തനിക്കു വേണ്ടി കഷ്ട്ടപെടുന്ന അച്ഛനെ ഹൃദയത്തിലെ എല്ലാ കോണുകളിലും സ്നേഹിക്കുന മക്കള്‍ക്കുമുള്ളതാണ് ഈ വീഡിയോ.
എത്ര കല്ലന് ഹൃദയമുള്ളവരാണ് എന്ന് പറഞ്ഞാലും ഈ വീഡിയോ കണ്ടാല്‍ അവരുടെ ഹൃദയം അലിഞ്ഞിരിക്കും. അച്ഛനും മക്കളുമായുള്ള സ്നേഹം അത്ര തീവ്രമാണ്. ലോകത്തിലെ എല്ലാ ആള്‍ക്കാരും ഒന്നുകില്‍ ആരുടെയെങ്കിലും മകനോ അല്ലെങ്കില്‍ ആരുടെയെങ്കിലും അച്ഛനോ ആയിരിക്കും. ഈ ബന്ധത്തിന്റെ വിലയറിയാത്ത ഒറ്റ മനുഷ്യരും കാണില്ല.
മേറ്റ്ലൈഫ് ഹോന്കോങ്ങിന്റെ പരസ്യ ചിത്രം ഒന്ന് കണ്ടു നോക്കു.