Diseases
കമ്പ്യൂട്ടര്‍, ടെലിവിഷന്‍, മൊബൈല്‍ – ഇവയുടെ ഉപയോഗവും നമ്മുടെ ആരോഗ്യവും – 1
ഭൂമിയില്‍ വളരെയേറെ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നുണ്ട് എങ്കിലും അതിലൂടെ വളരെയേറെ ഗുണങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഫലത്തിനോടൊപ്പം ദോഷങ്ങളും ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ച് ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഇവ. നമുക്ക് ക്ഷണികമായി അല്ലെങ്കില്‍ ദീര്ഖമായി സന്തോഷവും സുഖവും തരുന്നതുകൊണ്ട് നാം പരിണതഫലത്തെക്കുറിച്ച് ചിന്തിക്കില്ല. എങ്കിലും ദോഷങ്ങളെക്കുറിച്ച് കൂടി അറിഞ്ഞിരിക്കുന്നത് എപ്പോഴും നല്ലതാണ്. നിത്യോപയോഗ സാധനങ്ങളായ ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഇവ കൂടാതെയുള്ള ജീവിതം ഇന്ന് ആര്‍ക്കും ആലോചിക്കാന്‍ പോലും പറ്റില്ല. ഒരു പക്ഷെ കമ്പ്യൂട്ടര്‍ ഇല്ലാതെ ധാരാളം ആളുകള്‍ കഴിയുന്നുണ്ടാകും. എങ്കിലും മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ ഇവ ഇന്ന് ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. ഇവ മൂന്നും എങ്ങിനെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു എന്ന് നോക്കാം. ഇത് പറയുന്നതിന് മുമ്പ് അനേകായിരം ഖടനയും, ജോലിയും ഉള്ള കണ്ണിന്റെ അത്യാവശ്യം ചില വസ്തുതകള്‍ മനസിലാക്കുന്നത് നല്ലതാണ്.
985 total views

ഭൂമിയില്‍ വളരെയേറെ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നുണ്ട് എങ്കിലും അതിലൂടെ വളരെയേറെ ഗുണങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഫലത്തിനോടൊപ്പം ദോഷങ്ങളും ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ച് ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഇവ. നമുക്ക് ക്ഷണികമായി അല്ലെങ്കില്‍ ദീര്ഖമായി സന്തോഷവും സുഖവും തരുന്നതുകൊണ്ട് നാം പരിണതഫലത്തെക്കുറിച്ച് ചിന്തിക്കില്ല. എങ്കിലും ദോഷങ്ങളെക്കുറിച്ച് കൂടി അറിഞ്ഞിരിക്കുന്നത് എപ്പോഴും നല്ലതാണ്. നിത്യോപയോഗ സാധനങ്ങളായ ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഇവ കൂടാതെയുള്ള ജീവിതം ഇന്ന് ആര്‍ക്കും ആലോചിക്കാന്‍ പോലും പറ്റില്ല. ഒരു പക്ഷെ കമ്പ്യൂട്ടര്‍ ഇല്ലാതെ ധാരാളം ആളുകള്‍ കഴിയുന്നുണ്ടാകും. എങ്കിലും മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ ഇവ ഇന്ന് ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. ഇവ മൂന്നും എങ്ങിനെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു എന്ന് നോക്കാം. ഇത് പറയുന്നതിന് മുമ്പ് അനേകായിരം ഖടനയും, ജോലിയും ഉള്ള കണ്ണിന്റെ അത്യാവശ്യം ചില വസ്തുതകള്‍ മനസിലാക്കുന്നത് നല്ലതാണ്.
