ഇന്ത്യയില്‍ ബീഫ് മുതല്‍ പോണ് സൈറ്റുകള്‍ക്ക് വരെ നിരോധനം. ഈ നിരോധനത്തെ നമ്മള് പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നു..പക്ഷെ ചില രാജ്യങ്ങളിലെ ചില നിരോധനങ്ങള്‍ കേട്ടാല്‍ നമ്മുടെ കണ്ണ് തള്ളി പോകും…
1. ഇറാനിലെ പുരുഷന്മാരുടെ ഹെയര്‍ സ്റ്റൈല്‍ എങ്ങനെയാവണമെന്ന് അധികൃതര്‍ തന്നെ തീരുമാനിക്കും. ഇവിടെ മുടി പോണിടെയ്ല് സ്റ്റൈലില്‍ കെട്ടാന്‍ പാടില്ല. എന്തിന് സ്പൈക്ക് പോലും അനുവദിക്കില്ല. ഇത് ലംഘിച്ചാല്‍ കനത്ത പിഴയുമുണ്ട്.
2. യുഎഇയില്‍ പരസ്യ സ്നേഹപ്രകടനങ്ങള്ക്കാണ് വിലക്കുള്ളത്. പൊതു സ്ഥലത്ത് വെച്ച് ഏതെങ്കിലും രീതിയില്‍ സ്നേഹപ്രകടനം നടത്തിയാല്‍ പിന്നെയുള്ള കാലം ജയിലായിരിക്കുമെന്നതില് സംശയമില്ല.
3. സിംഗപ്പൂരിലെത്തിയാല്‍ ചൂയിംഗം ചവക്കുന്നത് നടക്കില്ല. കാരണം ഇവിടെ ഇതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലംഘിച്ചാല്‍ പിഴയോ ജയിലോ ആയിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്.
4. സ്വിറ്റ്സര്‍ലന്‍ഡില്‍ ഏര്‍പ്പെടുത്തിയ നിരോധം വിചിത്രമാണ്. രാത്രി പത്തു മണി കഴിഞ്ഞാല്‍ കക്കൂസിലെ ഫ്ളഷ് ഉപയോഗിക്കാന്‍ പാടില്ല. കാര്യം നിരോധനമാണെങ്കിലും ഇത് എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമല്ല.
5. അമേരിക്കന്‍ സാമ്രാജ്യത്വത്തോട് ഐക്യപ്പെടുന്നതാണ് നീല നിറം എന്നാണ് ഉത്തരകൊറിയയുടെ കാഴ്ചപ്പാട്. അതുകൊണ്ട് തന്നെ നീല ജീന്‍സിന് ഇവിടെ നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നു.
6. യുദ്ധം തകര്‍ത്തെറിഞ്ഞ അഫ്ഗാന് വരുംതലമുറയിലെങ്കിലും അക്രമവാസന അകറ്റി നിര്‍ത്താനായി ഉഗ്രന്‍ നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.കുട്ടികള്‍ക്കുള്ള കളിപ്പാട്ട തോക്കിനാണ് അഫ്ഗാനില്‍ നിരോധനം.
7. ഇറ്റലിയിലെ മൊന്‍സ എന്ന നഗരത്തില്‍ നെറ്റിചുളിക്കാന്‍ പാടില്ല. ഈ നിയമം ലംഘിച്ചാല്‍ പിഴയൊടുക്കേണ്ടി വരുമെന്നതില്‍ സംശയമില്ല. ഇവിടെ എല്ലാവരും എപ്പോഴും സന്തോഷത്തോടെ കഴിയണമെന്നാണ് നഗരാധികാരികളുടെ ആഗ്രഹം.
8. ഡെന്മാര്ക്കില് കുഞ്ഞുങ്ങള്‍ക്ക് പേരിടുന്നതിനാണ് വിലക്ക്. അതായത് കുട്ടികള്‍ക്ക് പേരിടാന്‍ പാടില്ലെന്നല്ല. സര്‍ക്കാര്‍ 7000 പേരുകള്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിനു പുറത്ത് നല്ലൊരു പേര് നിങ്ങള്‍ കണ്ടെത്തിയാല്‍ കുഞ്ഞിനെ ആ പേര് വിളിക്കണമെങ്കില്‍ സര്‍ക്കാരില്‍ നിന്നു അംഗീകാരം നേടിയെടുക്കണം.