photo8

ആ മഹാനായ എഴുതുകാരാന്‍ ഈ ലോകത്തോട് വിടവാങ്ങിയിട്ട് നാളെ രണ്ടു പതിറ്റാണ്ട് തികയുകയാണ്. 1994 ജൂലൈ അഞ്ചിനാണ് അദ്ദേഹം യശശരീരനായത്. 1908 ജനുവരി 21നു തലയോലപ്പറമ്പില്‍ ജനിച്ചു, ഇന്നത്തെ ഗവണ്‍മെന്റ് യുപി സ്‌കൂളായ പഴയ മുഹമ്മദീന്‍ പള്ളിക്കൂടത്തില്‍ അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി .

1924ല്‍ വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയ ഗാന്ധിജിയെ കാണുന്നതിനായി വൈക്കത്തെത്തിയ ബഷീര്‍ സമരത്തില്‍ ആകൃഷ്ടനായി സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി. 1930ല്‍ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുക്കാനായി മലബാറിലെത്തിയ ബഷീര്‍ അറസ്റ്റിലായി മൂന്നുമാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു.

തലയോലപ്പറമ്പില്‍നിന്നു ചെറുപ്പത്തിലേ നാടുവിട്ട ബഷീര്‍ ജന്മനാടിനു വിലമതിക്കാനാവാത്ത സംഭാവനകളാണ് നല്‍കിയത്. ഇവിടുത്തെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ജന്മനാടിനെയും കഥകളാക്കി തലയോലപ്പറമ്പിനെ പ്രശസ്തിയിലെത്തിച്ചു.

ബഷീര്‍ ഉപയോഗിച്ചിരുന്ന ചാരുകസേരയും കിണറും പഠിച്ച സ്‌കൂളുമെല്ലം തനിമ നഷ്ടപ്പെടാതെ ഇന്നും ഇവിടെ പൊതുജനങ്ങള്‍ക്കു കാണാവുന്നവിധം സംരക്ഷിക്കുന്നു. പാലാംകടവ് പാലം, തലയോലപ്പറമ്പ് ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവയെല്ലാം ബഷീര്‍ സ്മാരകമായി മാറി. ബഷീര്‍ സ്മാരകസമിതിയുടെ നേതൃത്വത്തില്‍ സ്‌കൂളിനോടു ചേര്‍ന്ന് പുതിയ സ്മാരകം നിര്‍മിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബഷീര്‍ വിടവാങ്ങി 20 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ജനഹൃദയങ്ങളില്‍ ഇന്നും ഇമ്മിണി ബല്യ ഒന്നായി നിലനില്‍ക്കുന്നു.

You May Also Like

ഇതാണോ സദാചാരം – ഇജാസ് ഖാന്‍..

നൂറ്റാണ്ടുകളോളം അടിയാള സ്ത്രീയുടെ മാറ് മറയ്ക്കാന്‍ അനുവദിക്കാതെ നാട് മുഴുവന്‍ ഓടി നടന്ന് വ്യഭിചരിച്ച യോഗ്യന്മാരുടെ ഈ നാട്ടില്‍, സ്വന്തം ഭാര്യയുടെ കിടപ്പുമുറിക്ക് മുന്നില്‍ നമ്പൂതിരിയുടെ വരവിനും പോക്കിനും കാവലിരുന്ന ഭര്‍ത്താക്കന്മാരുടെ ഈ നാട്ടില്‍ നിങ്ങള്‍ പറയുന്നത് ഏത് സംസ്‌കാരത്തെക്കുറിച്ചാണ്…?…

പുകവലി സൗഹൃദം – കുഞ്ഞിക്കണ്ണന്‍

ഹോട്ടല്‍ മുറിയിലെ നോട്ട് പാഡില്‍ യങ്ങ്ഫാന്‍ മൊബൈല്‍ നമ്പര്‍ കുറിച്ചു. ഹോട്ടലില്‍ ഇംഗ്ലീഷ്‌ അറിയുന്നവര്‍ അപൂര്‍വ്വമാണ്;

“നിന്നുള്ളിലായാലും ഭീമാ എന്നിലുള്ളിലല്ലോ കിടപ്പൂ” എന്ന ചൊല്ലിൻ്റെ അർത്ഥം എന്താണ് ?

കുട്ടിക്കാലത്ത് മുതിർന്നവരോട് കളിയായി എന്തെങ്കിലും പറഞ്ഞു കുട്ടികൾ ഓടി അകലുമ്പോൾ പഴമക്കാർ പറയാറുണ്ട് :”നിന്നുള്ളിലായാലും ഭീമാ എന്നിലുള്ളിലല്ലോ കിടപ്പൂ

ഓണസദ്യയും മാലാഖന്മാരും

ഓണം എന്ന് കേട്ടാല്‍ ആദ്യം ഓര്‍മ്മയിലേക്ക് ഓടിയെത്തുക, വാഴയിലയില്‍ വിളമ്പുന്ന ഓണസദ്യയാണ്.