കരച്ചിലും ചിരിയും എല്ലാം ഒരുമിച്ച്; ഈ കുഞ്ഞിനെ കാണൂ [വീഡിയോ]

197

1

മിക്ക കുഞ്ഞുങ്ങളും എന്തിനേറെ വലിയവര്‍ തന്നെ ഡോക്ടറുടെ അടുത്ത് പോവേണ്ടി വന്നാല്‍ ആദ്യം ഒന്നും മടിക്കും. ഈ വീഡിയോയില്‍ കാണുന്ന കുഞ്ഞും വ്യത്യസ്തമല്ല. പക്ഷെ അതൊരു കുസൃതിക്കാരനായ ഡോക്ടര്‍ ആണെങ്കിലോ ? കരഞ്ഞു കണ്ണ് കലങ്ങിയ കുഞ്ഞ് പെട്ടെന്ന് പൊട്ടിച്ചിരിക്കുന്നു. വീണ്ടും കരയുന്നു, ചിരിക്കുന്നു.. അതങ്ങിനെ തുടരുന്നു.

ത്വക്ക് രോഗ വിദഗ്ധയെ കാണാന്‍ കുഞ്ഞിനേയും കൊണ്ട് പോയ മാതാപിതാക്കള്‍ ആണ് ഈ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത്. ഡോക്ടറുടെ അടുത്ത് പോവുന്നു എന്ന് പറഞ്ഞപ്പോഴേ കുട്ടി ആകെ പേടിച്ചിരുന്നുവത്രേ. അതിനു ശേഷം ഡോക്ടറുടെ കുസൃതിയില്‍ വിരിഞ്ഞത് ഈ കുഞ്ഞിന്റെ വ്യത്യസ്ത ഭാവങ്ങളും.

രസകരമായ ഭാവങ്ങളുമായി ഈ കുഞ്ഞും ലോകത്തെ ഏറ്റവും സ്വീറ്റെസ്റ്റ് ഡോക്ടര്‍ എന്ന് വിശേഷണത്തിനു അനുയോജ്യമാം വിധം ഒരു ഡോക്ടറും. ഈ വീഡിയോ ഒന്ന് കാണു നോക്കൂ. കണ്ടതിനു ശേഷം ഷെയര്‍ ചെയ്തു നിങ്ങളുടെ സുഹൃതുക്കളിലേക്ക് എത്തിക്കുവാന്‍ മറക്കരുത് കേട്ടോ.