കനാലിലെ കരട്ടിയും പഞ്ചസാര പൊതിയും
തനിക്ക് പരിഞ്ഞില് വന്നു എന്ന് കാലം തെളിയിച്ചപ്പഴത്തെക്ക് ഞങ്ങളുടെ കൂടെ ഉള്ള ക്രിക്കറ്റ് കളി ,ഐലണ്ട് ഉണ്ടാക്കല്‍ , സൈക്കിളില്‍ കറക്കം ഇത്യാദി ദൈനം ദിന ആക്ടിവിറ്റീസ് ഒക്കെ മതിയാക്കി വല്ല്യ അളിയന് പക്വത കൈ വന്നതിന്റെ ഫലമായ് ചെടി വളര്‍ത്തലും ,മൃഗ പരിപാലനവും (അക്വേറിയത്തില്‍ മീന്‍ വളര്‍ത്തല്‍ ) ഒക്കെ തുടങ്ങി…..
79 total views, 1 views today

തനിക്ക് പരിഞ്ഞില് വന്നു എന്ന് കാലം തെളിയിച്ചപ്പഴത്തെക്ക് ഞങ്ങളുടെ കൂടെ ഉള്ള ക്രിക്കറ്റ് കളി ,ഐലണ്ട് ഉണ്ടാക്കല്‍ , സൈക്കിളില്‍ കറക്കം ഇത്യാദി ദൈനം ദിന ആക്ടിവിറ്റീസ് ഒക്കെ മതിയാക്കി വല്ല്യ അളിയന് പക്വത കൈ വന്നതിന്റെ ഫലമായ് ചെടി വളര്‍ത്തലും ,മൃഗ പരിപാലനവും (അക്വേറിയത്തില്‍ മീന്‍ വളര്‍ത്തല്‍ ) ഒക്കെ തുടങ്ങി…..
ഇലക്ഷനില്‍ ജയിച്ച സ്ഥാനാര്‍ഥി മണ്ഡലത്തില്‍ വിസിറ്റ് നടത്തുന്നത് പോലെ ഞങ്ങളുമായ് ഉള്ള കണക്ഷനില്‍ സ്ലോ ആയി മാറി…. കൂടെ പഠിത്തവും കൂടി ആയപ്പോള്‍ അത് പൂര്‍ത്തി ആയി…ഞങ്ങളുമായി കളിയ്ക്കാന്‍ പുള്ളിയ്ക്ക് തീരെ സമയം ഇല്ലാതായപ്പോള്‍ ഞാനും കൊച്ചളിയനും വല്ല്യ അളിയനും (അനിയച്ചാര് ഇടയ്ക്കൊക്കെ പാര്‍ട്ടി മീറ്റിങ്ങില്‍ പങ്കെടുക്കുമാരുന്നു ) അടങ്ങുന്ന ശ്രംഖല ഒന്ന് പൊളിച്ചു പണിയണം എന്ന് തോന്നി…
അങ്ങനെ ആണ് മൂന്നാം സ്ഥാനതെക്കായ് ഒരു സ്ഥിരം മെമ്പര്‍ ആയി തെക്കേലെ താത്തായുടെ മകനും ഞങ്ങടെ ഉറ്റ ചങ്ങായിയും ആയ അന്‍സറിനെ ഞങ്ങള്‍ ഏറ്റെടുത്തത് … വല്ല്യളിയന്‍ കൂടെ ഉള്ളപ്പോലുള്ള ബഹളങ്ങളും രസവും ഒക്കെ കുറഞ്ഞു വന്നപ്പോള്‍ ഉണ്ടായ വിഷമം..അന്‍സറിനെ കിട്ടിയപ്പോള്‍ ഞങ്ങള്‍ക്ക് മാറി…
