How To
കഥയുടെ പണിപ്പുര
അടുത്തിടെ ഞാന്‍ പഠിച്ചിരുന്ന സ്കൂളില്‍ വച്ച് ഒരു സാഹിത്യ സെമിനാര്‍ നടന്നു. എന്റെ കൂടെ പഠിച്ചിരുന്ന വ്യക്തിയാണ് അവിടുത്തെ ഹെഡ്മാസ്റ്റര്.അടുത്തുള്ള സ്കൂളുകളില്‍ നിന്നും കോളേജില്‍ നിന്നും കുറേയേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സെമിനാര്‍.’കഥ’ എന്ന വിഷയത്തെക്കുറിച്ച് ഞാന്‍ പ്രസംഗിക്കണം എന്ന് സതീര്‍ത്ഥ്യനായ പ്രഥമാദ്ധ്യാപകന് പറഞ്ഞപ്പോള്‍ എന്തോ എനിക്കത് നിരസ്സിക്കാനായില്ലാ. ഞാന്‍ അന്ന് അവതരിപ്പിച്ച്( പ്രസംഗിച്ച) വിഷയം അതേ പടി ഞാന്‍ ഇവിടെ പകര്ത്തുന്നൂ. കാരണവുമുണ്ട്. അവരില്‍ പലരും ബ്ലോഗുകള്‍ വായിക്കുന്നവരാണ്. ചിലര്‍ എഴുത്തുന്നുമുണ്ട്. വീക്കിലികളേക്കാളും, മാസികളേക്കാളും പുതിയ തലമുറ വായിക്കുന്നത് ബ്ലോഗുകളും, മുഖപുസ്തകചര്ച്ചകളുമാണെന്ന അറിവ് എനിക്ക് സന്തോഷവും, അതോടൊപ്പം ആകാംഷയും നല്കി, മാത്രമല്ലാ അല്പം സങ്കോജവും തോന്നി. ബ്ലൊഗെഴുത്തിലെ ചില കഥകലുടെ നിലവാരത്തകര്‍ച്ചയും,അക്ഷരപിശാചിന്റെ കടന്ന് കയറ്റവും, വാക്യഘടനയുടെ അറിവില്ലായ്മയും മനസ്സില്‍ മിന്നിമറഞ്ഞു. ബ്ലോഗില്‍ പുതിയതായി കഥയെഴുതുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റിടുന്നത്. ( ചില,മുതിര്‍ന്നവര്‍ക്കും മനസ്സിരുത്തിവായിക്കാം)
479 total views

അടുത്തിടെ ഞാന്‍ പഠിച്ചിരുന്ന സ്കൂളില്‍ വച്ച് ഒരു സാഹിത്യ സെമിനാര്‍ നടന്നു. എന്റെ കൂടെ പഠിച്ചിരുന്ന വ്യക്തിയാണ് അവിടുത്തെ ഹെഡ്മാസ്റ്റര്.അടുത്തുള്ള സ്കൂളുകളില്‍ നിന്നും കോളേജില്‍ നിന്നും കുറേയേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സെമിനാര്‍.’കഥ’ എന്ന വിഷയത്തെക്കുറിച്ച് ഞാന്‍ പ്രസംഗിക്കണം എന്ന് സതീര്‍ത്ഥ്യനായ പ്രഥമാദ്ധ്യാപകന് പറഞ്ഞപ്പോള്‍ എന്തോ എനിക്കത് നിരസ്സിക്കാനായില്ലാ. ഞാന്‍ അന്ന് അവതരിപ്പിച്ച്( പ്രസംഗിച്ച) വിഷയം അതേ പടി ഞാന്‍ ഇവിടെ പകര്ത്തുന്നൂ. കാരണവുമുണ്ട്. അവരില്‍ പലരും ബ്ലോഗുകള്‍ വായിക്കുന്നവരാണ്. ചിലര്‍ എഴുത്തുന്നുമുണ്ട്. വീക്കിലികളേക്കാളും, മാസികളേക്കാളും പുതിയ തലമുറ വായിക്കുന്നത് ബ്ലോഗുകളും, മുഖപുസ്തകചര്ച്ചകളുമാണെന്ന അറിവ് എനിക്ക് സന്തോഷവും, അതോടൊപ്പം ആകാംഷയും