കണ്ണേ.. മടങ്ങുക..
തിരുവനന്തപുരം ജനറല്‍ ആശുപത്ത്രിയിലെ 9 വാര്‍ഡിന്റെ ദയനീയ അവസ്ഥയെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിഷയം ആകെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. വാര്‍ത്ത വന്ന ശേഷം വകുപ്പ് മന്ത്രി സന്ദര്‍ശിക്കുന്നു പ്രഖ്യാപനങ്ങള്‍ നടത്തുന്നു, ഭരണ പ്രതിപക്ഷ നിഷ്പക്ഷ യുവജന സംഘടനകള്‍ പ്രതിശേധിക്കുന്നു. അതങ്ങിനെ മുറപോലെ നടന്നു മറന്നില്ലതായി പോകുന്ന ലക്ഷണം തന്നെ.
76 total views

തിരുവനന്തപുരം ജനറല്‍ ആശുപത്ത്രിയിലെ 9 വാര്‍ഡിന്റെ ദയനീയ അവസ്ഥയെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിഷയം ആകെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. വാര്‍ത്ത വന്ന ശേഷം വകുപ്പ് മന്ത്രി സന്ദര്‍ശിക്കുന്നു പ്രഖ്യാപനങ്ങള്‍ നടത്തുന്നു, ഭരണ പ്രതിപക്ഷ നിഷ്പക്ഷ യുവജന സംഘടനകള്‍ പ്രതിശേധിക്കുന്നു. അതങ്ങിനെ മുറപോലെ നടന്നു മറന്നില്ലതായി പോകുന്ന ലക്ഷണം തന്നെ.
ഇത്തരം കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തകള്‍ എന്ത് കൊണ്ട് നിരന്തരം ഉണ്ടാകുന്നു? ആരാണിതിനൊക്കെ ഉത്തരവാദികള്‍? ആ ആശുപത്രിയുടെ ഒരു മേധാവി ഉണ്ടാകുമല്ലോ?. അദ്ദേഹമാണ് ഇതിന്റെ പ്രധാന ഉത്തരവാദി. അവിടെ ഉള്ള ജോലിക്കാരെ കൊണ്ട് കൃത്യമായി ജോലി ചെയ്യിക്കുകയും. ചെയ്യാത്തവര്‍ക്ക് എതിരെ നടപടി എടുക്കുകയും ചെയ്യേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. ജോലിക്കാരുടെയും വീല്‍ ചെയര്‍ സ്ട്രക്ചര്‍ ഉള്‍പെടെയുള്ള അടിസ്ഥാന സൌകര്യങ്ങളുടെ കുറവുണ്ടെന്ന് പറയപ്പെടുന്നു. ഉണ്ടെങ്കില്‍ അത് കൃത്യമായി മേലധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുകയും നിരന്തരം ഫോളോ ചെയ്തു അത് വാങ്ങിചെടുക്കുകയും ചെയ്യേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വം തന്നെയാണ്. ഇന്നത്തെ കാലത്ത് അടിസ്ഥാന സൌകര്യങ്ങളുടെ അഭാവം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഫണ്ടിന്റെ അപര്യാപ്തത ഉണ്ടെങ്കില്‍ തന്നെ ഈ ഉദ്ദ്യോഗസ്താണ് ആത്മാര്‍ഥത ഉണ്ടെങ്കില്‍ കേവലം ഒരു ജോലി എന്നതിലപ്പുറം ഒരു സേവന മനോഭാവം ഉണ്ടെങ്കില്‍ പരിഹരിക്കാവുന്നതെ ഉള്ളൂ. ഒട്ടനവധി സന്നദ്ധ സേവന സംഘടനകളും സര്‍ക്കാരില്‍ നിന്ന് തന്നെ ധന സഹായം ലഭിക്കുന്ന എന്‍ ജി ഓ കളും ഇവിടെ പ്രവര്‍തികുന്നു. സേവന മനോഭാവം ഉള്ള ഒട്ടനവധി വ്യക്തികളും വാണിജ്യ വ്യവസായ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. അവരുടെ ഒക്കെ ശ്രദ്ധയിലേക്ക് വിഷയം ഒന്നെതിക്കേണ്ടതെ ഉള്ളൂ. ഇങ്ങിനെ ഒക്കെ വ്യക്തമായ കൃത്യ വിലോപം ഉണ്ടായിട്ടും ശക്തമായ നടപടി എടുക്കാന്‍ ആരാണ് മടികുന്നത്? ആരെയാണ് ഭയകുന്നത്? നടപടി ഉടന്‍ ഉണ്ടായാല്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഗുണപരമായ ഒരു മാറ്റം ഉണ്ടാകും തീര്‍ച്ച. ഇല്ലെനില്‍ മറിച്ചും.
