കമ്പിയില്ലാ കമ്പിയുടെ കഥ (ഒരു മെഡിക്കല്‍ മിറാക്കിള്‍ ) !

224

3

പുരുഷന്മാരില്‍ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും, ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും ഒക്കെ ഉണ്ടാകുന്ന ഒരു പ്രത്യേക കഴിവാണ് ‘കൂടാരം കെട്ടല്‍’… ഉറക്കത്തില്‍ തന്റെ ലിംഗം ഉദ്ധരിച്ച് നില്‍ക്കാത്ത പുരുഷന്മാര്‍ ഉണ്ടാവില്ല. ഇതൊരു അസുഖമല്ല എന്നതാണ് വാസ്തവം. ഇത് ഒരു രാത്രിയിലെ ഉറക്കത്തില്‍ പലവട്ടം ഉണ്ടാകുന്നുണ്ട്, സ്ലീപ് സൈക്കിളിന്റ്‌റെ ഭാഗമായി. പക്ഷെ ഉറങ്ങുന്നതിനാല്‍ ഇത് ആരും അറിയാതെ പോവുന്നു എന്നു മാത്രം.

രണ്ട് തരം ഉറക്കങ്ങള്‍ ഉണ്ട്. റാപിഡ് ഐ മൂവ്‌മെന്റ് സ്ലീപ് (റെം), നോണ്‍ റാപിഡ് ഐ മൂവ്‌മെന്റ് സ്ലീപ് (നോണ്‍ റെം). നോണ്‍ റെം എന്നതിനെ ഡീപ് സ്ലീപ് എന്നും വിളിക്കാം. ശരീരം അതിന്റ് മൊത്തം റിപ്പെയറിങ്ങ് നടത്തുന്നത് ഈ ഡീപ് സ്ലീപ് സമയത്താണ്. ഒരു ഉറക്കത്തില്‍ പല വട്ടം നമ്മള്‍ റെമ്മില്‍ നിന്നും നോണ്‍ റെമ്മിലേക്ക് പോയി വരുന്നു. റെമ്മില്‍ നിന്നും ഡീപ് സ്ലീപ്പിലേക്ക് പോകുന്നത് ഘട്ടം ഘട്ടമായിട്ടും, തിരികെ റെമ്മില്‍ വരുന്നത് ഒറ്റയടിക്കും ആണ്.

റെമ്മിലാണ് നമ്മള്‍ സ്വപ്നം കാണുന്നത്. ഇതല്ലാതെ, പല മാറ്റങ്ങളും ഈ സമയത്ത് ശരീരത്തില്‍ ഉണ്ടാവും. ഈ സമയത്ത് തലച്ചോര്‍ പല നാഡീ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കും. സെല്‍ഫ് റിപ്പെയറിന്റെ ഭാഗമാണ് ഇത്. നോറെപിനെഫ്രിന്‍ എന്ന ഒരു രാസവസ്തുവിന്റെ പ്രവര്‍ത്തനം ഇതില്‍ പെടും. ഈ രാസവസ്തുവാണ് ലിംഗത്തിനുള്ളിലെ രക്തക്കുഴലുകള്‍ വികസിക്കാതിരിക്കാന്‍ പ്രവര്‍ത്തിക്കുന്നത്. തലച്ചോറ് ഇത് നിര്‍ത്തുന്നതോടെ രക്തക്കുഴലുകള്‍ വികസിക്കുകയും സാധനം കമ്പിയാവുകയും ചെയ്യും.

എപ്പോഴും നമ്മള്‍ ഉറക്കം ഉണരുന്നത് റെം സ്ലീപില്‍ നിന്നുമാണ്. അപ്പോള്‍ റെം സ്ലീപ് സമയത്ത് ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ നമ്മള് ശ്രദ്ധിക്കാന്‍ ഇടവരുന്നു.

ഇതിനു മറ്റൊരു പ്രയോജനം എന്തെന്നാല്‍, ഉറക്കത്തില്‍ മൂത്രസഞ്ചി നിറഞ്ഞാലും, ഉദ്ധരിച്ച ലിംഗത്തിന് അത്ര എളുപ്പം മൂത്രത്തെ പുറം തള്ളാന്‍ കഴിയില്ല… സൊ, കിടക്കയില്‍ പെടുക്കല്‍ എന്ന പ്രതിഭാസം ഇതിനാല്‍ തടയപ്പെടുന്നു.

എന്നിരിക്കിലും ‘നൊക്റ്റര്‍ണല്‍ എറെക്ഷന്‍’ എന്ന ഈ പ്രതിഭാസത്തെ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ മനുഷ്യനു ഇനിയും സാധിച്ചിട്ടില്ലഎന്നൊരു വാദവും നിലന്നില്‍ക്കുന്നു.