നല്കി, മാത്രമല്ലാ അല്പം സങ്കോജവും തോന്നി. ബ്ലൊഗെഴുത്തിലെ ചില കഥകലുടെ നിലവാരത്തകര്‍ച്ചയും,അക്ഷരപിശാചിന്റെ കടന്ന് കയറ്റവും, വാക്യഘടനയുടെ അറിവില്ലായ്മയും മനസ്സില്‍ മിന്നിമറഞ്ഞു. ബ്ലോഗില്‍ പുതിയതായി കഥയെഴുതുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റിടുന്നത്. ( ചില,മുതിര്‍ന്നവര്‍ക്കും മനസ്സിരുത്തിവായിക്കാം)
ഈ അടുത്ത കാലത്ത് ഞാന്‍ ബ്ലോഗില്‍ വായിച്ച നല്ല രണ്ട് കഥകളാണ് ജയന് ഏവൂരിന്റെ അമേയ…! റാംജി പാട്ടപ്പാടത്തിന്റെ പരിണാമത്തിലെ പിഴവുകള്‍ ഇവരോട് എങ്ങനെ കഥയെഴുതണം എന്ന് പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ലാ. രമേശ് അരൂര്‍, എച്ചു മുക്കുട്ടി, സീത, കുഞ്ഞൂസ്, കാടോടിക്കാറ്റ്, സിദ്ധിക്ക് തൊഴിയൂര്‍, നിരക്ക്ഷരന്‍, വള്ളിക്കുന്ന് തുടങ്ങിയ പലരോടും(ലിസ്റ്റ് അപൂര്‍ണ്ണം), എങ്ങനെ ലേഖനം ,കവിത,കഥ എഴുതണമെന്ന് പറഞ്ഞാല്‍ ഞാന്‍ അത് എന്നെത്തന്നെ കളിയാക്കുന്നത് പോലെയാവും.പക്ഷേ; ബ്ലോഗെഴുത്തില്‍ ഇപ്പോള്‍ കുറേയധികം കുട്ടികള്‍ എഴുതുന്നത് വായിക്കാനിടയായി.അവര്‍ക്കും കൂടിയാണ് ഈ എഴുത്ത്.
ഞാന്‍ മുന്‍പ് ‘തിരക്കഥയുടെ പണിപ്പുര’ എന്നൊരു ലേഖന പരമ്പര എഴുതിയിരുന്നു. അത് വായിച്ച് എത്രയോ പേര് തിരക്കഥകളെഴുതി. പലരും അത് എന്നോട് പറയും ചെയ്തു. മാത്രമല്ലാ ചിലര്‍ നേരിട്ട് വന്ന് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു.രണ്ട്,മൂന്ന് പേരുടെ സിനിമകള്‍ അടുത്ത് തന്നെ ചിത്രീകരണം തുടങ്ങനും പോകുന്നു.ഇവിടെ കഥയെഴുത്തില്‍ എന്റെ അറിവ് ഞാനും പങ്ക് വക്കട്ടെ ഇത് എന്റെ മാത്രം ചിന്തയിലുദിച്ച ചില ജല്പന്നങ്ങളാണ്
ഇനി പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
കുഞ്ഞുങ്ങളേ,സഹോദരങ്ങളെ,സുഹൃത്തുക്കളേ….
ഞാനൊരു പ്രാസംഗികനല്ലാ,പ്രസംഗിക്കാനുമറിയില്ല.അത്രക്കങ്ങ് അറിയപ്പെടത്ത ഒരു കഥാ കാരന്,തിരക്കഥാകാരന് എന്ന് പറയുന്നതായിരിക്കുംകൂടുതല്‍ ഉചിതം.. വിഡ്ഡിവേഷം കെട്ടിയാടുന്ന ജീവിത നാടകത്തിലെവിടെയോ,എപ്പഴോ പൊട്ടിമുളച്ച കലാവാസനയെ,സാഹിത്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് കഥയും,കവിതയും,നാടകവും,തിരക്കഥ്യുമൊക്കെയെഴുതി സംതൃപ്തനാകുന്ന ഒരു വിദൂഷകന്. അനര്‍ഗ്ഗളമായ വാക്ദ്ധോരണിയില്‍ ഒരു സദസിന്റെ മര്‍മ്മം അറിഞ്ഞ് പ്രസംഗിക്കാന്‍ അറിയാത്തത് കൊണ്ട്,എനിക്ക് അറിയാവുന്നതും,ചിന്തയില്‍ ഉദിച്ചതുമായ ചില കാര്യങ്ങള്‍ ഞാന്‍ കുത്തിക്കുറിച്ച്കൊണ്ട് വന്നിട്ടുണ്ട് .അവ നിങ്ങളുമായി പങ്ക് വക്കുന്നൂ