ആശുപത്രി മേധാവിക്ക് മേലെ ഉള്ള മേലധികാരികള്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറാന് കഴിയില്ല. ഉദാഹരണത്തിന് ഡി എം ഓ. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളുടെ സുഗമമായ നടത്തിപ്പ് ഉറപ്പു വരുത്തേണ്ട ഈ ഉദ്ദ്യോഗസ്തനും ഗുരുതരമായ കൃത്യ വിലോപം തന്നെയാണ് നടത്തിയിരിക്കുന്നത്. കൃത്യമായും സമയാസമയങ്ങളില്‍ അദ്ദേഹം പരിഷിധനകള് നടതെണ്ടാതല്ലേ? പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കെണ്ടാതല്ലേ? എന്താനദ്ദേഹത്തിനു വിശദീകരം ആവശ്യ്പ്പെട്ടൊരു നോട്ടീസ് പോലും കൊടുകതത്? ഈ ഉധ്യോഗസ്താണ് മേല്‍ പറഞ്ഞ പോലെ ഒരു ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ പ്രശ്ന പരിഹാരത്തിന് ഒട്ടനവധി സാധ്യതകലാനുല്ലത്.
ആരോഗ്യ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള ആരോഗ്യ വകുപ്പിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മാറി നില്ക്കാന് സാധിക്കുമോ? ഇന്നത്തെ ആരോഘ്യ മന്ത്രി ശ്രീ. ശിവ കുമാര്‍ ഉള്‍പ്പെടെയുള്ള കാലാകാലങ്ങളില്‍ വന്നു പോയ മുഴുവന്‍ വകുപ്പ് മേധാവികളെയും ആണ് ഉദ്ദേശിച്ചത്. യഥാര്‍ത്ഥത്തില്‍ ഇതൊന്നും ഒരു മന്ത്രിയും നേരിട്ടിടപെടെണ്ട കാര്യമല്ല. അതിനൊക്കെ ഒന്നാന്തരം ശമ്പളം വാങ്ങിക്കുന്ന ഉദ്യോഗസ്ഥര നിയമിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഓരോ ആശുപത്രിയും മന്ത്രി പോയി പരിശോധിക്കണം എന്ന് പറഞ്ഞാല്‍ പ്രയോഗിഗമല്ല, അതു മന്ത്രിയുടെ പണിയും അല്ല എന്നതൊക്കെ നേര്. എന്നാല്‍ ഇത് മന്ത്രിമാര്‍ മുഴുവന്‍ തമ്പടിക്കുന്ന തലസ്താനതയതാണ് അവരെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവാകാന്‍ അനുവദിക്കാത്തത്. ഏതെങ്കിലും ഒരാശുപത്രിയില്‍ ഇടക്കൊന്നു കയറി പരിശോധിക്കാന്‍ സമയം കണ്ടെത്തിയാല്‍ അത് ഉദ്യോഗസ്ഥര്‍ക്ക് ഭയപ്പാടോടെ കൃത്യമായി ജോലി ചെയ്യാന്‍ പ്രേരനയാകും. ഇനിയെങ്കിലും മന്ത്രിമാര്‍ ഇതൊക്കെ ശ്രദ്ധിക്കട്ടെ.
