കഫെ റേസര്‍.. വീണ്ടും ഒരു ഇടിമുഴക്കം

254

Royal-Enfield-Continental-GT-Ride

ഒരുപാട് കഥകള്‍ പറയാനുണ്ട് റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ച് പറയുമ്പോള്‍.. എന്നാല്‍ അതിലേക്കൊന്നും കടക്കുന്നില്ല. ഈ കഥ തന്ന പറയാന്‍ ധാരാളം ഉണ്ട്. എങ്കിലും ചുരുക്കി പറയാം. റോയല്‍ എന്‍ഫീല്‍ഡിന്‍റെ ജന്‍മനാടായ ബ്രിട്ടണില്‍ തന്നെയാണ് ഈ കഥയും തുടങ്ങുന്നത് 1960 കളില്‍ റോക്ക് ബാന്‍ഡ്കളുടെ സ്വാധീനം കത്തി നിന്നിരുന്ന കാലത്ത് ഒരു കഫെയില്‍ യില്‍ നിന്നും മറ്റു കഫെ കളിലേക്ക് മിന്നല്‍ പിണരുകള്‍ പോലെ ചെറുപ്പക്കാര്‍ പറന്നിരുന്ന കാലത്ത് അവര്‍ക്ക് പറക്കാന്‍ ഒരു ബൈക്ക് വേണമായിരുന്നു. ഭാരം കുറഞ്ഞ അതിവേഗം ഉള്ള ബൈക്കുകള്‍ കഫെ റെസര്‍ എന്നറിയപ്പെട്ടു. മണിക്കൂറില്‍ 100 മൈല്‍ എന്ന വേഗതയില്‍ പറന്നിരുന്ന അവരെ ടണ്‍ അപ് ബോയ്സ് എന്ന് വിളിച്ചു. പല കമ്പനികകളുടെയും ബൈക്കുകള്‍ അത്തരത്തിലേക്ക് രൂപം മാറ്റപ്പെട്ടു. അതിനിടയില്‍ നമ്മുടെ റോയല്‍ എന്‍ഫീല്‍ഡും അത്തരം ഒരു ബൈക്ക് ഇറക്കി. കോണ്ടിനെന്‍റല്‍ ജി ടി. അന്ന് ഇറങ്ങിയതില്‍ ഏറ്റവും മികച്ച വേഗം ആര്‍ജിച്ച ആ ബൈക്ക് ഒരു തരംഗം ആയി.

ഇന്നിതാ ആ ബൈക്ക് വീണ്ടും അവതരിപ്പികുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഏതൊരു ചെറുപ്പക്കാരന്റെയും ചെറുപ്പം മനസ്സില്‍ സൂക്ഷിക്കുന്നവരുടെയും മനസ്സ് ഇളക്കുന്ന തരത്തിലുള്ള രൂപകല്‍പന. കഫെ റെസറുകളുടെ മുഖ മുദ്രയായ താഴോട്ടു ചരിഞ്ഞിരിക്കുന്ന പിന്‍ അപ് ഹാന്‍ഡില്‍ ബാര്‍, പിന്നിലേക്ക്‌ നീങ്ങിയ ഫുട് റെസ്റ്റ്. ഇറ്റാലിയന്‍ സ്റ്റൈല്‍ പെട്രോള്‍ ടാങ്ക്. കണ്ണ് മിന്നുന്ന ചുവപ്പ് നിറം. പഴമയുടെ ചാരുതയില്‍ പുതിയ ടെക്നോളജിയുടെ പിന്‍ബലത്തില്‍ ആണ് പുതിയ കഫെ റെസര്‍ ഇറങ്ങുന്നത്. അടിമുടി വ്യതസ്തനാണ് ഈ എന്‍ഫീല്‍ഡ്. ഹാന്‍ഡില്‍ ബാറിന്റെ അറ്റത്തു ഘടിപ്പിച്ചിരിക്കുന്ന മിറര്‍ വേറിട്ട ലുക്ക്‌ നല്‍കുന്നു. ഒന്നാം തരാം ഫിനിഷ് ഉള്ള മീറ്റര്‍ കണ്‍സോള്‍. 535 സി സി ഫ്യുവല്‍ ഇന്ജക്റ്റെഡ് എന്‍ജിന്‍. പഴയ പോലെ കാര്‍ബരെട്ടര്‍ ഇല്ലെന്നു ചുരുക്കം. 5100 ആര്‍ പി എമ്മില്‍ 29 ബി എച് പി പവര്‍.

ഇന്ത്യയില്‍ ആണ് നിര്‍മ്മാണം എങ്കിലും റോയല്‍ എന്‍ഫീല്‍ഡിന്റെ യും കഫെ റെസറുകളുടെയും ജന്‍മനാടായ ലണ്ടനിലെ എയ്സ് കഫെ യില്‍ ആയിരിക്കും ഇത് ലോഞ്ച് ചെയ്യുക. റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസ്സിക്‌ 350 അടക്കം ഉള്ള മോഡലുകള്‍ ആദ്യം ഇറങ്ങിയത് അങ്ങ് ലണ്ടനിലാണ്. വില അറിവായിട്ടില്ല. എങ്കിലും കാത്തിരിക്കാം. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ പടക്കുതിരക്കായി.. ലെതര്‍ ജാക്കെറ്റ്‌.. ജീന്‍സ്.. ബൂട്സ്.. റോക്ക് ബാന്‍ഡ്.. കഫെ.. കോണ്ടിനെന്‍റല്‍ ജി ടി.. ഒരു ഇരമ്പം കാതുകളില്‍ മുഴങ്ങുനുണ്ടോ..