Featured
കരകേറുന്ന കോര്‍പറേറ്റുകള്‍
ലോകത്ത് ആദ്യമായി നിയമങ്ങള്‍ എഴുതിവെച്ചത് ഉര് എന്നും സുമേറിയന്ഭാഷയില് ഉരിം എന്നുമറിയപെടുന്ന ഇന്നത്തെ ഇറാഖിലാണ്. ബി.സി.ഇരുപതാം നൂറ്റാണ്ടിലാണത്. അപരാധത്തിനുള്ള ശാസനകളാണ്അതിലുള്ളത്. അതിന് ശേഷം ബാബിലോണിയന്‍ രാജാ!വായ ഹമ്മുറാബിരേഖപെടുത്തിയതും നടപ്പിലാക്കിയതുമായ നിയമങ്ങളാണ് ലോകത്തെആദ്യത്തെ ബൃഹത്തായ നിയമം. ഹമ്മുറാബി രേഖകളില്‍ പകുതിയോളംഉടമ്പടികളാണ്. കാളവണ്ടിക്കാരന് മുതല്‍ വൈദ്യന്മാര്ക്കുള്ള വേതനത്തെകുറിച്ചും മറ്റു വ്യവഹാരങ്ങള്‍, ബാധ്യതകള്‍, കുടുംബ ബന്ധങ്ങള്‍,പിന്തുടര്ച്ചാവകാശം, വൈവാഹികം, വിവാഹമോചനം, പിതൃത്വം,ലൈംഗിക പെരുമാറ്റ രീതികള്‍ തുടങ്ങി സമൂഹത്തെ ചിട്ടപെടുത്താനുള്ളനിയമത്തില് ഭൂസ്വത്തുക്കളെ കുറിച്ചുവരെ പ്രതിപാദിക്കുന്നുണ്ട്. ഭൂസ്വത്തായിഅനുഭവിക്കാനും വ്യവഹാരം നടത്താനും നിയമങ്ങള്‍ ലോകത്ത് പലതുംവന്നെങ്കിലും ഭൂനിയമം ലംഘിക്കപെടുന്നിന്റെ പേരില്‍ വധശിക്ഷവിധിക്കുന്നത് ലോകത്ത് ആദ്യമായി പലസ്തീന് ഭൂമിയുടെ പേരിലായിരിക്കും.
132 total views

ലോകത്ത് ആദ്യമായി നിയമങ്ങള്‍ എഴുതിവെച്ചത് ഉര് എന്നും സുമേറിയന്ഭാഷയില് ഉരിം എന്നുമറിയപെടുന്ന ഇന്നത്തെ ഇറാഖിലാണ്. ബി.സി.ഇരുപതാം നൂറ്റാണ്ടിലാണത്. അപരാധത്തിനുള്ള ശാസനകളാണ്അതിലുള്ളത്. അതിന് ശേഷം ബാബിലോണിയന്‍ രാജാ!വായ ഹമ്മുറാബിരേഖപെടുത്തിയതും നടപ്പിലാക്കിയതുമായ നിയമങ്ങളാണ് ലോകത്തെആദ്യത്തെ ബൃഹത്തായ നിയമം. ഹമ്മുറാബി രേഖകളില്‍ പകുതിയോളംഉടമ്പടികളാണ്. കാളവണ്ടിക്കാരന് മുതല്‍ വൈദ്യന്മാര്ക്കുള്ള വേതനത്തെകുറിച്ചും മറ്റു വ്യവഹാരങ്ങള്‍, ബാധ്യതകള്‍, കുടുംബ ബന്ധങ്ങള്‍,പിന്തുടര്ച്ചാവകാശം, വൈവാഹികം, വിവാഹമോചനം, പിതൃത്വം,ലൈംഗിക പെരുമാറ്റ രീതികള്‍ തുടങ്ങി സമൂഹത്തെ ചിട്ടപെടുത്താനുള്ളനിയമത്തില് ഭൂസ്വത്തുക്കളെ കുറിച്ചുവരെ പ്രതിപാദിക്കുന്നുണ്ട്. ഭൂസ്വത്തായിഅനുഭവിക്കാനും വ്യവഹാരം നടത്താനും നിയമങ്ങള്‍ ലോകത്ത് പലതുംവന്നെങ്കിലും ഭൂനിയമം ലംഘിക്കപെടുന്നിന്റെ പേരില്‍ വധശിക്ഷവിധിക്കുന്നത് ലോകത്ത് ആദ്യമായി പലസ്തീന് ഭൂമിയുടെ പേരിലായിരിക്കും.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഭൂമി വില്പന നടന്നിരുന്നു.മിഡിലീസ്റ്റില്‍ അശാന്തിയുടെ വിത്തുപാകാന്‍ അന്ന് ഭൂമി വാങ്ങി കൂട്ടിയത് മുഴുവന്‍ ജൂതന്മാരായിരുന്നു. ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നും പലസ്തീനിലേക്ക് വന്നവര്‍ വാങ്ങികൂട്ടിയ ഭൂമിയില്‍ ബിസിനസ് നടത്തുകയായിരുന്നില്ല ലക്ഷ്യം, വീട് പണിത് അവിടെ താമസമാക്കാനാണ് ഉപയോഗിച്ചത്. പലസ്തീന് അതോറിറ്റിയെ സംബന്ധിച്ച് അതത്ര വലിയ കാര്യമായിട്ടെടുത്തില്ല, കാരണം ഫലസ്തീന് സെമിറ്റിക് മതക്കാരായ ജൂതന്മാരുടെയും െ്രെകസ്തവരുടേയും മുസ്ലിംങ്ങളുടേയും പുണ്ണ്യഭൂമിയായിരുന്നു.അതൊകൊണ്ട് തന്നെ മുസ്ലിംങ്ങളായ പലസ്തീനികള്‍ മറ്റു മതസ്ഥരുടെ അവകാശങ്ങള്‍ വെച്ചുകൊടുത്തുകൊണ്ട് അവിടെ ഭൂമിവാങ്ങാനും താമസിക്കാനും അനുവാദം നല്കി. ഈ അവസരം മുതലെടുത്തായിരുന്നു ജൂതന്മാര് പലസ്തീനില്‍ ഭൂമിവാങ്ങികൂട്ടിയത്. അവര്‍ പല ഭാഗങ്ങളും വാങ്ങികൂട്ടി അവരുടേത് മാത്രമായ ചെറിയ പ്രദേശങ്ങള്‍ സൃഷ്ടിച്ചു, അതിനെ ബേസ് ചെയ്താണ് പിന്നീട് ബ്രിട്ടന് രാഷ്ട്രീയം കളിച്ചതും പലസ്തീന് കീഴടക്കി ഇസ്രായേല്‍ എന്ന ജൂത രാഷ്ട്രം സ്ഥാപിച്ചതുമെല്ലാം. അതിനാല്‍ തന്നെ അറബ് ഇസ്രായേല്‍ യുദ്ധത്തിന് ശേഷം സ്ഥാപിതമായ ട്രാന്‍സ്ജോര്‍ദ്ദാന്‍ ഭൂനിയമങ്ങള്‍ വളരെ കര്‍ശനമാക്കി. അതിന്റെ ഭാഗമായിട്ടാണ് ഇസ്രായേലിനും സാമ്രാജ്യത്വ ശക്തികളെ പിന്തുണക്കുന്ന കോര്‍പറേറ്റുകള്‍ക്കും ഭൂവില്പന നടത്തിയാല്‍ അതിന് വധശിക്ഷ നല്‍കുമെന്ന് നിയമമുണ്ടാക്കിയത്.