രോഗാവസ്ഥ മറികടന്ന ധാരാളം ആളുകള്‍ 9 വാര്‍ഡില്‍ അന്തേവാസികള്‍ ആയി കഴിയുന്നു എന്നും ആക്ഷേപമുണ്ട്. കൊണ്ട് പോകാന്‍ അതില്ലാത്തവര്‍ സംരക്ഷിക്കാന്‍ അതില്ലാത്തവര്‍. സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴില്‍ ഇത്തരക്കാരെ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ട്. അല്ലാത്തപ്പോള്‍ സര്‍ക്കാരിതര മേഘലകളിലുള്ള ശരനാലയങ്ങളില് ഇവരെ പാര്‍പ്പിക്കാന്‍ സാമോഹ്യ ക്ഷേമ വകുപ്പ് മുന്‍കൈ എടുക്കാരും ഉണ്ട്. എന്നാല്‍ ഈ വിഷയം സാമൂഹ്യ ക്ഷേമ വകുപ്പിനെ അറിയിക്കുന്നതിലാണോ അറിഞ്ഞിട്ടും അവര്‍ ഇടപെടുന്നതിലാണോ വീഴ്ച പറ്റിയതെന്നു അന്വേഷിക്കേണ്ടതുണ്ട്.
രാഷ്ട്രീയ സമൂഹത്തിന്റെ പങ്കും ഇത്തരുണത്തില്‍ മറന്നു കൂടാ. എതെങ്കലും ഉദ്ദ്യോഗസ്തനെതിനെ നടപടിയെടുത്താല്‍ അയാളുടെ പാര്‍ടിക്കും സംഘടനക്കും അനുസരിച്ച് വരും വിവധ തരം പ്രതിഷേധ സമരങ്ങള്‍. സേവന രംഗങ്ങളില്‍ പോലും അനിയന്ത്രിതമായ സംഘടന പ്രവര്‍ത്തനം നാട്ടില്‍ ഉണ്ടാക്കിയതില്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് പങ്കുണ്ട്. ഇപ്പോള്‍ പ്രധിഷേധം ഇരമ്ബിക്കുന്ന യുവ ജന സംഘടനകള്‍ ഇടക്കൊക്കെ തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനഗല്‍ ഒന്ന് സന്ദര്ഷിക്കതതെന്തനെന്നു പൊതു ജനം ചോദിച്ചാല്‍ എന്ത് പറയും?
ഇതിനെക്കാളൊക്കെ ഉത്തരവാദിത്വം ഉള്ളത് ഞാന്‍ നിങ്ങളും ഉള്‍പ്പെടുന്ന പൊതു സമൂഹത്തിനാണ്. ഈ പ്രശ്നങ്ങള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ പൊട്ടി മുലച്ചത് ആകാന്‍ വഴിയില്ല. ഈ ആശുപത്രിയില്‍ നിനന്തരം പോകുന്ന ആളുകളില്‍ ഒരാളെങ്കിലും തന്റെ പൌരബോധത്തെ തട്ടിയുണര്‍ത്തി ഒന്ന് പ്രതികരിച്ചിരുന്നെങ്കില്‍ എന്നെ പ്രശ്നം തീര്‍ന്നേനെ. നമുക്ക് നേരിട്ടനുഭവ പ്പെടുന്ന ബുദ്ധിമുട്ടുകള്‍ മാത്രമാണ് നമ്മുടെത് എന്ന ചിന്ത നാം മലയാളി ആദ്യം അവസാനിപ്പിക്കണം. ആരുടെ വേദന കണ്ടാലും മനസ്സൊന്നു വേദനിക്കണം. എന്നിട്ട് മതി വലിയ വായിലെ വല്യ വര്‍ത്തമാനം.
കണ്ണേ ..മടങ്ങുക …. written by Hurair kodakkadu
77 total views, 1 views today
