കരിയര്‍ ബൂലോകം : മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ സാധ്യതകള്‍.

457

Untitled-1

ഓണ്‍ലൈ നായി ധാരാളം തൊഴിലവസരങ്ങലുള്ള മേഖലയാണ് മെഡിക്കല്‍ കേട്ടെഴുത്തിന്റെത്. നന്നായി ഇംഗ്ലീഷ് സംസാരിക്കാനും പിന്നെ അത്യാവശ്യം മനസിലാക്കാനും സാധിക്കുമെങ്കില്‍ നിങ്ങള്‍ക്ക് ഈ ജോലിയിലേക്ക് കടന്നു വരാം. മെഡിക്കല്‍ രംഗത്ത് കുറച്ച് മുന്‍പരിചയം കൂടിയുണ്ടെങ്കില്‍ നമുക്ക് ഉറപ്പിക്കാം, നിങ്ങള്‍ ഈ ജോലിക്ക് അനുയോജ്യന്‍ തന്നെ…

മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ ജോലിയില്‍ ഇന്ത്യക്കാര്‍ക്ക് സാധ്യത കൂടാന്‍ വേറെയും കാരണങ്ങള്‍ ഉണ്ട്. അമേരിക്കയും ബ്രിട്ടനും പോലുള്ള രാജ്യങ്ങളിലാണ് ഇത്തരം മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ആവശ്യമായി വരുന്നത്. ഈ രാജ്യങ്ങളുമായി നമുക്കുള്ള സമയവ്യത്യാസമാണ് ജോലിസാധ്യത കൂട്ടുന്നത്. ഡോക്ടര്‍ രാത്രി ഓഡിയോ ഇമെയില്‍ ചെയ്താല്‍ പിറ്റേന്നു രാവിലെ ജോലിക്കെത്തുമ്പോള്‍ തയാറാക്കിയ റിപ്പോര്‍ട്ട് നമുക്ക് തിരികെ അയച്ചു കൊടുക്കാന്‍ സാധിക്കും.

അമേരിക്കയും ബ്രിട്ടനും പോലുള്ള രാജ്യങ്ങളില്‍ ആശുപത്രി ബില്ല് അടയ്ക്കുന്നത് ഇന്‍ഷുറന്‍സ് കമ്പനികള്‍ ആയിരിക്കും. അവര്‍ ബില്ലിലെ തുക കണ്ണുമടച്ച് അടയ് ക്കുകയൊന്നുമില്ല.വിശദമായ പരിശോധനാ റിപ്പോര്‍ട്ട് അവര്‍ക്ക് അത്യാവശ്യ മാണ്. ഇതു തയ്യാറാക്കാന്‍ തിരക്കു പിടിച്ച ജോലിക്കിടയില്‍ ഡോക്ടര്‍ മാര്‍ക്ക് സമയമുണ്ടാകില്ല. അവിടെ യാണ് മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ ജോലിയുടെ പ്രാധാന്യം. ഡോക്ടര്‍ക്കുവേണ്ടി രോഗിക്കു നല്‍കാനുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുകയെന്നതാണ് ഈ ജോലികൊണ്ടുദ്ദേശിക്കുന്നത്. ഏതെല്ലാം പരിശോധനകള്‍ നടത്തി, ഏതൊക്കെ മരുന്നുകള്‍ നല്‍കി, ശസ്ത്രക്രിയകള്‍ നടത്തിയെങ്കില്‍ അതിന്റെ വിശദവിവരങ്ങള്‍ തുടങ്ങിയവയെല്ലാം റിപ്പോര്‍ട്ടിലുണ്ടാകണം. മുന്‍കാല രോഗനിര്‍ണ്ണയത്തിന്റെയും ചികില്‍സകളുടെയും ചരിത്രവും അതില്‍ ഉള്‍ക്കൊള്ളിക്കേണ്ടി വരും. ലാബില്‍ പരിശോധനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ ചെലവും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം.