ഇടയ്ക്കിടയ്ക്ക് അന്‍സാര്‍ തെക്കേലെ മറ്റൊരു താത്തയുടെ കടയില്‍ Material shifting(പലചരക്ക് സാധനം പൊതിഞ്ഞു കൊടുക്കല്‍) and transportation ( മെയിന്‍ മാര്‍കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങിച്ചു കൊണ്ട് വരല് ) തുടങ്ങിയ പരിപാടിയും ഒക്കെ ചെയ്യുന്ന ഒരു ആളായിരുന്നു..ഞങ്ങടെ പ്രായമേ ഉള്ളെങ്കിലും സ്വയം സമ്പാദിക്കുന്ന ഒരാള്‍ എന്നാ നിലയില്‍ മൂപ്പര് ഞങ്ങള്‍ക്ക് ഒരു ഹീറോ ആരുന്നു…
എന്തൊക്കെ ആയാലും എവിടെ എങ്കിലും കറങ്ങാന്‍ പോകാന്‍ നേരം ഞങ്ങള്‍ പറ്റുമെങ്കില്‍ പുള്ളിയെയും കൂട്ടും…അതൊരു ഗുമ്മാണ്…ആദ്യമായ് സൈക്കിളില്‍ മുക്കട പോയി അവിടുന്ന് ബസ്സില്‍ കയറി പുതിയകാവില്‍ പോയി ഹരികൃഷ്ണന്‍സ് കാണാന്‍ പോയപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാ വിധ പ്രചോദനവും ആയത് അന്‍സാര്‍ ആണ്..(തിരികെ എത്തിയപ്പോള്‍ ഏതോ ഫന്ക്ഷന് അറ്റന്‍ഡ് ചെയ്യാന്‍ പോയ വല്ല്യ മാമയും മാമിയും, പതിവിനു വിപരീതമായി നേരത്തെ എത്തി ഞങ്ങളുടെ കുരുത്തക്കേട് കയ്യോടെ കണ്ടു പിടിച്ചപ്പോള്‍ അന്‍സാര്‍ ആ ലൊക്കാലിട്ടിയില് നിന്നും സ്മൂത്ത് ആയി സ്കൂട്ട് ആയത് ഇന്നും ഒരു അത്ഭുതമായി നില നില്കുന്നു )…
പിന്നീട് വല്ല്യളിയന്‍ സ്പ്ലെണ്ടര്‍ ബൈക്ക് മേടിച്ചപ്പോള്‍ (അതില്‍ കൂടുതല്‍ കറങ്ങിയത് ഞാനും കൊച്ചളിയനും ആണ്…പെട്രോള്‍ വല്ല്യളിയന്റെ വഹ ആണല്ലോ…യേത്..) അന്‍സര്‍ എന്നോട് ഒരു ആഗ്രഹം പറഞ്ഞു…”ഡേയ് നീ ഇനി പള്ളിയിലോ മറ്റോ പോകുമ്പോ എന്നെ കൂടി കൊണ്ട് പോകണം..” എന്ന് ….
പതിവില്ലാതെ ആ ചോദ്യം (പള്ളിയില്‍ പോക്ക്) കേട്ടപ്പോള്‍ ഞാന്‍ കരുതി..’തമ്പുരാനെ പണിയേ പണി…ഇവന് ഇനി നന്നാവാന്‍ തീരുമാനിച്ചോ? ഞാനും കൊച്ചളിയനും വഴിയാധാരമാവുമല്ലോ….’
കാരണം പൊതുവേ മുസ്ലിയാരുടെ കൊച്ചു മക്കള്‍ എന്ന നിലയില്‍ അക്കൂട്ടത്തില്‍ വല്ല്യളിയന്‍ ഡീസന്ടായ് നടന്നു നടന്നു എല്ലാര്ക്കും ഒരു മതിപ്പുണ്ടാക്കി വച്ചത്..ഞാനും കൊച്ചളിയനും ഒക്കെ കൂടി അല്പം ബുദ്ധി മുട്ടിയാണ് മാറ്റി എടുത്തത്….