എന്റെ സതീര്‍ത്ഥ്യനും,നിങ്ങളുടെ പ്രിന്‍സിപ്പലുമായ ശശികുമാര്‍, കഥ എങ്ങനെ എഴുതാം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ് എന്നോട് ആവശ്യപ്പെട്ടത്. അപ്പോള്‍ കഥ എന്നാല്‍ എന്താണ്.’വാക്യരചനാ വിശേഷം’ എന്നാണ് ശബ്ദതാരാവലിയില്‍ ഇതിന് കൊടുത്തിരിക്കുന്ന അര്‍ത്ഥം.അതായത് കല്പിത കഥാപാത്രങ്ങളെക്കൊണ്ട് രചിക്കുന്ന പ്രസ്താവം. കുറച്ച് കൂടി വിസ്തരിച്ച് പറഞ്ഞാല്‍,ഒരു കള്ളം,ചിന്തയും,വികാരവും ഒരുമിച്ച് ചേര്‍ത്ത് അനുഭവമാക്കി മാറ്റുന്ന അവസ്ത്ഥയെയാണ് കഥ എന്ന് പറയുന്നത്.വളരെ ലളിതമായി പറഞ്ഞാല്‍,കള്ളത്തനത്തിനെ സത്യമാക്കി മാറ്റുന്ന കഴിവാണ് കഥ. അപ്പോള്‍ ഒരു ചോദ്യം ഉയരാം.കഥ ജീവിത ഗന്ധി ആയിരിക്കണം,റിയലിസ്റ്റികായിരിക്കണം എന്നൊക്കെ പറയുന്നതോ എന്ന്. അതെ; നമ്മുടെ ചിന്തയോടൊപ്പം നമ്മള് കണ്ടതും,അനുഭവിക്കുന്നതും,നമുക്ക് ചുറ്റും നടക്കുന്നതുമായ കാര്യങ്ങള്‍ നമ്മുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കണം.
രൂപേഷ് എന്ന നിങ്ങളുടെ ഒരു സഹപാടി അയ്യാളുടെ കൂട്ട്കാരനെ കൊന്നു എന്ന് വയ്ക്കുക. ഇത് അങ്ങനെ തന്നെ എഴുതിയാല്‍ അത് ഒരു വാര്‍ത്ത മാത്രമേ ആകൂ.അപ്പോള്‍, കഥക്കായി നമ്മുടെ ചിന്ത കുറേ കള്ളങ്ങള്‍ കണ്ട്പിടിക്കും. കൂട്ടുകാരന്റെ വില്ലത്തരങ്ങള്‍ ,അയ്യാള് രൂപേഷിന്റെ സഹോദരിയെ ആക്രമിച്ചകാര്യം, അല്ലെങ്കില്‍ രൂപേഷിനു മറ്റൊരു സ്ത്രീയുമായുള്ള അവിഹിതബന്ധം,അവന് അമിതമായി ഡ്രഗ്ഗ്സ് ഉപയോഗിക്കുന്നത് കൂട്ടുകാരന് കാണുകയും അവനത് രൂപേഷിന്റെ മാതാപിതാക്കളെ അറിയിച്ചത്. തുടങ്ങി പലകള്ളങ്ങളും(ചിലപ്പോള്‍ ഇതിലേതെങ്കിലും ഒക്കെ സംഭവിച്ചതാകാം)നമ്മള് ഈ വാര്‍ത്തയോടൊപ്പം പൊലിപ്പിച്ചെഴുതുമ്പോള്‍ അത് കഥയാകുന്നു.’അവന് കഥയുണ്ടാക്കി പറയുന്നതാ’ എന്നൊരു പ്രയോഗം തന്നെ നമ്മുടെ നാട്ടിലുണ്ടല്ലോ. എന്താണതിനര്‍ത്ഥം,അവന് കുറേ കള്ളങ്ങള്‍ പറഞ്ഞ് നടക്കുന്നു എന്ന് തന്നെയാണ്.
