എതിരേ വന്ന ബോട്ടിന്റെ ഓളത്തില്‍ ചുരുളന്‍ വള്ളമൊന്ന്! ഇളകിയാടി.
‘കണ്ണ് കാണത്തില്ലേ ഈ കഴുവേറടാമോന്‍മ്മാര്‍ക്ക്…&(#@$*!@’

യമഹാ എന്‍ജിന്‍ ഘടിപ്പിച്ച വള്ളത്തിന്റെ െ്രെഡവര്‍കംഓണര്‍ തൊമ്മി വിളിച്ച പുളിച്ച തെറിയുടെ ബാക്കി ആ ഇരമ്പലില്‍ മുങ്ങിപ്പോയി! കേരളാ സ്‌റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്ടിന്റെ പഴകി പായല് പിടിച്ച ജലയാനമാണെങ്കിലും പാവപ്പെട്ട കൊതുമ്പു വള്ളക്കാരെ മുക്കി, തോട്ടു മാടിയിടിച്ച്, കടവില്‍ തുണിയുലച്ചുക്കൊണ്ടിരിക്കുന്ന തരുണീമണികളുടെ ഉടുതുണി പോലും നനച്ച്, ഊറിച്ചിരിച്ചു പായുന്ന ബോട്ടിന്റെ ലാസ്‌കര്‍സ്രാങ്ക് മക്കള്‍ക്ക് പതിവായി ഇതുപോലെ വല്ലതും കേട്ടില്ലെങ്കില്‍ വയറ്റീന്നു പോകില്ലെന്നായിട്ടുണ്ട്!

വള്ളത്തിന്റെ വക്കില്‍ അള്ളിപ്പിടിച്ചിരുന്ന ചാണ്ടി അളിയന്റെ മുഖത്തേയ്ക്ക് ഒളികണ്ണിട്ടു നോക്കി. ഇല്ല! ഒരു തമാശ കേട്ടാലോന്നും കുലുങ്ങാത്ത മിലിട്ടറി ഗൌരവം. പോരാഞ്ഞിട്ടു താന്‍ ഒപ്പമുള്ളപ്പോള്‍ എക്‌സ്ട്രാ ഫിറ്റ് ചെയ്ത ജവാന്റെ മസിലുപിടുത്തം. ആ ഉലച്ചിലില്‍, പൊതിച്ച് കൂട്ടിയിട്ടിരുന്ന തെങ്ങാക്കൂട്ടം ‘കുടുകുടാ’ ചിരിച്ചു. വാഴക്കുല വലത്തോട്ടോന്നു ചെരിഞ്ഞു. അരിച്ചാക്ക് അരയിഞ്ചു തെന്നി. പെട്ടി, കുട്ട, പുസ്തക പ്രമാണങ്ങളില്‍ വെള്ളം സ്വല്പം തെറിച്ചു. അത്രമാത്രം!

ചാണ്ടിയുടെ പെങ്ങള്‍ വാടക വീട്ടിലേയ്ക്ക് മാറുകയാണ്. അതിനു മുന്നോടിയായുള്ള ഷിഫ്ട്ടിംഗ് പരിപാടിയാണ് ഉറ്റ സുഹൃത്ത് തൊമ്മിയോടും അളിയനോടുമൊപ്പം നടത്തിക്കൊണ്ടിരിക്കുന്നത്.

തൊമ്മിയുടെ വാക്കില്‍ പറഞ്ഞാല്‍ അളിയന്റെ ഗൌരവത്തില്‍ അല്‍പസ്വല്‍പം കാര്യമില്ലാതില്ല.

