‘കപിലിന്റെ ചെകുത്താന്മാര്‍’ അഥവാ 1983 ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം

0
724

indian-cricket-team-1983
1983 ജൂണ്‍ 25. അതായത് കൃത്യം 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അന്നാണ് ആദ്യ രണ്ടു ലോകക്കപ്പിലും വിജയികളായ വെസ്റ്റ് ഇന്‍ഡീസിനെ തറപറ്റിച്ച് ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകക്കപ്പ് നേടുന്നത്. ടൂര്‍ണമെന്റ് തുടങ്ങുന്നത് വരെ കടലാസില്‍ പോലും ശക്തരല്ലായിരുന്ന ഇന്ത്യ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഫൈനലില്‍ എത്തി. എന്നാല്‍ രണ്ടു തവണ കിരീട ജേതാക്കള്‍ ആയ വെസ്റ്റ് ഇന്ത്യന്‍ നിരയുടെ മുന്നില്‍ ഇന്ത്യ തകര്‍ന്നടിയും എന്ന് എല്ലാവരും പ്രവചിച്ചു. പക്ഷെ, ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ ലോകക്കപ്പ് ഉയര്‍ത്തി. ആ ടീം അറിയപ്പെടുന്നത് ‘കപിലിന്റെ ചെകുത്താന്മാര്‍’ എന്നാണ്.

ആക്കാലത്ത് ജീവിച്ചിരുന്നവര്‍ക്ക് ഇപ്പോഴും ആ ലോകകപ്പ് വിജയം അവരുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ്. വീണ്ടും ഒരിക്കല്‍ കൂടി ഇന്ത്യ ലോകകിരീടം നേടിയെങ്കിലും 1983ല്‍ കപിലിന്റെ ചെകുത്താന്മാര്‍ നേടിയ വിജയത്തിന്റെ മേന്മയോ പകിട്ടോ അതിനോ ഇനി വരാനിരിക്കുന്നവയ്‌ക്കോ അവകാശപ്പെടാന്‍ ആവില്ല.

1983 ലോകക്കപ്പ് നമുക്ക് നേടിത്തന്ന കപിലിന്റെ ചെകുത്താന്മാര്‍ എന്നറിയപ്പെടുന്ന ആ ഇന്ത്യന്‍ ടീമിനെ നമ്മുക്ക് ഒന്ന് പരിചയപ്പെടാം.