കള്ളം പറായുവാനുള്ള കഴിവ് മനുഷ്യര്‍ ജനിച്ച കാലം മുതല്‍ക്ക് തന്നെയുണ്ട്..ഒരു കള്ളമെങ്കിലും പറായാത്തവരായി ആരുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ലാ.ആരോഗ്യപരമായ കള്ളം പറച്ചില് ചില നന്മകളും ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍.ആലോചിച്ച് നോക്കൂ. കഴിഞ്ഞ കാലങ്ങളില്‍ നമ്മള് എന്തോരം കള്ളങ്ങള്‍ പറഞ്ഞിരിക്കുന്നു. രണ്ട് ദിവസം മുന്‍പ് എന്നെ ഈ പരിപാടിയില്‍ പങ്കെടുക്കണം എന്ന് പറഞ്ഞ് എന്റെ സ്നേഹിതന് വന്ന് വിളിച്ചപ്പോള്‍ തന്നെ ഞാനൊരു കള്ളം പറഞ്ഞു. എന്റെ ഒരു സീരിയലിന്റെ വര്‍ക്ക് നടക്കുന്നുണ്ടെന്നും,അതില്‍ ഞാന്‍ നിര്‍ബ്ബന്ധമായും ചെന്നേ തീരൂ…എന്നുമൊക്കെ സ്നേഹിതനോട് കള്ളം പറഞ്ഞപ്പോള്‍ അദ്ദേഹം അത് വിശ്വസിച്ചൂ.(പിന്നെ രണ്ട് ദിവസം മുന്‍പാണ് ഇവിടെ വരാമെന്ന് സ്നേഹിതനോട് വിളിച്ച് പറഞ്ഞത്) യഥാര്‍ത്ഥത്തില്‍ ദൂരദര്ശന് വേണ്ടി ഞാന്‍ എഴുതിയ ഒരു ഡോക്ക്യു മെന്ററി (കാവാലം നാരായണപ്പണിക്കര്ചേട്ടനെക്കുറിച്ച്) യുടെ എഡിറ്റിംഗ് നടക്കുന്നുണ്ട്.തല്ക്കാലം എന്റെ സാന്നിദ്ധ്യം അവിടെ അത്യാവശ്യമല്ലതാനു,പക്ഷേ ഞാനെന്തിന് അങ്ങനെ ഒരു കള്ളം പറഞ്ഞു. കാരണം ഇത്തരം ഒരു ചര്‍ച്ചാപരിപാടീയില്‍ പങ്കെടുക്കാന്‍ ഞാന്‍ മാനസികമായി തയ്യാറെടു ത്തിരുന്നില്ലാ എന്നതാണ് സത്യം. അതായത് സത്യമായി തോന്നുന്ന ഒരു സംഭവത്തെസീരിയലി ന്റെ വര്‍ക്ക് നടക്കുന്നൂ എന്ന സത്യത്തെ കേന്ദ്രീകരിച്ച്,എനിക്ക് അവിടെ പോകണം എന്ന കള്ളംപറഞ്ഞ്,ഞാന്‍ മാനസ്സികമായി,ഇവിടെ വരാന്‍ തയ്യാറല്ലാ എന്ന യാഥാര്‍ത്ഥ്യത്തെ മറച്ച് പിടിച്ച് കെട്ടിച്ചമച്ച് ‘എനിക്ക് ഇവിടെ വരാന്‍ പറ്റില്ലാ’ എന്ന് സ്നേഹിതനോട് പറഞ്ഞ കഥനം. അതാണ് കഥയുടെ കാര്യത്തിലും വേണ്ടത്.
കള്ളം പറയാന്‍,അതും അതിമനോഹരമായിപറയാന്‍ കഴിവുള്ള ഒരാള്‍ക്ക്, ജന്മസിദ്ധമായി കിട്ടിയ സാഹിത്യവാസനയും കൂടി ഉണ്ടെങ്കില്‍ ഒരു കഥാകാരനായി തീരാന്‍ കഴിയും. ഇനി; അങ്ങനെയുള്ള ഒരാള്‍ക്ക് ഇത്തരം ക്ലാസുകളുടെ ആവശ്യം തന്നെയില്ലാ എന്നുള്ളതാണ് എന്റെ എളിയ അഭിപ്രായം.അല്ലാത്തവര്‍ക്ക് ഇത്തരം ഒരു ക്ലാസ്കൊണ്ട് ഒരു കഥാകാരനാകനും പറ്റില്ലാ.
പിന്നെയെന്തിനാണ് ഇത്തരം ചര്‍ച്ചാക്ലാസുകള്‍ കൊണ്ടുള്ള പ്രയോജനം? ആ ചോദ്യത്തിനാണ് ഇവിടുത്തെ പ്രസക്തി…….