കണ്ണ് – ലഖുവിവരണം
കാഴ്ച്ചയുടെ രസതന്ത്രം
ഫോക്കസ് കേന്ദ്രങ്ങ (lens and cornea ) ളില്‍ നിന്ന് വരുന്ന പ്രകാശം റെടീനയിലെ റോഡ് കോശങ്ങളിലെ റോഡോപ്സിന്‍ (രേടീനയുടെ അഗ്രത്തില്‍ ധാരാളം റോഡ്, കോണ്‍ കോശങ്ങള്‍ ഉണ്ട്) എന്ന വര്‍ണവസ്തുവില്‍ പതിക്കുന്നു, അപ്പോള്‍ കൊരോയ്ദ് പാളിയിലെ രക്തത്തില്‍ നിന്ന് കിട്ടുന്ന വൈറ്റമിന്‍ എ ഈ വര്‍ണവസ്തുവില്‍ ഉണ്ടാക്കുന്ന രാസമാറ്റം റോഡ് കോശങ്ങളെ ഉത്തേജിപ്പിക്കുന്നു. ഈ ഉത്തേജനം 120 മില്യണ്‍ റോഡു കോശങ്ങളുടെ സഹായത്തോടെ നേത്രനാഡി വഴി തലച്ചോറിലെ കാഴ്ച്ചയുടെ കേന്ദ്രത്തില്‍ എത്തുന്നു. അങ്ങിനെ കാഴ്ച എന്ന അനുഭവം ഉണ്ടാകുന്നു. ഇതാണ് കാഴ്ച്ചയുടെ രസതന്ത്രം അല്ലെങ്കില്‍ നാഡീശാസ്ത്രം.
കണ്ണിന്റെ രോഗങ്ങള്‍
ഗ്ലോക്കോമ (gloucoma ), കഞ്ഞങ്ക്ടിവൈറ്റിസ്, അസ്ടിഗ്മാടിസം, ഹ്രസ്സ്വദ്രിഷ്ടി (myopia or shortsightedness ), ധീര്ഖദൃഷ്ടി (hypermetropia or longsightedness ), വിഭംഗനം (diffraction ), സെരോസ്ഫ്താല്മിയ, ബൈടെമ്പോരല് ഹെമിയനോപിയ (bitemporal hemianopia ), കൊങ്കണ്ണ്, ഇരട്ടക്കാഴ്ച, മാലക്കണ്ണ് (night blindedness ), വര്‍ണാന്ധത (colour blindedness ), ഫോടോഫോബിയ, തിമിരം പിന്നെ CVS (Computer Vision Syndromme ) ഇവ കൂടാതെ ചെറിയ ചെറിയ രോഗങ്ങളും ഉണ്ടാകാറുണ്ട്. CVS എന്നുവെച്ചാല്‍ കണ്ണ് വേദന, കണ്ണ് കഴപ്പ്, ക്ഷീണം (fatique ), കണ്ണിന്റെ നിര്‍ജലീകരണം, തലവേദന, ഫോകസ് ചെയ്യാനുള്ള പ്രയാസം ഇവയാണ്.
മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ കമ്പ്യൂട്ടര്‍, TV വഴിയുണ്ടാകുന്നത് CVS , ഗ്ലോക്കോമ, അസ്മിഗ്മാറ്റിസം, ഫോടോഫോബിയ തുടങ്ങിയവയാണ്.
കോര്‍ണിയ, ലെന്‍സ്, റെറ്റീന ഇവ വളരെ പ്രധാനപെട്ട ഭാഗങ്ങള്‍ ആണ്. പ്രകാശം കൂടുതല്‍ പതിച്ചാല്‍ ഇവയ്ക്കെല്ലാം പ്രശ്നമുണ്ടാകുന്നു. കൂടുതല്‍ നേരം കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നു ഗെയിം കളിക്കുക, TV അടുത്തിരുന്നു കാണുക ഇങ്ങിനെയുള്ള കുട്ടികള്‍ക്ക് വരുന്ന ഒരു രോഗമാണ് അസ്ടിഗ്മാട്ടിസം (Astigmatism ), ഇത് ലൈറ്റ് എപ്പോഴും കണ്ണിന്റെ കോര്നിയയില് അടിച്ചു കോര്‍ണിയ കേടു വരുമ്പോള്‍ ഉണ്ടാകുന്നതാണ്. TV നോക്കുമ്പോള്‍ ചെരിച്ചും, കോണിലൂടെയും, കണ്പോള ചുളിച്ചും മറ്റും നോക്കുന്നത് ഇതിന്റെ തുടക്കം ആണ്. അത് കണ്ടയുടനെ ഡോക്ടറെ കാണാന്‍ നാം മാതാപിതാക്കള്‍ ശ്രദ്ധിക്കണം. എന്റെ അഭിപ്രായത്തില്‍ എപ്പോഴും TV , കമ്പ്യൂട്ടര്‍ ഇവ കുട്ടികളെ കാണിക്കരുതേ. അതിനു പകരം പടം വര, ചെസ്സ് കളി, ഇവയൊക്കെ ചെയ്യാന്‍ പറയണം.
