കഥ എഴുതിത്തുടങ്ങിയപ്പോള്‍ ഒരു വിഷയത്തിനായി എങ്ങും അലയേണ്ടി വന്നില്ല, എന്തെന്നാല്‍ എന്റെ കഥയുടെ വിഷയം എന്റെ മുന്നിലുണ്ടായിരുന്നു.. ആരെന്നല്ലെ? എന്റെ അമ്മ. പിന്നീട് എന്റെ കഥയുടെ വിഷയം എപ്പൊഴൊ സൗഹൃതമായി മാറി. അതിനു ശേഷമെപ്പഴൊ ഞാന്‍ എഴുതിയപ്പോള്‍ അതു പ്രണയമായി. പ്രണയമെന്നവിഷയം ഞാന്‍ എഴുതിത്തീരരുതെന്നാശിച്ചപ്പോഴേക്കും അത് വിരഹമായി.

ഒടുവില്‍ ഇനി എഴുതില്ല എന്നു തീരുമാനിച്ചപ്പൊഴേക്കും ദാമ്പത്യം എന്ന വിഷയം എഴുതാന്‍ നിര്‍ബന്ധിതനായി. ആ വിഷയം ഇടക്കെപ്പൊഴൊ മക്കള്‍ എന്നു പരിണാമം വെച്ചു. പിന്നീടു വിഷയം പലതായിരുന്നു. വിദ്യാഭ്യാസം, സ്‌നേഹം, യുവത്വം, സ്ത്രീധനം, മരുമകന്‍. ഒടുവില്‍ എഴുത്തില്‍ പേരക്കുട്ടി എന്ന വിഷയവും കടന്നു വന്നപ്പോള്‍ വാര്‍ദ്ധക്യം എന്ന വിഷയം ഞാനറിയാതെ തന്നെ തൂലിക ഏറ്റു വാങ്ങി.

രോഗങ്ങളും കഥയുടെ വിഷയമായപ്പോള്‍. മരണമെന്ന വിഷയവും എഴുത്തുപെട്ടിക്കു സമീപം ഇരുപ്പുറപ്പിച്ചു. അവസാനം മരണമെന്ന വിഷയം ഞാന്‍ എഴുതിത്തീര്‍ക്കുമ്പോള്‍ മറ്റു വിഷയങ്ങളെല്ലാം മറന്നിരുന്നു. പക്ഷേ കഥയുടെ വിഷയങ്ങള്‍ തീര്‍ന്നിരുന്നില്ല എന്നറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു. ദൈവം, പരലോകം, സ്വര്‍ഗ്ഗം, നരകം, ഈ വിഷയങ്ങളെല്ലാം ബാക്കിയായി.

You May Also Like

കാടന്‍ സൂമാരപിള്ള – കഥ

താഴെ ഇറങ്ങി ചെന്നപോഴേക്കും മേരിക്കുട്ടി ഓടി വഴിയിലേക്ക് വന്നു. മാത്യു സാര്‍ ചാരുകസേരയില്‍ കിടന്നു മയങ്ങുന്നുണ്ടായിരുന്നു. സാറിന്‍റെമുഖം ചുമന്നു തുടുത്തിരിക്കുന്നു.മേരിക്കുട്ടി കരയുന്നുണ്ടായിരുന്നു.എന്താ മേരിക്കുട്ടി.

ഒരു സില്‍മ പിടിച്ച കഥ !!

ഒരു തുടക്കത്തിന്റെ കഥ; അഭംഗുരം എന്ന ഈ ഷോര്‍ട്ട് ഫിലിം ആലോചിച്ചു തുടങ്ങിയത് സലാമും സരിനും കൂടിയാണ് പിന്നീട് എവിടെയോ വച്ച് ഞാനും ചേര്‍ന്നു. ആദ്യം ചെറിയ രീതിയില്‍ തുടങ്ങി വെറുതെ മൊബൈലില്‍ എടുത്തുനോക്കി.എങ്ങനെയെന്നറിയില്ല പിന്നെ അതൊരു ബിഗ് ബജെറ്റിലേക്ക് വന്നു (കഞ്ഞിക്കു വകയില്ലാതവന്റെ ചോറ് ബിരിയാണി ആണല്ലോ അതുപോലെ ഞങ്ങള്‍ക്കിത് ബിഗ് ബജെറ്റ് ആണ്).

നാല്പതാം നിലയില്‍ നിന്നും ഐഫോണ്‍ താഴേക്ക് ഇട്ടപ്പോള്‍…

താഴെ വീണ ഫോണിന് ഒന്നും സംഭവിച്ചിട്ടെല്ലെന്ന് മാത്രമല്ല ക്യാമറ ഓണായിരുന്നതിനാല്‍ താഴേക്ക് വീഴുന്നതിനും ദൃശ്യവും ഫോണ്‍ പകര്‍ത്തി.

ഭര്‍ത്താവിന്‍റെ സ്വന്തം ഭാര്യ – കഥ

ഇതൊരു ദമ്പതികളുടെ കഥയാണ്. ദമ്പതികളില്‍ ഒരാളായ ഭര്‍ത്താവ് ഒരു പ്രവചനം നടത്തി ‘ എന്റെ മരണ ശേഷം ദൈവ ദൂതര്‍ വരുമെന്നും അന്നത്തെ ഭരണാധികാരി ആയ രാജാവിന്റെ ഭരണാധികാരം പിടിച്ചെടുക്കുമെന്നും ഒരു പ്രവചനം നടത്തി.. ഇത് കേട്ടറിഞ്ഞ രാജാവ് ഈ ഭര്‍ത്താവിനെ വധിക്കാന്‍ ഉത്തരവിട്ടു. ഭര്‍ത്താവിനെ പിടിച്ചു കെട്ടാന്‍ രാജാവിന്റെ പടയാളികള്‍ തലങ്ങും വിലങ്ങും ഓടി നടന്നു അവസാനം പടയാളികള്‍ക്ക് അയാളെ കണ്ടു കിട്ടി. പക്ഷെ പടയാളികള്‍ക്ക് അയാളെ ഏതു വിധേനയും കീഴടക്കാന്‍ കഴിഞ്ഞില്ല.