പിച്ചവച്ച് നടക്കുന്ന പിഞ്ചോമനകള്‍ക്ക് പണ്ടൊക്കെ,മൂന്ന് ചക്രമുള്ള ‘ചാട്’ എന്ന് പേരിനാല്‍ ഇവിടെ അറിയപ്പെടുന്ന ഒരു കളിക്കോപ്പ് ഉരുട്ടി നടക്കാന്‍ കൊടുക്കും. എന്തിനെന്നോ, ശരിയായി നടക്കാന്‍ പടിക്കാന്,നടത്തത്തിന്റെ വേഗത കൂട്ടാന്‍,നടപ്പിന്റെ രീതി ശരിയാക്കാന്‍.ഒരു പിടിയുമില്ലാതെ ഉഴറി നടക്കുന്നകുഞ്ഞിന് ഒരു കൈ സഹായമാണ് ‘ചാട്’ എന്ന ഉപകരണം.നടക്കേണ്ടത് കുഞ്ഞ് തന്നെയാണ്. അല്ലാതെ ചാടല്ലാ പക്ഷേ നടന്ന് തുടങ്ങുന്ന കുഞ്ഞിന് ചാട് ഒരു അനുഗ്രഹമാണ്.എഴുതാന്‍ താല്പര്യമുള്ളവര്ക്കേ ഇത്തരം വര്‍ക്ക് ഷോപ്പുകള്‍ കൊണ്ട് പ്രയോജനമുണ്ടാകൂ.അതായത് വഴി ഉണ്ടാക്കേണ്ടതും ,നടക്കേണ്ടതും നിങ്ങളിലെ സാഹിത്യകാരനാണ്.ആ വഴിയുടെ ദിശ പറഞ്ഞ് തരേണ്ടതും,കുറ്റവും കുറവും ചൂണ്ടിക്കാട്ടി തരാനും മാത്രമേ ങ്ങളെപ്പോലുള്ള മേസ്ത്രിമാര്‍ക്ക് കഴിയൂ.
അത്തരത്തില്‍ താല്പര്യമുള്ള പുത് തലമുറക്കാര്‍ക്കായിട്ടാണ് ഈ എഴുത്ത്.
ഒരായിരം വരികള്‍ വായിച്ചാലേ നമുക്ക് ഒരു വരിയെങ്കിലും എഴുതാന്‍ പറ്റുകയുള്ളൂ.വായന എഴുത്തിന് പ്രേരണയാകണമെന്നില്ല.പക്ഷേ അതാണ് എഴുത്ത്കാരന്റെ അടിസ്ഥാനം.അടിവളം ഉണ്ടെങ്കിലേ ചെടികള്‍ക്കും മരങ്ങള്‍ക്കും ഫലങ്ങള്‍ നല്‍കാനാകൂ.അതും നല്ല ഫലങ്ങള്‍. പിന്ന ഇടക്കിടക്ക് നല്കുന്ന രാസവളങ്ങളങ്ങളോ,ജൈവ വളങ്ങളോ ഫലത്തിന്റെ മേനിയും,എണ്ണവും വര്‍ദ്ധിപ്പിക്കും.
കയ്യില്‍കിട്ടുന്നതെന്തും വായിക്കുക.എന്നിട്ട് അതില്‍ നിന്നും കിട്ടുന്ന നല്ല അറിവുകള്‍ മാത്രം മനസ്സിന്റെ ചെപ്പില്‍ സൂക്ഷിക്കുക.പുരയിടത്തിലെ ചപ്പും,ചവറും വാരിക്കൂട്ടി തീ ഇടുമ്പോള്‍ നമുക്ക് കിട്ടുന്നതെന്താണ് ഉത്തമ വളമായ ചാരം(ക്ഷാരം) അത് പോലെയാണ് വായനയും. നമ്മുടെ പുരാണേതിഹാസങ്ങള്‍ തൊട്ട് തുടങ്ങുക.ഇസ്ലാമോ,ക്രിസ്തീയനോ ആയത്കൊണ്ട് രാമായണവും,മഹാഭാരതവും,ഭഗവത്ഗീതയും ഒന്നും വായിക്കാതിരിക്കരുത്.അവ നമ്മുടെ മലയാളികളുടെ ആത്മാവാണെന്ന് അല്ലെങ്കില്‍ ആധികാരികമായ പുസ്തകം,അല്ലെങ്കില്‍ നല്ല രചനകള്‍ എന്ന് കരുതി വായിക്കുക.മറിച്ച് ഹിന്ദുക്കളും നിര്‍ബ്ബന്ധമായും ബൈബിളും,ഖുറാനും വായിച്ചിരിക്കണം.അറിവിന്റെ പാരാവാരമാണതൊക്കെ,രത്നങ്ങളും പവിഴങ്ങളും ഒക്കെ അതില്‍ നിന്നും യ്ഥേഷ്ടം ലഭിക്കും.ധാരാളം പദസമ്പത്ത് നമ്മുക്ക് ലഭിച്ചു എന്ന ‘ അറിവുണ്ടായാല്‍’ നാം നമ്മുടെ ലോകത്ത്ലേക്കൊതുങ്ങുക.ഓരൊ സാഹിത്യകാരനും തന്റേതായന്‍ ചിന്താപഥ ങ്ങളുണ്ട്.ആ ലോകത്തിലിരുന്ന് ചിന്തിക്കുക.എഴുതിത്തുടങ്ങുക. മറ്റുള്ളവരുടെ രചനകളുമായി എന്തെങ്കിലും സാമ്യമുണ്ടെന്ന് തോന്നിയാല്‍ അത് മുളയിലേ തന്നെ നുള്ളി കളയുക. നമുക്ക് നമ്മുടേതായ കാഴ്ചപ്പാടുണ്ടാകണം.അനുകരണം കഴിവിനെ മുരടിപ്പിക്കും.
