അന്ന് അയാള്‍ക് ഒരു സാധാരണ ദിവസമായിരുന്നില്ല. പതിവിലും നേരത്തെ കണ്ണ് തുറന്ന്‌നു. ഇരുട്ടില്‍ തലയിണയുടെ അരികത്ത് മൊബൈല്‍ ഫോണ്‍ മിന്നാമിനുങ്ങിനെ പോലെ മിന്നുണ്ടായിരുന്നു. ആ കൊച്ചു വെളിച്ചത്തില്‍ അയാളുടെ കണ്ണുകള്‍ മാത്രം കാണാമായിരുന്നു. തണുപ്പ് കൊണ്ടാണെന്ന് തോന്നുന്നു അയാള്‍ പുതപ്പിനടിയിലേക്ക് ഒതുങ്ങാന്‍ ആഗ്രഹിച്ചു. മൊബൈല്‍ ഫോണ്‍ അയാളുടെ കൈയിലെത്താന്‍ അധികം താമസമുണ്ടായില്ല. മിസ്‌കാള്‍ ഒരു പാടുണ്ടായിരുന്നു മെസ്സേജുകള്‍ അതിലധികവും. ആ മെസ്സേജുകള്‍ ഓരോന്നോരോന്നായി വായിച്ചുതീര്‍ക്കുമ്പോള്‍ അയാളുടെ കവിളിലൂടെ ഒരിറ്റ് കണ്ണുനീര്‍ അലസമായി ഒഴുകുന്നുണ്ടായിരുന്നു. ആ കൊച്ചു വെളിച്ചത്തില്‍ അത് രത്‌നം പോലെ തിളങ്ങിക്കൊണ്ടിരുന്നു. അയാള്‍ക്ക്‌ വേണ്ടി ആരോ ഉറക്കമൊളിച്ചു കാത്തിരിക്കുന്നുണ്ടായിരുന്നു. അയാളെ ഒത്തിരി ഒത്തിരി സ്‌നേഹിക്കുന്ന ആരോ ഒരാള്‍.

ആശുപുത്രി കിടയ്ക്കരികില്‍ ഉറക്കം കളഞ്ഞിരുന്ന അമ്മയെ അല്ലാതെ മറ്റാരെയും ഇത് വരെ അയാള്‍ക് ഒര്മയില്ലയിരുന്നു. ഒരുപാട് ഉറക്കമില്ലാത്ത രാത്രികള്‍ ജീവിതത്തില്‍ ഉണ്ടായിട്ടണ്ട്. അന്നൊക്കെ ആരെങ്കിലും കൂടെ ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ താന്‍ ഉറങ്ങി കിടക്കുമ്പോള്‍ തനിക്ക് വേണ്ടി ഉറക്കം കലഞ്ഞിരിക്കാന്‍ ഒരാള്‍ കൂടി. കരഞ്ഞു കലങ്ങിയ ആ കണ്ണുകള്‍ അല്ലേ അയാളുടെ കണ്ണുകള്‍ നനച്ചത് . ഒത്തിരി സ്‌നേഹിക്കുന്നുണ്ട്. പക്ഷെ പിന്നെയും തോല്കുകയാണ്. അഹങ്കാരത്തോടെ നീ സ്‌നേഹിക്ക്ന്നതിലും കൂടുതല്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നയാള്‍ പറയാറുണ്ടെങ്കിലും അയാള്‍ക് അറിയാം ഒത്തിരി ഒത്തിരി ഒത്തിരി കൂടുതല്‍ അവള്‍ അയാളെ സ്‌നേഹിക്കുന്നുണ്ടെന്ന് അനുഭവങ്ങള്‍ അയാളുടെ കണ്ണുനീര്‍ ഗ്രന്ഥികള്‍ പണ്ടെങ്ങോ തേവി വറ്റിച്ചത് കൊണ്ടാണോ? മനസ്സ് ഒരുപാട് കടുത്തതക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ അയാളുടേത് ഒരു മൃദുല ഹൃദയം ആണെന്ന് അയാളുടെ തലയിണയ്ക്ക് നന്നായി അറിയാം.

ബെല്ലടിക്കുന്നുണ്ടായിരുന്നു, ആരും കേള്‍ക്കാത്ത പോലെ. കരഞ്ഞു കരഞ്ഞു ഉറങ്ങിയതായിരിക്കും..

അയാള്‍ ഒന്ന് കണ്ണടച്ചു കൈയിലിരിക്കുന്ന മൊബൈല്‍ ഫോണിന്റെ വെട്ടത്തില്‍ അയാളുടെ കട്ടിലിനടുത്ത് കുനിഞ്ഞിരിക്കുന്ന ആ വെളുത്ത മാലാഖയുടെ പ്രതീക്ഷയര്‍ന്ന മുഖം വ്യക്തമായി കാണാം ..ചുവന്നു തുടുത്ത കവിളിലൂടെ കണ്ണുനീര്‍ ഒഴുകിയിറങ്ങിയ പാടുകള്‍ .. ഫാനിന്റെ കാറ്റില്‍ അലസമായി പാറി കളിക്കുന്ന മുടിയിതളുകള്‍ ..ആ കണ്ണുനീര്‍ തുള്ളികള്‍ അയാളുടെ വരണ്ട ഹൃദയത്തിലേക്ക് പെയ്തു .കുത്തോഴുക്കിട്ടോഴുകിയ ആ മലവെള്ളപാച്ചിലില്‍ കരിപിടിച്ച അയാളുടെ മനസ്സില്‍ നിന്നും എന്തൊക്കെയാണ് ഒലിച്ച് പോയത്.

You May Also Like

മരിക്കും മുന്‍പ് നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ചില സ്ഥലങ്ങള്‍

പക്ഷെ നിങ്ങള്‍ മരിക്കും മുന്‍പ് ഈ ലോകത്തിലെ ചില സ്ഥലങ്ങള്‍, കാഴ്ചകള്‍ തീര്‍ച്ചയായും കാണണം

നിമിഷങ്ങള്‍

ഏതാണ്ട് ഒരു മണിക്കൂറോളം പുറത്തു കാത്തു നിര്‍ത്തി ക്ഷമയെ പരീക്ഷിച്ചിട്ടേ ആ വില്ല്ലേജ് ഓഫീസര്‍ എന്നെ…

സാക്ഷരതയും കോണ്‍ഗ്രസും പിന്നെ ചുംബന സമരവും

കേരളപ്പിറവി ദിനത്തില്‍ നമ്മുടെ കോണ്ഗ്രസ് എം.പി.യും മലയാളി മങ്കമാരുടെ വേഷം ധരിച്ച കെ.എസ്.യു പെണ്‍കുട്ടികളും ഒരു…

സുബീഷ് സുധി, ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം റാവുത്തർ,ടി വി രഞ്ജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം

സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം റാവുത്തർ,ടി വി രഞ്ജിത്ത് എന്നിവർ ചേർന്ന് സംവിധാനം…