കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍, തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍..
കമ്പ്യൂട്ടറില്‍ ചെയ്യുമ്പോള്‍ ഇരിക്കുന്ന രീതി ശരിയായില്ലെങ്കില്‍ പുറം വേദന, കഴുത്ത് വേദന, മുട്ട് വേദന, കൈകള്‍, വിരലുകള്‍ എന്നിവക്ക് വേദനയും തരിപ്പും ഉണ്ടാകാന്‍ കാരണമാകും.
75 total views

യുവതലമുറ മാത്രമല്ല, ഒരു 90 ശതമാനം ആളുകളും ഇന്ന് പലവിധത്തില്‍ കമ്പ്യൂട്ടറിനെ ആശ്രയിക്കുന്നവരാണ്. ജോലി സംഭാന്ധമായോ അല്ലാതെയോ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ദീര്‍ഘസമയം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ കണ്ടുവരുന്നു.
കമ്പ്യൂട്ടറില്‍ ചെയ്യുമ്പോള്‍ ഇരിക്കുന്ന രീതി ശരിയായില്ലെങ്കില്‍ പുറം വേദന, കഴുത്ത് വേദന, മുട്ട് വേദന, കൈകള്‍, വിരലുകള്‍ എന്നിവക്ക് വേദനയും തരിപ്പും ഉണ്ടാകാന്‍ കാരണമാകും.
ഇനി കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍..
1. നട്ടെല്ലുകള്‍ നിവര്‍ന്നു വരത്തക്ക രീതിയിലെ കസേരയില്‍ നിങ്ങള്‍ ഇരിക്കാവൂ, ഒപ്പം പൃഷ്ഠഭാഗം ശരിക്കും കസേരിയില്‍ സ്പര്ശിക്കത്തക്കവിധത്തില് ഇരിക്കുക.
2. കസേരയില്‍ ഇരിക്കുമ്പോള്‍ കുഷ്യനോ ചുരുട്ടിയ ടൗവലോ ഉപയോഗിക്കുന്നത് പുറത്തിന്റെ സ്വാഭാവികമായ വളവ് നിലനിര്‍ത്തുന്നതിന് സഹായിക്കും.
4. ജോലി സമയത്തെ ഇടവേളകളില്‍ കഴുത്തിന് ലളിതമായ വ്യായാമങ്ങള്‍ ചെയ്യുക. കൈകള്‍ മുന്നിലേക്കും പുറകിലേക്കും ചലിപ്പിക്കുക, ഒപ്പം കഴുത്ത് മുന്പിലേക്കും പുറകിലേക്കും തിരിക്കുക.
5. കമ്പ്യൂട്ടറിന് മുന്പിലിരുന്നു ജോലി ചെയ്യുന്ന ഓരോ അരമണിക്കൂറും, കൈകാലുകള്‍ നിവര്‍ത്താനും കഴിയുമെങ്കില്‍ എഴുനേറ്റ് നില്‍ക്കാനും ശ്രമിക്കുക.
5. കമ്പ്യൂട്ടര്‍ സ്ക്രീനുകള്‍ കണ്ണിന് നേരെ വരത്തക്ക വിധത്തില്‍ ക്രമീകരിക്കുക. സ്കെര്ര്ന് കണ്ണിന് താഴെയോ മുകളിലോ ആവാതെ ശ്രമിക്കുക.
6. കണ്ണിന് കൂടുതല്‍ ആയാസം കൊടുക്കുന്നതിനാല്‍, അരമണിക്കൂര്‍ ഇടവേളകളില്‍ കണ്ണുകള്‍ ഇടക്കിടക്ക് അടച്ചുതുറക്കുക. ഒപ്പം ശുദ്ധമായ വെള്ളം കൊണ്ട് മുഖം കഴുകുകയും ചെയ്യുക.
7. മൌസും കീ പാഡും ഒരേ ലെവലില്‍ വരാന്‍ ശ്രദ്ധിക്കുക. ഇങ്ങിനെ ചെയ്യുന്നത് നിങ്ങളുടെ കൈകളുടെ ആയാസം കുറയ്ക്കും.
76 total views, 1 views today