യുദ്ധത്തിലൂടെ ഭൂമി പിടിച്ചടക്കുന്നത് തുടര്‍ന്നും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടന്നു. രണ്ട് ലോകമഹായുദ്ധങ്ങക്ക് ശേഷം യുനൈറ്റഡ് നാഷന്റെ രൂപീകരണത്തോട് കൂടിയാണ് കുറച്ചെങ്കിലും കുറവുണ്ടായത്.അതിന് ശേഷം പലയുദ്ധങ്ങളും നടന്നെങ്കിലും പഴയത് പോലെ ലോക ശക്തികള്‍ക്ക് മറ്റു രാജ്യങ്ങള്‍ പിടിച്ചടക്കുക അത്ര എളുപ്പമായിരുന്നില്ല, യുദ്ധങ്ങളിലൂടെ അമേരിക്ക ചില രാഷ്ട്രങ്ങളില്‍ പാവ സര്‍ക്കാരുകളെ അവരോധിച്ചത് തന്നെ പല കുതന്ത്രങ്ങളിലൂടെയുമാണല്ലൊ, അത്തരത്തിലുള്ള കുതന്ത്രങ്ങള്‍ എല്ലാ രാജ്യത്തും നടപ്പാക്കാന്‍ കഴിയില്ല എന്നതിനാല്‍ സാമ്രാജ്യത്വ അജണ്ടകള്‍ മൂന്നാം ലോക രാഷ്ട്രങ്ങളില്‍ നടപ്പിലാകാതെ പോകുന്നില്ല, ജനങ്ങള്‍ക്ക് അറിയാനാവാത്ത വ്യത്യസ്ത മാര്‍ഗത്തിലൂടെ അവര്‍ അജണ്ടകള്‍ നടപ്പാക്കികൊണ്ടിരിക്കുന്നു എന്നുമാത്രം.അതില്‍ പ്രധാനപെട്ട മാര്‍ഗമാണ് ഇന്ന് കോര്‍പറേറ്റുകളുടെ ഭൂമി കച്ചവടം. രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതിന് പുറത്ത് നിന്നുള്ള നിക്ഷേപകരെ സ്വാഗതം ചെയ്തുകൊണ്ട് ‘വളര്‍ച്ച’യുടെ കണക്ക് പറയാന്‍ ആക്രാന്തം കാണിക്കുന്ന വിഢികളായ ‘ഭരണ കേന്ദ്ര’ങ്ങള് ഭൂമാഫിയകളുടെ പാതസേവകരാവുകയാണ്! കഷ്ടം. വിദേശ മുതല്മുടക്കുകളിറക്കുന്നതില്ഭക്ഷ്യ കാര്‍ഷിക മേഖലയെങ്കിലും ഒഴിവാക്കിയില്ലെങ്കില്‍ കോര്‍പ്പറേറ്റ് രാക്ഷസവേരുകള്‍ പാവപെട്ടവന്റെ കാര്‍ഷികഭൂമിയുടെ അടിവയറ്റിലേക്ക് ആഴ്ന്നിറങ്ങി ഊറ്റി സകലതും കുടിക്കുമെന്ന് മാത്രമല്ല കാന്‍സര്‍ പടരുന്നത് പോലെ ഓരോ കാര്‍ഷിക മേഖലയും തകര്‍ത്തെറിഞ്ഞുകൊണ്ട് ഭൂമിയുടെ നിയന്ത്രണം കോര്‍പറേറ്റുകളുടെ കൈകളിലാക്കുകയും ചെയ്യും.
ഭൂമി വില്പനയില് ദുബൈ തുടങ്ങിയ ബിസിനസ്സ് ഹബ്ബുകള്‍ മുതല്‍ സാമ്പത്തികമായ് പൊട്ടിപൊളിഞ്ഞ ഗ്രീസ് വരെയുണ്ട്. 2010ല്‍ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ഗ്രീസ് എടുത്ത തീരുമാനം തങ്ങളുടെ കൈവശമുള്ളതും ടൂറിസ്റ്റുകളുടെ ഉല്ലാസ കേന്ദ്രവുമായ ഐലന്റ് വില്‍ക്കാനാണ്. ഒരു നിശ്ചിത വര്‍ഷത്തേക്ക് ലീസിനാണ് വില്പന. അവിടെ ഭൂമി വാങ്ങിയവരധികവും റഷ്യക്കാരും ചൈനകാരുമാണ്. മിഡില്‍ ഈസ്റ്റ് മുതല്‍ ഗ്രീസ് വരെയുള്ള ഭൂമി കച്ചവടത്തിനു പിന്നില്‍ ബിസിനസ് പ്ലാനിങ്ങുകളാണ്. അവയൊന്നും അത്രതന്നെ സാമൂഹിക ജീവതത്തെ ബാധിക്കുന്നില്ല, എന്നാല്‍ ആഫ്രിക, ഏഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കോര്‍പറേറ്റുകള്‍ മില്ല്യണ്‍ കണക്കിന് ഹെക്ടര്‍ കൃഷിഭൂമിയാണ് വാങ്ങികൂട്ടുന്നത്. അതില്‍ അധിക കോര്‍പറേറ്റുകള്‍ക്ക് പിന്നിലും സാമ്രാജ്യത്വ രാഷ്ട്രങ്ങളാണ്. ദീര്‍ഘ കാലാടിസ്ഥാനത്തിലാണ് പാട്ടങ്ങളെന്ന ഓമനപേരില്‍ കൃഷിഭൂമികള്‍ വാങ്ങി കൂട്ടുന്നത്. ഇങ്ങിനെ പാട്ടത്തിന് നല്കുന്ന ഭൂമിയുടെ കണക്ക് വളരെ ഭീതിപെടുത്തുന്നതാണ്. ആഫ്രികയില് ഗ്ലോബല്‍ ലാന്റ് പ്രൊജക്റ്റ് എന്നോമനപേരിലറിയപെടുന്ന കോര്‍പറേറ്റ് കമ്പനി 27 രാജ്യങ്ങളില്‍ നൂറ് കണക്കിന് ഇടപാടുകളിലായി 65 മില്ല്യണ്‍ ഹെക്ടര്‍ ഭൂമിയാണ് തുഛ വിലക്ക് പാട്ടവ്യവസ്ഥയില്‍ കരസ്ഥമാക്കിയിരിക്കുന്നത്. എന്തുകൊണ്ട് ഇത്തരത്തില്‍ വലിയ തോതില്‍ ലോകത്ത് ഇവര്‍ ഭൂമികള്‍ വാങ്ങി കൂട്ടുന്നത് എന്നത് വളരെ ഗൌരവത്തോടെ ആലോചിക്കേണ്ടതാണ്.
കോര്‍പറേറ്റുകള്‍ പ്രധാനമായും ഇപ്പോള്‍ ലക്ഷ്യമിടുന്നത് ഭക്ഷണ ധാന്യം, ജൈവ ഇന്ധനം (ബയോഫ്യുവല്‍)എന്നീ രണ്ട് കാര്യങ്ങളിലാണ്.പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഇന്ന് പ്രധാനമായും ലക്ഷ്യം വെക്കുന്നത് ബയോഫ്യുവലുകളിലാണ്.ലോകത്തിന് ഭീഷണിയായ നിലനില്‍ക്കുന്ന കാര്‍ബണ്‍(മുമ്പ് ഇവിടെ വിവരിച്ചിട്ടുണ്ട്) പ്രസരണത്തിന് നിയന്ത്രണങ്ങള്‍ വരുത്താന്‍ പോകുന്നു. യൂറോപ്യന്‍ യൂണിയന് 2020 ആകുമ്പോഴേക്ക് 10 ശതമാനം ബയോ ഫ്യുവലിലേക്ക് മാറ്റപെടുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ആയതിനാല്‍ ഭക്ഷ്യ ധാന്യങ്ങളുടെ സെക്യൂരിറ്റിയായിരിക്കാം ഇങ്ങിനെ ലോകത്ത് സാമ്രാജ്യത്വ ശക്തികള്‍ ഭൂമികള്‍ വാങ്ങികൂട്ടാനുള്ള പ്രധാന കാരണം.ലോകത്ത് ജനസംഖ്യ കൂടുതലുള്ള പല രാഷ്ട്രങ്ങളും ജനങ്ങളുടെ ഭക്ഷണ വിഷയത്തില്‍ ഗൌരവമായി ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകത്ത് ഭക്ഷ്യധാന്യങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. ലോക ജന സംഖ്യ വര്‍ദ്ധനവും കാര്‍ഷിക ഭൂമികളില്ലാതാവുന്നതും ഭക്ഷ്യധാന്യങ്ങളുടെ ആവശ്യകത വര്‍ദ്ധിക്കുന്നു. വിശക്കുന്ന ജനത അസന്തുഷ്ട ജനത എന്നല്ലെ, അതിനിടക്ക് ഭക്ഷ്യധാന്യങ്ങള്‍ ഇന്ധന ആവശ്യങ്ങള്‍ക്ക് മാറ്റപെട്ടാല്‍ ലോകത്ത് ഭക്ഷ്യ ക്ഷാമവും വിലകയറ്റവും രൂക്ഷമാകും. സൌദി അറേബ്യയെ പോലുള്ള ചില രാഷ്ട്രങ്ങള്‍ ദീര്‍ഘ ദൃഷ്ടിയോടെ അത് മുന്നില്‍ കണ്ടുകൊണ്ട് കാര്‍ഷിക മേഖലയില്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കത്തക്ക പദ്ധതികളാണ് അസൂത്രണം ചെയ്തിരിക്കുന്നത്.