അതുപോലെ തന്നെ കോര്നിയ്ക്കുള്ളിലെ സ്പടിക ലായനി എപ്പോഴും പഴയതിനെ കളഞ്ഞു പുതിയത് കയറ്റിക്കൊണ്ടിരിക്കും. അതായതു നടുവില്‍ നിന്ന് വെള്ളം ഉറവയായി വരികയും സൈഡുകളിലേക്ക് ആ വെള്ളം പോയ്ക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കുളത്തിലെ ജലത്തിനോടുപമിക്കാം, നമ്മുടെ കോര്‍ണിയായിലെ സ്പടിക ലായനിയെ. എപ്പോഴെങ്കിലും ഈ പ്രവാഹം നിന്നാല്‍ കണ്ണ് കല്ല് ഗോളം പോലെയാകും. ഇതാണ് ഗ്ലോക്കോമ (gloucoma ) എന്ന അസുഖം. വേറൊന്നാണ് ഫോടോഫോബിയ (photophobia ). ഇതൊരു ‘ഫോബിയ’ പോലുള്ള മനസ്സിന്റെ രോഗമാണെന്ന് ചിലര്‍ തെറ്റിദ്ധരിക്കാം. എന്നാല്‍ അതല്ല കൂടുതല്‍ ലൈറ്റ് കടന്നാല്‍ വേദന, കണ്ണിനു ചുവപ്പ് ഇവയൊക്കെയുണ്ടാകുന്നതാണ്. ഇതും കോര്‍ണിയ കേടായാല്‍ ഉണ്ടാകാം. ഇങ്ങിനെ പല അസുഖങ്ങള്‍ ഉണ്ടെങ്കിലും ഇവിടെ പ്രകാശം ആയി ബന്ടപ്പെട്ടുണ്ടാകുന്നത് മാത്രം ആണ് പറയുന്നത്. രേട്ടീനയിലെ ഒരു ബിന്ദുവില്‍ നിന്ന് മാത്രം 120 മില്യണ്‍ നേത്രനാഡികള്‍ ആണ് തലച്ചോറില്‍ എത്തുന്നത്. അപ്പോള്‍ എത്ര സങ്കീര്‍ണമാണ് കാഴ്ച്ചയുടെ ലോകം എന്ന് നമുക്കാലോചിക്കാം!!.
കമ്പ്യൂട്ടറും ടെലിവിഷനും
കമ്പ്യൂട്ടറിന്റെ ഉപയോഗം പല ഗുണങ്ങള്‍ ഉണ്ടാക്കുമെങ്കിലും നാം അറിയാതെ തന്നെ രോഗങ്ങളും ആര്‍ജിക്കുന്നുണ്ട്. കമ്പ്യൂട്ടര്‍, ടെലിവിഷന്‍ ഇവ രണ്ടും വിവരങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഒപ്പം ധാരാളം വൈദ്യുതകാന്തിക വികിരണങ്ങള്‍ (electromagnetic radiation ) കൂടി നമുക്ക് നല്കുന്നു. ഇന്ന് എവിടെയും radiation ഉള്ള ഒരു കാലത്താണ് നാം അത് കൂടാതെ ഇരിക്കുന്ന രീതി, സ്ക്രീന്‍ നോക്കുന്ന രീതി, ഇതൊക്കെ പ്രശ്നങ്ങള്‍ നല്കുന്നു. ഇതുപോലെ തന്നെ ടെലിവിഷന്‍ നോക്കുമ്പോഴും ഈ electromagnetic radiation നമുക്ക് കിട്ടുന്നു എങ്കിലും X-ray , വലിയ വലിയ സ്കാനിംഗ് നടക്കുന്ന പരീക്ഷണ ശാലകള്‍ ഇവയിലെ radiation പോലുള്ള വലിയ radiation അല്ല എന്നത്കൊണ്ട് നമുക്ക് അത്ര പ്രശ്നം ഉണ്ടാക്കുന്നില്ല. കമ്പ്യൂട്ടറും, ടെലിവിഷനും മറ്റും ഇല്ലാത്ത ലോകം ഇന്ന് മനുഷ്യന് ചിന്തിക്കാന്‍ പറ്റില്ല. ചെറിയ radiation മാത്രമാണ് വരുന്നതെങ്കിലും, കണ്ണിനു വേദന, തല വേദന, പിടലി വേദന ഇവ ഒഴിവാക്കാന്‍ പറ്റുന്ന രീതിയില്‍ ഉപയോഗിക്കാന്‍ പഠിക്കുകയാണ് വേണ്ടത്. വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പറ്റും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ പിടലിക്കും, കൈകള്‍ക്കും, പുരത്തിനും വേദന ഉണ്ടാകാം.