ഇനി കഥ എഴുതാം
കിട്ടുന്ന കഥാതന്തുവിനെ മനസ്സിലിട്ട് പതം വരുത്തുക.മതില് കെട്ടാന്‍,അല്ലെങ്കില്‍ കയ്യാല പണിയാന്‍ മുന്‍പൊക്കെ ചെളിമണ്ണ് കുഴക്കുന്നത്പോലെ, വാക്കുകളേയും,വര്‍ണ്ണനകളേയും, സംഭവങ്ങളേയും, കഥാപാത്രങ്ങളെയും ഒക്കെ ചിന്തയാകുന്ന വെള്ളമൊഴിച്ച് ചെളിമണ്ണ് പരുവപ്പെടൂത്തുന്നത് പോലെ പരുവപ്പെടുത്തുക.മര്‍ദ്ദനം കൊണ്ട്പതം വന്ന മണ്ണിനെപ്പോലെ ചിന്തിച്ച കാര്യങ്ങള്‍,കടലാസിലേക്ക് പകര്‍ത്തുക.മതില്‍കെട്ടുന്നത് പോലെ,വീട് വയ്ക്കുന്നത്പോ ലെ ‘നീളവും വീതിയും വിസ്തീര്‍ണ്ണവുമൊക്കെ കൃത്യമാക്കി എഴുതുക.എഴുതുന്ന സമയത്ത് മനസ്സിനെ ഏകാഗ്രമാക്കുക.എന്തിനെഴുതുന്നൂ എന്ന് ചിന്തിക്കരുത്. കഥകള്‍ എഴുതുമ്പോള്‍ നമ്മള് സ്വതന്ത്ര രായിരിക്കണം.ഒന്നിനും പരിധികള്‍ ഉണ്ടാവരുത്.എങ്കിലേ നല്ല രചനകള്‍ ഉണ്ടാവുകയുള്ളൂ…
എന്താണ് രചന
.യത്ഥാര്‍ത്ത ജീവിതം പകര്‍ത്തലല്ലാ രചന(കഥ) എന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. യാഥാര്‍ത്ഥ്യത്തെക്കാള്‍ മനോഹരമായിരിക്കും ചിലപ്പോള്‍ സ്വപ്നങ്ങള്‍ .സ്വപ്നങ്ങള്‍ക്ക് അതിര്‍വരമ്പില്ലാ…നമ്മള് ഏഴാം കടലിനക്കരെ പോകും.കടലിനടീയിലെ മാണീക്യകൊട്ടാരത്തില് പോകും,മത്സ്യകന്യകമാരുമായി നടനം ചെയ്യും.പാതാളത്തിലും,സ്വര്‍ഗ്ഗത്തിലും പോകും. മേഘങ്ങള്‍ക്കിടയിലൂടെ വിമാനം കണക്കെ രണ്ട് കൈയ്യും നിവര്‍ത്തി യാത്ര ചെയ്യും. അതുപോലെ ദിവാസ്വപ്നത്തില്‍,ഭാവനയില്‍,പക്ര്‍ത്തിയെടുക്കുന്ന ജീവിതത്തിന്റെ നുറുങ്ങിനെയാണ് കഥ എന്ന് പറയുന്നത്.നമ്മുടെ ജീവിതത്തില്‍ സംഭവിച്ചതാകണ്ട. കണ്ടറിഞ്ഞതാകാം, കേട്ടറിഞ്ഞതാകാം. ഞാന്‍ നേരത്തേ പറഞ്ഞത്പോലെ അത് യാഥാര്‍ത്യമായി ചിത്രീകരിക്കരുത്.എന്നാല്‍ ജീവിത ഗന്ധിയുമായിരിക്കണം. നേരിട്ട് കാണുന്ന ആകാശത്തേക്കാള്‍ എത്ര മനോഹരമായിരിക്കും നീര്‍ക്കുമിളകളില്‍,സപ്തവര്‍ണ്ണങ്ങളില്‍ കാണുന്ന ആകാശാം.
