കണ്മണി എന്ന പൊന്മണി – വൈകല്യങ്ങളെ അതിജീവിച്ച കലാകാരി..

249

Untitled-2

കൈരളി ചാനലിലെ ഏറ്റും ജനപ്രിയമായ പരിപാടിയായ ജെബി ജംഗ്ഷനില്‍, സമൂഹത്തിലെ നാനാത്തുറകളില്‍ പെട്ട പ്രമുഖരായ വ്യക്തിത്വങ്ങള്‍ പങ്കെടുത്തിട്ടുണ്ട്. സീനിയര്‍ മാധ്യമപ്രവര്‍ത്തകനും കൈരളി ടിവിയുടെ മാനേജിംഗ് ഡയരക്ടറുമായ ജോണ്‍ ബ്രിട്ടാസ് അഭിമുഖം നടത്തുന്ന ഈ പരിപാടിയിലൂടെ ഇത്തവണ  മലയാളികള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്നത് ഒരു വ്യത്യസ്തയായ പ്രതിഭയെയാണ്.

എന്‍ഡി ടിവിയടക്കം ദേശീയമാധ്യമങ്ങള്‍ കന്മണിയെക്കുറിച്ച് മുന്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്..

ഇരുകൈകളും കാലുകള്‍ക്ക് ശേഷിക്കുറവുള്ളതുമായ കണ്‍മണി എന്ന കൊച്ചു പെണ്‍കുട്ടിയെയാണ് വരുന്ന എപ്പിസോഡില്‍ ബ്രിട്ടാസ് മലയാളക്കരക്ക് പരിചയപ്പെടുത്തുന്നത്. മനോഹരമായ ശബ്ദത്തിനുടമയായ ഈ കൊച്ചുകലാകാരി പാട്ടുപാടുകയും കാലുകൊണ്ട് പെയ്ന്റിംഗും സംഗീതോപകരണങ്ങള്‍ വായിക്കുകയും ചെയ്യുന്നു.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കണ്മണി മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശിനിയാണ്. കച്ചേരികളിലെ നിറസാനിധ്യമായ കണ്മണിയുടെ പിതാവ് ശശി ഗള്‍ഫില്‍ ഡ്രൈവറാണ്. അമ്മ രേഖയാണ് കണ്‍മണിയുടെ ആഗ്രഹങ്ങള്‍ക്കെല്ലാം സഹായകവുമായി കൂടെ നില്‍ക്കുന്നത്. സ്‌കൂള്‍ കലോത്സവങ്ങളില്‍ ഒട്ടനവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഈ കൊച്ചു കലാകാരി വൈകല്യങ്ങളെ വെല്ലുവിളിച്ചാണ് ഇത്രയും നേട്ടങ്ങള്‍ കൊയ്തത്.

നവംബര്‍ ഒന്ന് രണ്ട് തീയ്യതികളിലായി സംപ്രേഷണം ചെയ്യുന്ന ഷോയുടെ പ്രെമോ വീഡിയോയ്ക്ക് യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയകളിലും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ഷോയുടെ പ്രോമോ വീഡിയോ കാണാം..