‘എടാ പുല്ലേ…നിന്റെ അളിയന്റെ സ്ഥാനത്ത് ഞാനാണെങ്കില്‍ ഇതൊന്നുമല്ലായിരുന്നു പുകില്! പെണ്ണ് കെട്ടിക്കഴിഞ്ഞാല്‍ സ്വല്പം കശപിശയോക്കെ എല്ലാ വീട്ടിലും സാധാരണമാ. എന്നും വച്ച് കെട്ടും കിടക്കയുമെടുത്തു സ്വന്തം വീട്ടിലോട്ടു കെട്ടിയെടുക്കുകയല്ല വേണ്ടത്. അമ്മായിയമ്മയ്ക്ക് വിവരവും വിദ്യാഭ്യാസവും ഇല്ലെങ്കില്‍ പോട്ടെ. അവള് പഠിച്ചവളല്ലേ? ഈ പഞ്ചായത്തില്‍ തന്നെ മോശമില്ലാത്ത ജോലിയുമുണ്ട്. അല്പസ്വല്പം ക്ഷമയും വിട്ടുവീഴച്ചയും ഒക്കെ വേണ്ടേടാ? ചുമ്മാതാണോ ചായകുടിക്കും പോലെ ഇന്നു ഡൈവേര്‌സ് അങ്ങ് പെരുകിയത്? തന്തയ്ക്കും തള്ളക്കും സ്വല്പം കാശും കൂടിയുണ്ടെങ്കില്‍, ‘നീയെന്തിന്നാ വല്ലവരുടെയും ആട്ടുംതുപ്പും കൊള്ളുന്നത് ഇങ്ങു പോരെടീ മോളേ’ എന്നും പറഞ്ഞ് ഒരു കുടുംബം അങ്ങ് മടക്കി പെട്ടിയിലാക്കി കൊടുക്കുകയും ചെയ്യും! നിന്റെ വീട്ടില്‍ ഈ കാലമത്രയും നിന്നിട്ടും ഓരോ ലീവിനും അയാള് കെട്ടിയവളെയും കുട്ടികളെയും കാണാന്‍ വരുന്നതു തന്നെ അതിശയം!’

കരിക്കിന്‍ വെള്ളത്തില്‍ നേര്‍ത്തലിഞ്ഞ്, ഉള്ളുതുറക്കുന്ന പല സ്വകാര്യ സായാഹ്നങ്ങളിലും പഠിപ്പില്ലാത്ത അവന്‍ പറയുന്നത് താന്‍ പാടെ തള്ളിക്കളഞ്ഞിട്ടില്ല. ഉടപ്പിറന്നോളായി ഒരുവളെയുള്ളൂ. കുഞ്ഞും നാളിലെ മുതല്‍ കുടുംബത്തെ നെഞ്ചോട് അടുപ്പിച്ചു പിടിക്കുന്നവനാണ് താന്‍. അതുകൊണ്ടാണ് പ്രീഡിഗ്രീക്ക് പഠിക്കുന്ന കാലത്ത്തന്നേ തന്നേക്കാള്‍ പതിനഞ്ചു വയസു മൂത്ത അളിയനെ സ്വകാര്യമായി ഉപദേശിച്ചു കത്തെഴുതിയത്. പള്ളീലച്ചന്മാരും പല ബന്ധുക്കളും ശ്രമിച്ചിട്ടും ചുളിയാത്ത അദ്ദേഹത്തിന്റെ ആത്മാഭിമാനം അതോടെ പാടെ അഴിഞ്ഞുവീണു. പീക്കിരിപ്പയ്യനാല്‍ ക്ഷതമേറ്റ പൌരുഷം വീണ്ടും പ്രതികാരം തീര്‍ത്തത് പെങ്ങളോടാണ്.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ചില തള്ളമാര്‍ ടി.വി സീരിയലിലെ അമ്മായിയമ്മമാരെ വെല്ലുന്ന പ്രകടനം നടത്തിക്കൊണ്ടേയിരിക്കുന്നു. എങ്കിലും കെട്ടിച്ചു വിട്ടതിനുശേഷം ബാധ്യത തീര്‍ന്നെന്നു വരുത്തി, തിരിഞ്ഞു നോക്കാതെ കയ്യൊഴിഞ്ഞ്, ഒക്കെ വിധിയെന്നു കരുതി സമാധാനിക്കാന്‍ ഉപദേശിക്കുന്ന പെണ്ണുവീട്ടുകാര്‍ പൊലിച്ചു കളയുന്ന അനേകം സ്ത്രീ ജന്മങ്ങള്‍ക്കും കുരുന്നു ജീവനുകള്‍ക്കും തന്റെ കുടുംബം ഒരു അപവാദമാണ്. അങ്ങനെ തിരികെവന്നാല്‍ കയറിക്കിടക്കാന്‍ ഒരു കൂര കൊടുത്തിരുന്നെങ്കില്‍ ഈ ലോകത്ത് എത്രയെത്ര ആത്മഹത്യകള്‍ തടയാമായിരുന്നു! കരിന്തിരി കത്തിതീര്‍ത്ത നല്ല നാളുകള്‍ക്കൊടുവില്‍ ദാ ഇന്ന് ഈ മനുഷ്യന്‍ മനസ്സുമാറി തന്റെ വീട്ടിലെത്തി പെങ്ങളെയും കുട്ടികളെയും വിളിച്ചിറക്കി പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കാന്‍ വാടക വീട്ടിലേയ്ക്ക് താമസം മാറുന്നു!!
ഇതു തന്നെയല്ലേ വര്‍ഷങ്ങള്‍ക്കു മുന്‍പ് താനും പറഞ്ഞത്? അപ്പോള്‍ ആര്‍ക്കാണ് തെറ്റിയത്?