കമ്പ്യൂട്ടര്‍ ആരോഗ്യപരമായി ഉപയോഗിക്കേണ്ട രീതികള്‍
- ഇരിക്കുമ്പോള്‍ ബാക്ക് സപ്പോര്‍ട്ട് ചെയ്തു നേരെ (90 ഡിഗ്രിയില്‍) ഇരിക്കുക
- കീ ബോര്‍ഡ് ഏറ്റവും അടുത്തു കൈപ്പത്തിക്കു സമാന്ദരം ആയി വയ്ക്കുക.
- brightness തീരെ കുറയാതെയും വളരെ കൂടാതെയും മീഡിയത്തില്‍ അഡ്ജസ്റ്റ് ചെയ്യുക.
- നടുവിന് സപ്പോര്‍ട്ട് നല്കുന്ന കസേര ഉപയോഗിക്കുക
- ഒരു കയ്യുടെ നീളത്തിലെങ്കിലും സ്ക്രീനുമായി ദൂരം അഡ്ജസ്റ്റ് ചെയ്യുക, പറ്റുമെങ്കില്‍ ഫില്‍ടര്‍ ഗ്ലാസുപയോഗിക്കുക
- സ്ക്രീനിനു നേരെ അല്ലെങ്കില്‍ കണ്ണുകള്‍ സ്ക്രീനില്‍ നിന്ന് അല്പം ഉയരത്തില്‍ ആയിരിക്കണം. കണ്ണിന്റെ ലെവലില്‍ നിന്ന് 4 – 6 ഇഞ്ച് താഴ്ചയില്‍ സ്ക്രീന്‍ ആയിരിക്കണം.
- ഇടയ്ക്കിടെ പിടലി ഇടത്തോട്ടും വലത്തോട്ടും തിരിക്കാന്‍ നോക്കുക.
- ഡോകുമെന്റുകള്‍ കണ്ണിനു നേരെ മുമ്പില്‍ വെയ്ക്കുക
- കണ്ണുകള്‍ ഇടയ്ക്കിടെ ചിമ്മുന്നത് ഒരു ശീലമാക്കുക. ഇത് കണ്ണിനു ഒരു വിശ്രമം കൂടിയാണ്.
- ഒരേ ഇരിപ്പിരിക്കാതെ അര മണിക്കൂര്‍ കൂടുമ്പോള്‍ എഴുനെല്ക്കുകയോ, എഴുനേറ്റു നടക്കുകയോ ചെയ്യുക
- സാധാരണ വായന 16 ഇഞ്ചും കമ്പ്യൂട്ടര്‍ നോക്കുമ്പോള്‍ 20 – 26 ഇഞ്ചും ദൂരത്തില്‍ ആയിരിക്കണം.
പിടലി വേദന, കണ്ണ് വേദന, കൈവേദന ഇവ ഒഴിവായിക്കിട്ടും നാം അല്പം സൂക്ഷിച്ചാല്‍.