ആലുംമൂട്ടിലെ സൈക്കിള്‍ കടയില്‍ ചെന്ന് പണ്ടുണ്ടാരുന്ന ഒരു അര സൈക്കിള്‍ റിപ്പയര്‍ ചെയ്യാനായ് കുഞ്ഞുമാമാടെ കൂട്ടുകാരന്റെ കടയില്‍ ചെന്ന് ബാക്കി പണികള്‍ കണ്ടു കൊണ്ട് നിന്നിട്ട്..ഒരു മണിക്കൂര്‍ കഴിഞ്ഞു തിരിച്ചെത്തിയിട്ട് വൈകിയതിന് കാരണമായ്..’അങ്ങേരു ഞങ്ങടെ സൈക്കിള്‍ റെഡി ആക്കില്ല എന്ന് വഴക്ക് പറഞ്ഞു…’ എന്ന് പറഞ്ഞു കുഞ്ഞുമാമംയെം കൂട്ടി അവിടെ പോയി പ്രശ്നമുണ്ടാക്കിയതും..പിന്നീട് അതിന്റെ സത്യാവസ്ഥ പുറത്തു വന്നതും..അങ്ങനെ ഒരു പറ്റം കൊട്ടേഷന്‍ ഉണ്ടാക്കി ഞങ്ങളായി ഒരു കൂതറ ഇമേജ് ഉണ്ടാക്കി കൊണ്ട് വന്ന സമയത്ത് അന്സരിനു നന്നാവണം എന്ന് തോന്നിയാല്‍ അത് ഞങ്ങടെ ഫാവി(ബിരിയാണിയുടെ ഫ) ജീവിതത്തെ സാരമായി ബാധിക്കും….
എങ്കിലും ഞാന്‍ കരുതി..’പാവം..അവന്റെ ആഗ്രഹമല്ലേ..സാധിച്ചു കൊടുക്കാം..’ അങ്ങനെ അവനെയും കൊണ്ട് ബൈക്കില്‍ പള്ളിയിലേക്ക് പോവാന്‍ തുടങ്ങും….പള്ളി എത്താറാവുംബം പുള്ളി പറയും..’ഡേയ് !! തിരിച്ചു വിട്..ഞാന്‍ തൊപ്പി എടുക്കാന്‍ മറന്നു…’
അങ്ങനെ തിരിച്ചു പോയി വീട് എത്താറാവുംബം പുള്ളി പറയും..’ടെ! തൊപ്പി പോക്കട്ടിലുണ്ട് …നീ തിരിച്ചു വിട്…’
അങ്ങനെ രണ്ടു മൂന്നു ദിവസം ഇങ്ങനെ പോയപ്പോള്‍ എനിക്കൊരു സംശയം…എന്തോ തരികിട ഉണ്ട്..അവസാനം ചോദിച്ചപ്പോള്‍ അവന് സത്യം പറഞ്ഞു..
‘ഡേയ്!! നമ്മുടെ ടെ മോള് അവിടെ നില്കുന്നത് കാണാം (സുലൈമാന്‍ കാക്കയുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹം ഇല്ലാത്തത് കൊണ്ടാണ് അവിടെ ഡാഷ് ഇട്ടതു..)…അവള് ഇടയ്കിടയ്ക്ക് കടയില്‍ സാധനം വാങ്ങാന്‍ വരാറുണ്ട്…അവളെ കാണാനാ ഞാന്‍….’
അപ്പൊ അതാണ് കാര്യം…… പക്ഷെ …ഒരു ദിവസം പതിവ് പോലെ അവനെ ‘പള്ളിയില്‍ ‘ കൊണ്ട് പോകാന്‍ ചെന്നപ്പോ അവന് പറഞ്ഞു..
