കമ്മട്ടിപ്പാടത്തില്‍ ഷൈന്‍ ടോം ചാക്കോ അധോലക നായകനോ.?

431

ലയാള സിനിമ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രാജീവ് രവി ചിത്രം കമ്മട്ടിപ്പാടം റിലീസിനൊരുങ്ങുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ഈ ചിത്രത്തിന്റെ രണ്ട് ടീസറുകളും സോഷ്യല്‍ മീഡിയകളില്‍ ട്രെന്‍ഡ് ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞു. ദുല്‍ക്കറിനെ കൂടാതെ ഷൈന്‍ ടോം ചാക്കോ, വിനയ് ഫോര്‍ട്ട്, വിനായകന്‍ തുടങ്ങി വമ്പന്‍ താര നിര അണിനിരകുന്നുണ്ട്. അധോലോക നായകനായി ദുല്‍ഖര്‍ വേഷമിടുന്ന ഈ ചിത്രത്തില്‍ വളരെ ശക്തമായ കഥാപാത്രവുമായി ഷൈന്‍ ടോം ചാക്കോ കൂടെയുണ്ട് എന്നതാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. ഷൈനിന്റെ കരിയറിലെ മികച്ച ഒരു കഥാപാത്രമാണ് ഇതെന്നാണ് അറിയുവാന്‍ സാധിക്കുന്നത്.
ഗദ്ദാമയിലെ ആട്ടിടയന്‍ ആയി ക്യാമറക്കു മുന്നില്‍ എത്തിയ ഷൈനിനെ ആയിരിക്കില്ല പ്രേക്ഷകര്‍ക്ക് കമ്മട്ടിപ്പാടത്തിലൂടെ കാണുവാന്‍ സാധിക്കുക എന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന ഉറപ്പുകള്‍. നമുക്ക് കാത്തിരിക്കാം; രാജീവ് രവിദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കമ്മട്ടിപ്പാടത്തിനായി. ഒപ്പം ‘ഇതിഹാസ’ നായകന്‍ ഷൈന്റെ ഇടിവെട്ട് പ്രകടനത്തിനായും.