ഇന്ത്യയെ പോലുള്ള ലോക ജനസംഖ്യയില്‍ മുന്നില്‍ നില്ക്കുന്ന രാഷ്ട്രങ്ങള്‍ക്ക് അവിടെയുള്ള ജനങ്ങളെ തീറ്റിപോറ്റാനുള്ള ധാന്യങ്ങള്‍ വിളവെടുക്കാനുള്ള ഭൂമിയില്ലാതായികൊണ്ടിരിക്കുന്നു. ധാന്യശേഖരണ ശേഷി(ടീേരസുശഹല) വര്‍ദ്ധിപ്പിച്ചെങ്കിലും സംഭരിക്കുന്നതില്‍ ശുചിത്വശാസ്ത്രം വേണ്ട ഗൌരവത്തോടെ സ്വീകരിക്കുന്നില്ലെന്നതിന് തെളിവാണ് എലികളെ പോലുള്ള ക്ഷുദ്ര ജീവികളുടെ താവളമായ് മാറുന്നത്. ചില സന്ദര്‍ഭങ്ങളില്‍ റേഷന്‍ കടകളില്‍ പോലും എത്തുന്നത് അതിന്റെ അവശിഷ്ടങ്ങളാണ്.വിതരണാസൂത്രത്തിലും എത്രയോ മാറ്റങ്ങള്‍ അനിവാര്യമാണ്. ഇന്നും പട്ടിണികിടക്കുന്ന പാവപെട്ടവര്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ഉണ്ടായിരിക്കെ കരിഞ്ചന്തകളിലൂടെയാണ് നല്ലൊരൂ ശതമാനം വിതരണം ചെയ്യപ്പെടുന്നത്. അഴിമതിയില്‍ മലീമസമായ ഇന്ത്യന്‍ രാഷ്ട്രീയം ഭക്ഷ്യധാന്യ ഉല്പാദന, സംഭരണ, വിതരണ വിഷയങ്ങളില്‍ പുറംതിരിഞ്ഞു നില്ക്കുന്നു എന്നുമാത്രമല്ല, ഉള്ള കൃഷിയിടം പോലും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുകയാണിന്ന്. അത് വളരെ ഗൌരവത്തോടെ കാണേണ്ടതുണ്ട്.
ലോക ബാങ്കിന്റെ സഹായത്തോടെ പാശ്ചാത്യ രാഷ്ട്രങ്ങള്‍ ബയോ ഫ്യുവലിന് വേണ്ടി ഇറങ്ങിതിരിക്കുമ്പോള്‍ അത് മൂന്നാം ലോകത്ത് ഒരു ബില്ല്യണില്‍ പരം ജനങ്ങളെയാണ് നേരിട്ട് ബാധിക്കുക. ഇന്ത്യയില്‍ പല ഭാഗങ്ങളിലുള്ള കൃഷിഭൂമികളില്‍ കോര്‍പറേറ്റ് കമ്പനികളുടെ വേരുകളാഴ്ന്നിറങ്ങികഴിഞ്ഞു. ബാംഗ്ലൂരില്‍ നിന്നും 250കിലോമീറ്റര്‍ അകലെ ഹസ്സന് എന്ന വില്ലേജില്‍ കഠിനാദ്ധ്വാനികളായ പാവം കര്‍ഷകരുടെ വിശാലമായ കൃഷിഭൂമിപോലും തീറെഴുതികൊടുത്തിരിക്കുന്നു! ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് വസിക്കുന്ന, ദരിദ്ര നാരായണമാരുടെ ഏക ആശ്രയമായ കാര്‍ഷികഭൂമിയാണ് മള്‍ട്ടി നാഷണല്‍ കോര്‍പറേഷനുകള്‍ക്ക് പതിച്ചു നല്‍കുന്നത്. അത്തരം ഭൂമികളില്‍ തഴച്ചു വളരുന്ന കോര്‍പ്പറേറ്റുകള്‍ കര്നിവോര്സ് ചെടികളെപോലെ കര്‍ഷകസമൂഹത്തിന്റെ നീരും ചോരയും കുടിച്ചു വളരും. ജനങ്ങള്‍ക്കും രാഷ്ട്രത്തിനുമുണ്ടാക്കുന്ന അതിന്റെ അനന്തര വിപത്ത് വിവരണാധീതമായിരിക്കും. ആരുണ്ടിത് ശ്രദ്ധിക്കാന്‍?
133 total views, 1 views today