‘പുല്ല് !!! പള്ളിയും വേണ്ട ഒരു കോപ്പും വേണ്ട….നീ വീട്ടിലോട്ടു പോ…ഞാന്‍ അങ്ങോട്ട് വന്നേക്കാം..’ എനിക്ക് ഒന്നും മനസ്സിലായില്ല….അവസാനം അവന്റെ കുരു പൊട്ടലിന്റെ കാരണം പിന്നെയാണ് അവന് പറഞ്ഞത്….ആദ്യമേ അവനെ വല്ല്യ കാര്യമായി കണ്ടിരുന്ന ലവള്..രണ്ടു മൂന്നു പ്രാവശ്യം ബൈക്ക് ഓടിച്ചിരുന്ന മഹാനെക്കുരിച്ചു( ഭു ഹ ആഹ !! നാന് താന്‍) ) ചോദിച്ചത്രേ…. ടയറും ചാരി ഇരുന്നവന് കാറും കൊണ്ട് പോകുമോ എന്നുള്ള ഭയത്താല്‍ ലവന് ലവളെ കെട്ടും മുന്‍പേ ഡയ്വോഴ്സി കളഞ്ഞു….(പാവം)
=================++++++++++++==============+++++++++++============+++++++++++
അങ്ങനെ കാലം കടന്നു പോയി…. ഒരു ഡിസംബര്‍ ആറാം തീയതി ….ബാബരി മസ്ജിദ് ഷിഫ്റ്റ് + ഡിലീറ്റ് ആയതിന്റെ ആദര സൂചകമായി ലോകമൊട്ടുക്കുമുള്ള ഇന്ത്യാക്കാര്‍ ഹര്‍ത്താല്‍ ആഘോഷിക്കുന്ന സമയം….
തലേ ദിവസം തന്നെ ഹര്‍ത്താലിന് പിന്തുണ പ്രഘ്യാപിച്ചു കൊണ്ട് താത്ത കടയുടെ ഷട്ടര്‍ താഴ്ത്തി നമ്പര്‍ ലോക്ക് ഇട്ടു …(മീന്‍സ്, നമ്പര്‍ എഴുതിയ പലക കഷണങ്ങള്‍ ഓര്‍ഡര്‍ ആക്കി അടുക്കി വച്ച് അടച്ചു)…. അടുത്ത ദിവസത്തെ കാര്യ പരിപാടികളെ കുറിച്ച് സീരിയസ് ആയി അന്സരും ഞാനും കൊച്ചളിയനും ദിസ്കഷനില് മുഴുകി കപ്പലണ്ടിയും കൊറിച്ചു കൊണ്ടിരുന്നപ്പോലാണ് മാമിയുടെ കോര്‍ട്ട് ഓര്‍ഡര്‍..
‘ഡേയ്!!!നാളെ ഹര്ത്താ ലാ..മര്യാദയ്ക്ക് അടങ്ങി ഒതുങ്ങി അകതെങ്ങാണം ഇരുന്നോണം കേട്ടല്ല്……പുറത്തു പോകാനോ സൈക്കിളില്‍ കറങ്ങാനോ ഉള്ള ഉദ്ദേശമുണ്ടെങ്കില്‍ അതങ്ങു മാറ്റി വചെരെ…’
പക്ഷെ നമ്മള് അങ്ങനേം ഇങ്ങനേം ഒന്നും ഒതുങ്ങുന്ന മുതലുകള്‍ അല്ലല്ലോ …. ഞങ്ങള്‍ പദ്ധതി ആസൂത്രണം ചെയ്തു,….കുറ്റിശേരിയിലെക്ക് പോകുന്ന വഴിയില്‍ ഉള്ള കനാലില്‍ പോയി ചൂണ്ട ഇടുക
…അങ്ങനെ കൊച്ചളിയനും ഞാനും മാമിയെ ചാക്കിട്ട് അവസാനം അനുവാദം വാങ്ങി…മൂന്ന്! ടന്ഗീസും ചൂണ്ട കൊളുത്തും..നീളമുള്ള മൂന്നു വടിയും ഒപ്പിച്ചു രാവിലെ തന്നെ കിണറിന്റെ സൈഡും പൈപ്പിന്റെ ചുവടും ഒക്കെ മാന്തി കുറെ പുഴുക്കളെയും വിരകളെയും ഒക്കെ പിടിച്ചു കവറില്‍ ഇട്ടു ഇറങ്ങി…
‘ഹും ..നിനക്കൊക്കെ കിട്ടിയത് തന്നെ..’ എന്ന മുഖഭാവവുമായി നിന്ന വല്ല്യളിയനെ നോക്കിക്കൊണ്ട് മാമിയോടു..’മാമിയെ…മീന്‍ പൊരിക്കാനുള്ള മസാല ഒക്കെ റെഡി ആക്കി വച്ചേക്കണേ ..’ എന്നും വിളിച്ചു പറഞ്ഞു ഞങ്ങള്‍ യാത്ര തിരിച്ചു…
കനാലില്‍ എത്തി….