എങ്ങനെയായിരിക്കണം കഥ എന്നുള്ളതിന് എന്റെ സങ്കല്പത്തിലുള്ള ഒന്ന് രണ്ട് ഉപമകള്‍ പറായാം(ഒരു പക്ഷേ നിങ്ങള്‍ ഇത് കേട്ടിട്ടുള്ളതുമാകാം) ചന്ദനമരത്തില്‍ ഒളിഞ്ഞിരിക്കുന്ന ശില്പം പോലെയാണ് കഥ. ശില്പത്തിന്റെ രൂപത്തെപ്പറ്റി മനസ്സിലുറപ്പിക്കുന്ന ശില്പി,ആവശ്യമില്ലാത്ത ബാക്കി ഭാഗങ്ങള്‍ കൊത്തിയും,കോറിയും,ചീകിയും,ചികഞ്ഞും ബാക്കി മരത്തിനെ കളഞ്ഞ് മനോഹരമായ ശില്പം ഉണ്ടാക്കി എടുക്കുന്നത് പോലെ ,മനസ്സിലിട്ട് പരുവപ്പെടുത്തിയ കഥയെ അനാവശ്യമായ വര്‍ണ്ണനകളും,നെടുങ്കന്‍ സംഭാക്ഷണവുമൊക്കെ കളഞ്ഞ് ആറ്റിക്കുറുക്കിയെടുത്ത സത്താക്കണം. നമ്മുടെ നാട്ടിലെ വഴിയോരങ്ങളില്‍ കരിങ്കല്ല് കൊണ്ടിട്ട് അമ്മിയും,കുഴവിയും ആട്ട് കല്ലും ഒക്കെ ഉണ്ടാക്കുന്നവരെ കണ്ടിട്ടില്ലേ? വ്യക്തമായ നീളവും വീതിയും ഉള്ള അമ്മിയും,ആട്ട് കല്ലും ഒക്കെ ഉണ്ടാക്കുന്ന അവര്‍.വളരെ പാട് പെട്ട്, കുഞ്ഞ് മുനയുള്ള കല്ലുളി കൊണ്ട് പാറക്കഷണ ത്തി ന്റെ അനാവശ്യമായ ഭാഗങ്ങള്‍ കളഞ്ഞു വെടിപ്പുള്ള അമ്മിക്കല്ലും മറ്റും ഉണ്ടാക്കുന്നത് പോലെ. അതുപോലെയാകണം കഥയെഴുത്ത്.
ഒരോ കഥക്കും അതിന്റേതായ ശൈലി ഉണ്ട്.എറ്റവും അനുയോജ്യമായ രീതി(ശൈലി) തിരഞ്ഞെടുക്കുന്നിടത്താണ് കഥാകാരന്റെ വിജമയം. കുട്ടികളുടെ കഥ എഴുതുമ്പോള്‍,നമ്മളുടെ മനസ്സിനും കുട്ടിത്തം ഉണ്ടാകണം.ഒരു ഗായകന്റെ കഥ എഴുതുമ്പോള്‍ നമ്മള് സംഗീതത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയിരിക്കണം.രാഷ്ട്രീയമാണ് വിഷയഎങ്കില് നമ്മള് അതിനെക്കുറിച്ചും നന്നായി പഠിച്ചിരിക്കണം.അല്ലാതെ അറിവില്ലാത്തകാര്യങ്ങള്‍ അറിയാമെന്ന് നടിച്ച് എഴുതരുത്.അത് അബദ്ധമാണ്.
