കഥ ഒന്ന് …സൂസന്.
സ്ത്രീ കഥാ പാത്രങ്ങള്‍ക്ക് പ്രാതിനിധ്യമില്ലാത്ത കഥയിലേക്ക് സൂസന്ന എന്ന സ്ത്രീ കടന്നു വന്നത് വളരെ യാദൃശ്ചികമായിട്ടായിരുന്നു.
ഓരോ പുരുഷ കഥാ പാത്രത്തെയും വളരെ സൂക്ഷമതയോടെ നിരീക്ഷിച്ച് പ്രത്യക്ഷത്തില്‍ സ്ത്രീയുമായി യാതൊരു ബന്ധവും ഇല്ലാത്ത കഥാ പാത്രങ്ങളെ യായിരുന്നു തിരഞ്ഞെടുത്തിരുന്നത്.
66 total views

സ്ത്രീ കഥാ പാത്രങ്ങള്‍ക്ക് പ്രാതിനിധ്യമില്ലാത്ത കഥയിലേക്ക് സൂസന്ന എന്ന സ്ത്രീ കടന്നു വന്നത് വളരെ യാദൃശ്ചികമായിട്ടായിരുന്നു.
ഓരോ പുരുഷ കഥാ പാത്രത്തെയും വളരെ സൂക്ഷമതയോടെ നിരീക്ഷിച്ച് പ്രത്യക്ഷത്തില്‍ സ്ത്രീയുമായി യാതൊരു ബന്ധവും ഇല്ലാത്ത കഥാ പാത്രങ്ങളെ യായിരുന്നു തിരഞ്ഞെടുത്തിരുന്നത്.
സ്ത്രീയുമായി പരോക്ഷമായി ബന്ധമുള്ള ഒരു കഥാപാത്രത്തെ എപ്പോള്‍ വേണമെങ്കിലും കഥയിലെ അത്യാവശ്യ ഭാഗത്ത് അവതരിപ്പിക്കാന്‍ വേണ്ടി ഒരുക്കി നിര്‍ത്തിയിരുന്നു.
കീഴാളന്റെ വിലാപ കാവ്യമെഴുതി പുരസ്കാരത്തിന് അര്‍ഹത നേടിയ കവിയെ ആദരിച്ച ദിവസമായിരുന്നു ആ കഥ മനസ്സിലേക്ക് കടന്നു വന്നത്.
ഏഴു ഭാഷകളില്‍ ഒരുമിച്ചായിരുന്നു കഥ പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചത്. ആംഗലേയ ഭാഷയിലെ കൈയെഴുത്തു പ്രതിയായിരുന്നു ആദ്യം തയ്യാറാക്കിയത്.ഇനി ആറ് ഭാഷകളിലേക്കുള്ള വിവര്‍ത്തനം കൂടി കഴിഞ്ഞാല്‍ ഈ കഥ വായന ക്കാരന്റെതാകുന്നു .
ആംഗലേയ ഭാഷയിതര അഞ്ചു ഭാഷകളിലേക്ക് വിവര്‍ത്തകര്‍ പ്രതിഫലം കാംക്ഷിക്കാതെ ചരിത്ര മാവുന്ന കഥയുടെ വിവര്‍ത്തനത്തിനായി മുന്നോട്ടു വന്നു.
ഇനി മലയാളം മാത്രം ബാക്കി.ഭാക്കി.ദീര്‍ഘ നാളത്തെ അന്വേഷണ ങ്ങള് ക്കൊടുവില് തിരസ്കരിക്കപ്പെട്ടവന്റെ നെഞ്ചിലെ വിലാപമാണ് പുരസ്കാര ജേതാവിന്റെ ആഹ്ലാദ ങ്ങള്‍ക്ക് പെരുമ യേ കുന്നതെന്ന കഥയിലെ പരാമര്‍ശം കഥാകൃത്ത് നിഷേധിച്ച ദിവസം,അത് കഥയുടെ നിര്‍മ്മിതിയുടെ ഏതോ ഒരു ദശാ സന്ധിയില്‍ കഥാപാത്രം പറഞ്ഞു പോകുന്നതാ ണെ ന്നു പത്ര സമ്മേളനം നടത്തിയ അതെ ദിവസമായിരുന്നു.
അന്ന് തന്നെ സൂസന് മലയാളത്തിലേക്കുള്ള കഥയുടെ വിവര്ത്തകയായതും യാദൃശ്ചികമായിരിക്കാം.
യാതൊരു പ്രത്യേകതയുമില്ലാതെ തന്നെ ഏറെ കേട്ടിഘോഷിക്കപ്പെട്ട കഥ ഏഴു ഭാഷകളില്‍ ഏഴു രാജ്യങ്ങളിലായി പ്രസിദ്ധീകരിച്ച ദിവസത്തില്‍ അതെ ദിനം തന്നെ പ്രസിദ്ധീകരിച്ച ആയിരം കോപ്പികളും വിട്ടു പോയ കഥ മലയാളത്തില്‍ പ്രസിദ്ധീകരിച്ചതായിരുന്നു.കാരണം അതെ ദിവസമായിരുന്നു മലയാളത്തിലെ കഥയുടെ വിവര്‍ത്തകയായ സൂസന്റെ പീഡന വാര്‍ത്ത ദൃശ്യാ മാധ്യമങ്ങള്‍ വാര്‍ത്തയായി പുറത്തു വിട്ടതും.
67 total views, 1 views today