CMAO (Chinese Medical Associatin Ophthalmology) Director, ഡോ. സാവോ ജിയാലിയാന്ഗ് പറയുന്നത് radiation കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കുറവാണെങ്കിലും തുടര്‍ച്ചയായുള്ള ഉപയോഗം ഗ്ലോകോമ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്. അദ്ദേഹം വീണ്ടും പറയുന്നു, കമ്പ്യൂട്ടര്‍ സ്ക്രീന്‍ വളരെ അടുത്തു വെച്ചാല്‍ CVS ഉണ്ടാകുമെന്ന്. AAO (American Academy of Ophthalmology) യുടെ അഭിപ്രായത്തില്‍ മുകളില്‍ വിവരിച്ച രോഗങ്ങള്‍ കൂടാതെ ഇരട്ടക്കാഴ്ച, അറിയാതെ കണ്ണ് ചിമ്മല്‍, അങ്ങിനെ ഏതു അസുഖത്തിന്റെ തുടക്കം കണ്ടാലും ഒരു സ്പെഷലിസ്ടിനെ കണ്ടു ചെക്ക് ചെയ്തു ചികിത്സിക്കണം എന്നാണു.
TV കാണുമ്പോള്‍ ശ്രദ്ധിക്കുക
- brightness മിതമാക്കുക.
- മൂന്നു മീറ്റര്‍ എങ്കിലും അകലത്തില്‍ ഇരിക്കുക,
- കാണുന്നതിനു ഇടയില്‍ കണ്ണ് ചിമ്മുകയോ ബ്രേക്ക് എടുക്കുകയോ ചെയ്യുക.
- TV കണ്ടുകൊണ്ടു വറ, പൊരി ഭക്ഷങ്ങള്‍ കഴിക്കാതിരിക്കുക
കണ്ണിന്റെ വ്യായാമങ്ങള്‍
- കണ്ണിനു നീരാവി അടിപ്പിക്കുക
- നേരെ നോക്കി കണ്ണ് വട്ടം ചുറ്റുക
- മുകളിലേക്കും, സൈടുകളിലെക്കും ചലിപ്പിക്കുക
- ഓരോ മൂന്നോ നാലോ സെക്കന്റ് കൂടുമ്പോള്‍ കണ്ണ് ചിമ്മുക
- 10 ഇഞ്ച് മുന്നില്‍ തള്ളവിരല്‍ പിടിച്ചു അതില്‍ നോക്കി ഏകാഗ്രമാകുക
- 10 – 20 അടി അകലത്തില്‍ ഏതെങ്കിലും വസ്തു വെച്ച് അതില്‍ നോക്കി എകാഗ്രമാകുക
- കൈപത്തികള്‍ കൊണ്ട് കണ്ണുകള്‍ രണ്ടും അടച്ചു വിശ്രമിക്കുക
- കണ്ണുകള്‍ ഇറുക്കി അടക്കുക 3 – 4 സെകണ്ട്സ്
- നല്ല കോട്ടന്‍ തുണികൊണ്ട് കണ്ണുകള്‍ മൂടി ചെറുതായി തിരുമ്മുക
- കന്പോളകള്ക്ക് മീതെ വിരലുകള്‍ വെച്ച് ചെറുതായി പ്രസ് ചെയ്യുക
- വളരെ അകലത്തിലും വളരെ അടുത്തും ഉള്ള വസ്തുക്കളിലെക്കും മാറി മാറി നോക്കുക
- ഭിത്തിയിലോ ബോര്‍ഡിലോ അക്ഷരങ്ങള്‍ എഴുതിയിട്ട് തലകൊണ്ട് അത് എഴുതുന്ന രീതിയില്‍ കണ്ണ് ചലിപ്പിക്കുക. തുടക്കം ബുദ്ധിമുട്ട് ആകുമെങ്കിലും പിന്നെ ഈസി ആകും. വലിയ അക്ഷരം എഴുതിയാല്‍ കൂടുതല്‍ ഗുണം ഉണ്ടാകും.
ശ്രദ്ധിക്കുക
ഇത് ചെയ്യുമ്പോള്‍ ആരും കാണാതെ ചെയ്യുക. മറ്റുള്ളവരുടെ ശ്രദ്ധ വ്യായാമത്തിന്റെ ശ്രദ്ധ തെറ്റിക്കും. ചെയ്യന്നതിനു മുമ്പ് കൈകള്‍ വൃത്തിയായി കഴുകുക. കൂടുതല്‍ പ്രസ് കണ്ണിനു കൊടുക്കരുതേ. മൊത്തം മിനിറ്റില്‍ കൂടുതല്‍ ആകരുതേ.
….. തുടരും …. മൊബൈല്‍ radiation അടുത്തതില്‍ …
986 total views, 1 views today