റിപ്പോര്‍ട്ടിന് ആവശ്യമായ വിവരങ്ങളെല്ലാം റെക്കോര്‍ഡ് ചെയ്ത് ഓഡിയോ ഫയലായി അയച്ചുതരികയായിരിക്കും ഡോക്ടര്‍ ചെയ്യുന്നത്. മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനര്‍ക്ക് ഇമെയില്‍ മുഖേന ഈ ഓഡിയോ ലഭിക്കും. ഇതു ശ്രദ്ധയോടെ കേട്ടുപരിശോധിച്ച് ശരിയായ ഫോര്‍മാറ്റില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി തിരികെ അയച്ചുകൊടുക്കണം. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ ഫോര്‍മാറ്റ് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കും. ചില ഡോക്ടര്‍മാര്‍ ഓഡിയോയ്‌ക്കൊപ്പം ആവശ്യമായ ഫോര്‍മാറ്റും അയച്ചു തന്നേക്കും.

മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ ചെയ്യുന്നയാള്‍, റിപ്പോര്‍ട്ട് തയ്യാറാക്കി അയച്ചുകൊടുക്കുന്നതിനു മുമ്പ് നന്നായി വായിച്ച് തെറ്റുകള്‍ തിരുത്തണം. സ്‌പെല്ലിങ് പരിശോധിക്കാനുള്ള സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നല്ലതാണ്.

ഓഡിയോ ശ്രദ്ധയോടെ കേട്ടു തെറ്റുകൂടാതെ വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിയുന്നവര്‍ക്കാണ് ഈ രംഗത്ത് ശോഭിക്കാന്‍ കഴിയുന്നത്. മെഡിക്കല്‍ പദങ്ങളുമായി നല്ല പരിചയമുണ്ടായിരിക്കണം. ഒപ്പം വിദേശരാജ്യങ്ങളിലെ ചികില്‍സാ രീതികളെപ്പറ്റിയും വ്യക്തമായ അറിവുണ്ടാകണം. എന്നാല്‍, മെഡിക്ക ല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ പഠിക്കുന്നതി നു മുമ്പ് ഇതൊക്കെ വേണമെന്നില്ല. കോഴ്‌സ് പഠിക്കുന്നതോടൊപ്പം സഹായകരമായ മെഡിക്കല്‍ ഗ്രന്ഥങ്ങള്‍ നന്നായി വായിച്ചു മനസിലാക്കിയാല്‍ മതി.

എത്രനേരം വേണമെങ്കിലും ഏതു സമയത്തും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. റിപ്പോര്‍ട്ടുകള്‍ എത്രയും വേഗം തയ്യാറാക്കി അയയ്ക്കാനും ശ്രദ്ധിക്കണം. കമ്പനിക ള്‍ക്കു കീഴിലും ഫ്രീലാന്‍സായും ഈ ജോലി ചെയ്യുന്നവരുണ്ട്. കമ്പ നികള്‍ക്കു കീഴിലാണെങ്കില്‍ അവര്‍ നല്‍കുന്ന ജോലികള്‍ കൃത്യമായി ചെയ്താല്‍ മതി. പ്രമോഷനും ലഭിച്ചേക്കാം. എന്നാല്‍, ഫ്രീലാന്‍ സായി ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ് ജോലിസാധ്യതകള്‍ സ്വയം കണ്ടെടത്തണം. ഇതിനു സഹായി ക്കുന്ന നിരവധി വെബ്‌സൈറ്റുകളുണ്ട്. മുന്‍പരിചയമുണ്ടെങ്കില്‍ അക്കാര്യം ബയോഡേറ്റയില്‍ പ്ര ത്യേകം ഉള്‍പ്പെടുത്തണം.

വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തട്ടിപ്പിന് ഇരയാകാതെ സൂക്ഷിക്കണം. വിശ്വസനീയമായ വെബ്‌സൈറ്റുകള്‍ മാത്രം തിരഞ്ഞെടുക്കുക. അവയെപ്പറ്റി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുകയും ചെയ്യാം. ചെറിയ തെറ്റുകള്‍ റിപ്പോര്‍ട്ടില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ ഡോക്ടര്‍മാരുടെ അവസാന പ രിശോധനയില്‍ അവ പരിഹരിക്കപ്പെടാം. പക്ഷേ, ട്രാന്‍സ്‌ക്രിപ്ഷനറുടെ വിശ്വാസ്യതയാണ് നഷ്ട പ്പെടുന്നത്. അതിനാല്‍ ഏറെ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട ജോലിയാണിത്.