ജീവനുള്ള വിരയെ കൊളുത്തില്‍ കുരുക്കാനുള്ള മനശക്തി എനിക്കില്ലാത്തത് കൊണ്ട് ആ ഡ്യുട്ടി ഞങ്ങള്‍ അന്സരിനെ ഏല്പിച്ചു….എന്നിട്ട് ചൂണ്ടയും വെള്ളത്തില്‍ ഇട്ടു ഇങ്ങനെ ഇരുന്നു…
‘പാര്‍ട്ടിയിലേക്ക് ഇപ്പം വിളിക്കും..’ എന്നും നോക്കി ഇരിക്കുന്ന മുരളീധരനെ പോലെ ‘ചൂണ്ടെമ്മേ മീന്‍ ഇപ്പം കൊത്തും..’ എന്നും കരുതി ഞങ്ങള്‍ ഇരുന്നു…
പക്ഷെ അന്‍സാര്‍ ആളു പുലി ആരുന്നു..ഓരോ രണ്ടു മിനുട്ടിലും അവന്റെ ചൂണ്ടയില്‍ ഓരോന്ന് വന്നു കൊത്തും..അവന് പിടിക്കുകയും ചെയ്യും…ഇത് കണ്ടു അവന് ഇരിക്കുന്ന സ്ഥലത്തൊക്കെ ഞങ്ങള്‍ പോയി ഇരുന്നു…
ബട്ട് നോ രക്ഷ….ബട്ടക്സ് തരിച്ചത് മിച്ചം
അങ്ങനെ അവസാനം ഒരു ഒന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും കിട്ടാന്‍ തുടങ്ങി….അവസാനം കിട്ടിയ മീനിനെ എല്ലാം ഞങ്ങള്‍ ഒരു ഈര്കിളില് കോര്‍ത്തു …
ഇരുപത്തി രണ്ടെണ്ണം….
(മൂന്നെണ്ണം ഞാന്‍ പിടിച്ചത്…മൂന്നെണ്ണം കൊച്ചളിയനും …ബാക്കി അന്സരും)….
അങ്ങനെ കിട്ടിയ മീന്‍ (കരട്ടി എന്നാണു അതിനെ എല്ലാരും വിളിക്കുന്നത്) ഞങ്ങള്‍ വീട്ടില്‍ എത്തി….മാമിയെ ഏല്പിച്ചു…മാമി അതിനെ ഒക്കെ വെട്ടാന്‍ തുടങ്ങി…പാടത്ത് നിന്നും പണി കഴിഞ്ഞു വന്ന കര്‍ഷകരെ പോലെ ഞങ്ങള്‍ പോയി കുളിച്ചു റെഡി ആയിട്ട് വരാം എന്ന് പറഞ്ഞു വെളിയിലേക്ക് ഇറങ്ങിയപ്പോലാണ് അന്സാരിന്റെ വക ഇടിത്തീ പോലെ ആ ഡയലോഗ്..’ഡേയ്…നമ്മള് മീന്‍ പിടിച്ച കനാലിലാണ് അതിന്റെ അടുത്തു താമസിക്കണ ആളുകള്‍ രാവിലെ ഡവുണ്ണ്!ലോഡിംഗ് നടത്തുന്നത്…(യേത്) ..അപ്പൊ ആ മീനുകള്‍ ഒക്കെ കഴിക്കുന്ന ഫുഡ് എന്ന് പറയുന്നത് ലതായിരിക്കും,….കൂടാതെ രാവിലെ പിടിച്ച വിരയും അതിന്റെ വയറ്റില്‍ കാണും…..