വായനക്ക് ഒരു രസതന്ത്രം ഉണ്ട്.വായനക്കാരനെ നമ്മിലേക്കടുപ്പിക്കാന്‍, നമ്മുടെ ചിന്തക്കൊപ്പം അവരേയും നമ്മുടെ കൂടെ നടത്തിപ്പിക്കണം.കഴിവതും ലളിതമായിരിക്കണം ഭാഷ. അല്ലാതെ നമ്മുടെ അറിവും ആര്‍ഭാടവും പ്രകടിപ്പിക്കാനും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാ നാവാത്ത പോലെ എഴുതിയും ബുദ്ധിജീവി നടിക്കരുത്.കഥാപാത്രങ്ങളെക്കൊണ്ട് പ്രസംഗി പ്പിക്ക രുത്.സാധാരണ മനുഷ്യരെപ്പോലെ ആവശ്യത്തിന് സംസാരിപ്പിച്ചാല്‍ മതി.
കഥാ പാത്രങ്ങള്‍ക്ക് ദു:ഖമുണ്ടെങ്കില്‍ അത് വായനക്കാരന്,മനസ്സില്‍ തട്ടും വിധത്തില്‍ പറയേണ്ട ചുമതല കഥാകാരനുണ്ട് അല്ലാതെ ‘അയ്യാള് പൊട്ടിപ്പൊട്ടി കരഞ്ഞ് കൊണ്ട് വിലപിച്ചൂ. ഹൃദയത്തില്‍ കഠാര കുത്തിയിറക്കുന്നത്പോലെ ദുഖം രക്തമായി ചിറ്റി ‘ എന്നൊന്നും കമന്ററി നട ത്തേണ്ട കാര്യമില്ലാ. അതുപോലെ തന്നെ മറ്റ് വികാരങ്ങളും.
അനാവശ്യമായ സാഹിത്യപ്രയോഗങ്ങള്‍ കഥയില്‍ കഴിവതും ഒഴിവാക്കുക.കവിതയും കഥയും തമ്മിലുള്ള വ്യത്യാസവും ഇതാണ്. അവള് മധുരമായിപാടി എന്ന് എഴുതേണ്ട സ്ഥലത്ത് ‘മധുവാണി പൊഴിക്കുന്ന കോകിലങ്ങളെപ്പോലെ അവളുടെ കംബു കണ്ഠത്തില് നിന്നും ആ ഗാന തല്ലജം കല്ലോലിനി കണക്കെ ഒഴുകി’ എന്നൊന്നും എഴുതേണ്ട കാര്യമില്ലാ.അത് വായനക്കാര്‍ക്ക് ചിരിയുളവാക്കും.
ഒരു വികാരം,ഒരു ഭാവം,ഒരു ചലനം,ഉള്ളില്‍ തട്ടുന്ന ഒരു ചിത്രം ഇതൊക്കെയാണ്.ഒരു കഥ കൊണ്ട് മൊത്തില്‍ സാദ്ധ്യമാകുന്നത്.പരത്തിപ്പറഞ്ഞ് വായനക്കാരെ ബോറാടിപ്പിക്കാതെ, പുലര്‍കാലത്തില്‍ മഞ്ഞണിഞ്ഞ് നില്ക്കുന്ന പുല്ക്കൊടിത്തുമ്പിലെ മഞ്ഞ്തുള്ളിയെ മാണിക്യ കല്ലായി തോന്നുന്നത്പോലെ,അര്‍ത്ഥവര്‍ത്തായ, പ്രകൃതിയുടെ പ്രതിഭാസം പോലെ മനോഹര മായിരിക്കണം കഥ. ലളിത കോമള കാന്തപദാവലിയില്‍ രചിക്കുന്ന കവിതപോലെയായിരിക്കണം കഥ.
കഥ പ്രചരണത്തിനുള്ള ആ യുധമാക്കാതിരിക്കുക.ഗുണപാഠം നിര്‍ബ്ബന്ധമില്ല.നല്ല ഗുണപാഠം പറഞ്ഞത് കൊണ്ട് മാത്രം കഥ നന്നാകണമെന്നില്ലാ. സമുദായം കഥാാകാരന്റെ രക്ഷകര്ത്താവ ല്ല. അത് ഒരു സ്നേഹിതന് മാത്രമാണ്. കഥാകാരന് തിരിച്ചും. നാട് നമ്മുടെ പോറ്റമ്മയാണ്. ഒരു നല്ല കഥാകാരനെ(സാഹിത്യകാരനെ) സമൂഹം ആദരിക്കും.അയള്‍ക്ക് സമൂഹത്തോട് കടപ്പാടുണ്ടായിരി ക്കണം.അയാളുടെ രചനക്കും ജീവിതത്തിനും ഒരു താളമുണ്ടായിരിക്കണം.അര്‍ത്ഥമുള്ള താളം.
480 total views, 1 views today