ഓളങ്ങളുടെ ഇളക്കത്തോടൊപ്പം ഓര്‍മ്മകളും തെല്ലോന്നുലഞ്ഞു ശാന്തമായി. തളംകെട്ടിനിന്ന മൌനത്തിനു വിരാമവിട്ടുകൊണ്ട് തൊമ്മി ഇളന്തെങ്ങിന്റെ രണ്ടു തേങ്ങാ ചിരട്ടക്കണ്ണ്! തുളച്ച് ചാണ്ടിക്കും അളിയനും നേരെ നീട്ടിപ്പറഞ്ഞു.

‘ഇതങ്ങോട്ടു പിടിക്ക്. എന്നിട്ടു പഴയതൊക്കെ അങ്ങ് മറക്ക്. പ്രായമായോരൊക്കെ നാളെ വടിയാകാനുള്ളതാ. നമ്മള് പിന്നേം നെടുംതൂണായി ഒന്നിച്ചു നില്‍ക്കേണ്ടവരാ…..’

അപ്രതീക്ഷിതമായൊരു ഇളനീര്‍ രുചി നുകര്‍ന്ന അളിയന്റെ പുകക്കറ മറച്ച ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. തൊമ്മി ഉറ്റ സുഹൃത്തിനെ നോക്കി കണ്ണിറുക്കി. തെങ്ങയ്ക്കുള്ളില്‍ നുഴഞ്ഞു കയറിയ മറ്റൊരു ജവാന്‍!! ചാണ്ടിക്ക് അവന്റെ അവസരോചിതമായ ഇടപെടലില്‍ അഭിമാനം തോന്നി. സാധാരണ ഇത്തരത്തിലുള്ള ജലയാത്രകളില്‍ വീര്യം പകരാന്‍ തോട്ടിലെ വാട്ടവെള്ളമാണ് തുണയാകാറ്.

മൂന്നു തേങ്ങകള്‍ കൂട്ടിമുട്ടി! ‘ചിയേര്‌സ്’ വിളികലുയര്‍ന്നു!!
‘മുള്ളിനെ മുള്ളു കൊണ്ടെടുക്കുക’ എന്നപോലെ മിലിട്ടിറി അളിയനെ അവന്‍ മിലിട്ടറി കുപ്പിയിലിറക്കിയിരിക്കുന്നു.!!
അടുത്തബോട്ടും അരികിലൂടെ കടന്നുപോയപ്പോള്‍ തെറിവിളിക്കാതെ തൊമ്മി വള്ളം വലത്തോട്ടു മാറ്റിപ്പിടിച്ചു. നാലാമത്തെ തേങ്ങാ കൈമാറുമ്പോള്‍ അളിയനും അളിയനും തോളുരുമിയിരിക്കുന്നത് കണ്ട് അവന്‍ ഇത്രയും കാലം ഈ തേങ്ങകളൊക്കെ എവിടെയായിരുന്നു എന്നോര്‍ത്ത് ‘എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം’ എന്നാര്‍ത്തു പാടി…..
*******
മൂടല്‍ മഞ്ഞുരുകിയ ആ മഹാസുദിനത്തിനു പിറ്റേന്ന് പുലര്‍ച്ചെ പുതിയ വീട്ടില്‍ തേങ്ങാപ്പീരയിട്ട പുട്ടടിച്ച ചാണ്ടിയുടെ പെങ്ങളും കുട്ടികളും പതിവില്ലാതെ പൊട്ടിച്ചിരിച്ചു. ആ ചിരി ഇന്നും തുടരുന്നു…….
*ശുഭം!*

You May Also Like

ഷുക്കൂര്‍ കാ ദോസ്ത് @ പൂത്തോട്ട പി. ഓ.