ഇത് കേട്ട പാടെ ഞാനും കൊച്ചളിയനും ഞങ്ങള്‍ക്ക് വയറ്റില്‍ ഉണ്ടെന്നു അറിയിച്ചു…നല്ല ബെസ്റ്റ് ആയി ഒരു ‘ഗ്വാ…… ‘ പുതു പുത്തന്‍ വാള്.പാസ്സാക്കി .
ഷാജി കൈലാസിന്റെ പടം കാണാന്‍ പോയവന് അടൂര്‍ ഗോപാലകൃഷ്ണന്റെ പടം കണ്ട പോലെ തിരികെ വന്നത് കണ്ടു മാമി ചോദിച്ചു..’ എന്തുവാ പുള്ളാരെ..എന്ത് പറ്റി…’
ഞങ്ങള്‍ ഒന്നും മിണ്ടിയില്ല…അങ്ങനെ ചോറ് കഴിക്കാന്‍ ഇരുന്നു… പൊരിച്ചു വച്ച കരട്ടി കണ്ടിട്ട് ഞങ്ങള്‍ എടുക്കാതെ ഇരിക്കുന്നത് കണ്ടു ‘എക്സിക്ക്യുട്റ്റ് ആയ പ്രോഗ്രാം റണ്‍ ആവാത്തത് എന്തെന്ന്’ ആലോചിക്കുന്ന പ്രോഗ്രാമ്മാരെ പോലെ വല്ല്യളിയന്‍ ഞങ്ങളെ നോക്കി ..
ഞങ്ങള്‍ മിണ്ടാതെ ബാക്കി ഐറ്റംസ് വച്ച് തിന്നു..പക്ഷെ അന്‍സാര്‍ ഒരു കൂസലുമില്ലാതെ കരട്ടി വെട്ടി അടിക്കാന്‍ തുടങ്ങി……. അവസാനം ഇരുപത്തി രണ്ടെണ്ണവും ലവന്റെ ഉള്ളില്‍ ആയി… പിന്നീടാണ് ലവന് പറഞ്ഞത്,,’അവിടെ ആളുകള്‍ പോകുന്നുണ്ടെന്നുള്ളത് എന്റെ സംശയം ആണ്…..’ എന്ന് (ദുഷ്ടന്)… ,അതാണ് അന്‍സാര്‍…..,……. അങ്ങനെ കാലം കടന്നു പോയി… =====================================================================================
പുതിയ അഡ്വഞ്ചറുകള്‍ ഒന്നുമില്ലാതെ അടങ്ങി ഒതുങ്ങി ഇരിക്കും എന്ന് മാമിക്ക് തെറ്റിധാരണ നല്കി കൊണ്ട് ഞങ്ങള്‍ മൂന്നു പേരും കാപ്പിലെ വീടിനു പുതിയതായി ഉണ്ടാക്കിയ പോര്‍ച്ചില്‍ ഇരുന്നു കപ്പലണ്ടി കൊറിച്ചു കൊണ്ട് ഇരിക്കവേ …..
അന്ന് വീടിനു ചുറ്റു മതില് ഇല്ല..പകരം കൈത ആണ് .മുള്ള് വേലിയും….അപ്പൊ റോഡിലൂടെ പോകുന്നവരെ ഞങ്ങള്‍ക്ക് കാണാം..അവര്‍ക്ക് ഞങ്ങളെ അത്ര പെട്ടെന്ന് കാണാന്‍ കഴിയില്ല…. അന്നരം അവിടിരുന്നു കൊണ്ട് ആരെങ്കിലും അത് വഴി പോകുന്ന കണ്ടാല്‍…
‘ആര്രാ അത്…’
‘ഡോ!! നില്ലെടോ അവിടെ…’
‘അയ്യോ ഓടിക്കോ!!!! പേപ്പട്ടി വരുന്നേ…’
‘കൂയ്!!! വേഗം മാറ്…പാമ്പ് പാമ്പ്..’
‘അയ്യോ..ഓടിക്കോ പശു കുത്താന്‍ വരുന്നേ!!!!”
എന്നൊക്കെ വിളിച്ചു കൂവി…അത് കേള്‍ക്കുമ്പോള്‍ ഉള്ള ..ആളുകളുടെ വെപ്രാളം കണ്ടു രസിച്ചു കൊണ്ടിരുന്നപ്പോള്‍..പെട്ടെന്ന് അന്സറിനു ഒരു ഐഡിയ (സത്യമായും എനിക്കല്ല അന്സറിനാ)..അവന് കൊച്ചളിയനോട് പറഞ്ഞു..
‘ഡേയ്..നീ പോയി ഒരു പിടി പഞ്ചസാര എടുത്തു കൊണ്ട് വാ….ഇതും പറഞ്ഞു അന്‍സാര്‍ അപ്പുറത്തെ കടയിലോട്ടു പോയി ഒരു പഴയ ന്യുസ് പേപ്പറും സാധനങ്ങള്‍ പൊതിഞ്ഞു കൊടുക്കുമ്പോള്‍ കെട്ടാനുപയോഗിക്കുന്ന ഒരു വള്ളിയുമായ് വന്നു.. എന്നിട്ട് ആ പേപ്പറില്‍ കുറെ മണ്ണ് വാരി നറച്ചു …അവന് വളരെ കിടിലമായി ഒരു പഞ്ചസാര പൊതി പോലെ അത് പൊതിഞ്ഞെടുത്തു….
എന്നിട്ട് ആ വള്ളി വച്ച് കെട്ടി…..എന്നിട്ട് ഞങ്ങള്‍ മൂവരും കൂടി ഗെയിറ്റിന്റെ വെളിയിലേക്ക് പോയി…
ഞാന്‍ വലത്തേക്കും കൊച്ചളിയന്‍ ഇടത്തേക്കും ഒക്കെ നോക്കി..രണ്ടു സൈഡില്‍ നിന്നും ആരും വരുന്നില്ല എന്ന് ഉറപ്പായപ്പോള്‍ അന്‍സാര്‍ ആ പൊതി റോഡില്‍ ഇട്ടു…
എന്നിട്ട് കയ്യിലിരുന്ന അല്പം പഞ്ചസാര ആ പൊതിക്ക് അടുത്ത് വിതറി…
കണ്ടു കഴിഞ്ഞാല്‍ ഒരുകിലോ പഞ്ചസാരയുടെ പൊതി റോഡില്‍ വീണിട്ട് അതില്‍ അല്പം പൊട്ടി പുറത്തു പോയ പോലെ തന്നെ… എന്നിട്ട് ഞങ്ങള്‍ ഓടി പോര്‍ച്ചില്‍ വന്നിരുന്നു…
ഓരോ അഞ്ചു മിനുറ്റ് കൂടുംബഴും ഞങ്ങള്‍ അവിടെ തന്നെ ഉണ്ടോ എന്ന് നോക്കാന്‍ വന്നു കൊണ്ടിരുന്ന മാമി പോലും അറിയാതെ ധൃത ഗതിയില്‍ ഞങ്ങള്‍ വല വിരിച്ചിട്ട് കാത്തിരുന്നു….
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സൈക്കിള്‍ കാരന് അത് വഴി വന്നു…ആ പൊതിയെ നോക്കി…പാസ് ചെയ്തു പോയ്,,,എന്നിട്ട് ചുറ്റും ഒന്ന് നോക്കി ഒരു റൌണ്ട് അടിച്ചു വന്നിട്ട് പൊതിയുടെ അടുത്ത് ഒന്ന് സ്ലോ ആയതും….
‘ആര്രാ അത്…അടിച്ചിടെടാ അവനെ ..’ എന്ന് അന്‍സാര്‍ കൂവി.