1988 റാം തീയതിയിലെ ഒരു ജൂണ്‍ മാസം. എല്ലാ കൊല്ലത്തെയും പോലെ അന്നും സ്കൂള്‍ തുറന്നു…

പ്രണയ ഭ്രാന്തിന്റെ പ്രഭവസ്ഥാനം കണ്ടെത്തി !!

പ്രേമത്തിന് കണ്ണില്ല എന്ന് നമുക്കെല്ലാം അറിയാം. പ്രേമത്തിന് മൂക്കും ഇല്ല എന്ന് ബോബനും മോളിയിലെ അപ്പീ ഹിപ്പി നമ്മെ പഠിപ്പിച്ചിട്ടുമുണ്ട്. പിന്നെ ഈ ചങ്ങംപുഴ.. ചങ്ങംപുഴ എന്നൊക്കെ കേട്ടിട്ടില്ലേ ? ആ സ്ഥലത്ത് നടന്ന ‘മരണന്‍ ‘ എന്ന സൂപ്പെര്‍ഹിറ്റ് നാടകത്തില്‍ ഒരു ചേട്ടന്‍; അയല്‍പക്കത്തുള്ള ഒരു ചേടത്തി അങ്ങേരോട് ഒരു പാട്ടുപാടാമോ എന്ന് ചോദിച്ചപ്പോള്‍ ‘പാടില്ല പാടില്ല നമ്മെ നമ്മള്‍ , പാടെ മറന്നൊന്നും ചെയ്തുകൂടാ’ എന്ന് പാടിയതും ഓര്‍മയില്ലേ ? [ദേവരാജന്‍ മാസ്റ്റര്‍ രചിച്ചു യേശുദാസ് സംഗീതം നല്‍കി വയലാര്‍ രവി ആലപിച്ച ഈ വരികള്‍ ചുണ്ടില്‍ തത്തിക്കളിക്കാത്ത ഏതെങ്കിലും മലയാളി ഉണ്ടോ ?]

ഒരു പെണ്‍കുട്ടി, അപരിചിതനായ ആണ്‍കുട്ടിയെ നോക്കി ചിരിച്ചാല്‍ എന്ത് സംഭവിക്കും…?

അന്നിത്തിരി ലേറ്റ് ആയിട്ടാണ് എഴുന്നേറ്റത്. സമയത്തിന് എഴുന്നേറ്റാല്‍ 7:30 ക്കുള്ള ബസ്സിനു പോവാം, അതില്‍ തിരക്കുണ്ടാവില്ല, സീറ്റിലിരുന്നു പോവാന്നു മാത്രമല്ല തലശ്ശേരിയില്‍ നിന്ന് കോളെജിലേക്ക് ‘ദുര്‍ഗ’ ബസ്സും കിട്ടും. അതില്‍ ആകെ ഉണ്ടാവുന്നത് തങ്ങളുടെ കടയിലേക്ക് സാധനങ്ങളുമായി പോവുന്ന ധര്‍മടത്തെ കുഞ്ഞു കച്ചോടക്കാരും അന്നന്നത്തെ അപ്പത്തിനു വേണ്ടി പോവുന്ന കൂലിപ്പണിക്കാരും മാത്രം

പഞ്ചാബും പഞ്ചസാരയും..

‘ആകാശവാണി, കണ്ണൂര്‍.. നിങ്ങള്‍ ഇപ്പോള്‍ കേട്ട് കൊണ്ടിരിക്കുന്നത് ‘ നിങ്ങള്‍ക്കറിയാമോ?’ റേഡിയോ യില്‍ ഇത് കേട്ടതും കാന്റീനില്‍ ബെഞ്ചിലിരുന്നു ഞാനും പ്രകാശും സുനീരും ഒരേ ശബ്ദത്തില്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ‘ഇല്ല.. ഞങ്ങള്‍ക്കറിയില്ല.. സത്യായിട്ടും ഞങ്ങള്‍ക്കറിയില്ല’. ‘ഇത് നിങ്ങള്‍ക്കറിയാമോ പരിപാടി.. നിങ്ങളോട് സംസാരിക്കുന്നതു ഞാന്‍ അശ്വതി.. ‘