കൂടെ കോറസ്സായി ഞങ്ങളും ..കലിപ്പ് മനസ്സിലായ പുള്ളിക്കാരന് ഒന്നും അറിയാത്തവനെ പോലെ സ്ഥലം വിട്ടു,,,
ഞങ്ങള്‍ ചിരിയോടു ചിരി…
അങ്ങനെ ഒരു നാലഞ്ചു പേര്‍ക്ക് ഞങ്ങള്‍ പണി കൊടുത്തു…..
അങ്ങനെ കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഓട്ടോറിക്ഷ നല്ല സ്പീഡില്‍ വന്നു…എന്നിട്ട് ആ പൊതിയുടെ സ്ഥലം കഴിഞ്ഞു വണ്ടി നിര്‍ത്തിയിട്ടു ചാടി ഇറങ്ങി…
‘ആര്രാ അത്’ എന്നതിന്റെ ‘ആ…….’ എന്ന് പറയുന്നിടത് തന്നെ ആളെ കണ്ടു അന്‍സാര്‍ വിളി നിര്‍ത്തി …കൂടെ കോറസ് ആയി കൂവിയിരുന്ന ഞങ്ങളും…
കാരണം വേറെ ഒന്നും അല്ല….അത് അന്സാരിന്റെ ഇക്കാടെ കൂട്ടുകാരനാരുന്നു… അങ്ങേര ആ പൊതിയും എടുത്തു സ്ഥലം വിട്ടു…
ചിരിചു ചിരിച്ചു വയരുളുക്കി ഇരുന്ന ഞാനും റിയാസും ചിരി നിന്ന് പോയ അന്സരിനെ നോക്കി…
രണ്ടു ദിവസം അന്‍സറിനെ ഞങ്ങള്‍ കണ്ടില്ല..പിന്നെ കണ്ടപ്പോള്‍ അവന് പറഞ്ഞപ്പോളാണ് ബാക്കി മനസ്സിലായത്….
അവന്റെ ഇക്കാടെ കൂട്ടുകാരന് ആ പൊതി വീട്ടില്‍ കൊണ്ട് പോയി തുറന്നു നോക്കി…
പഞ്ചസാരക്ക് പകരം വന്‍ പണി കിട്ടി എന്ന് മനസ്സിലാക്കിയ പുള്ളി..അത് കിട്ടിയ ഏരിയയുടെ ഭരണഘടന വച്ച് അതിന്റെ ഉപജ്ഞാതാക്കളില്‍ അന്‍സാര്‍ ഉണ്ടാവും എന്ന് ഉറപ്പിച്ചു….
ഇക്കാ അറിഞ്ഞാല്‍ അന്സറിനു റെഗുലര്‍ കൊട്ടേഷന്‍ പുറമേ ഓവര്‍ ടൈം കൂടി കിട്ടും എന്നുള്ളത് കൊണ്ട് അവനെ രഹസ്യമായി വിളിച്ചു ഒരു ഭരണിപ്പാട്ട് പാടി കൊടുത്തു ….
ഞങ്ങളോടുള്ള സ്നേഹം കൊണ്ടോ അതോ പണ്ട് മുഴുവനായും അവനു കൊടുത്ത കരട്ടിയോടുള്ള ആദര സൂച്ചകമായോ എന്തോ..ലവന് ഞങ്ങടെ പേര് പറഞ്ഞില്ല…. ===============================================================================
ഇത് കുറെ നാള് മുന്‍പ് എഴുതിയ ഒരു ബ്ലോഗ് ആണ്…ബൂലോകത്തിലെ ആദ്യമായി ഉള്ള ഒരു കാല് വെയ്പ് എന്നാ നിലയില്‍ പോസ്റ്റ് ചെയ്തതാണ്…അക്ഷര തെറ്റുകള്‍ സദയം ക്ഷമയോടെ സഹിക്കുക എന്ന് അപേക്ഷിക്കുന്നു
വിനയപൂര്‍വ്വം ഒരു തല്ലു കൊള്ളി
80 total views, 2 views today
