fbpx
Connect with us

കരുതല്‍ മാത്രം പ്രതിരോധം !

തിരക്കും തിരുവനന്തപുരം റെയില്‍ വേയ് സ്‌റ്റേഷനും രണ്ടാകുന്ന ചുരുക്കം സന്ദര്‍ഭങ്ങളെ ഉണ്ടാകാറുള്ളൂ.
ഇന്നും വലിയ മാറ്റങ്ങളൊന്നുമില്ല, എന്നാലും തിരക്കിന്റെ അനിയന്‍ ശബ്ദകോലാഹലന്‍ ഇപ്പോള്‍ അല്പം ശാന്തനാണ്.
ചൂളം വിളികളും അറിയിപ്പുകളും തടസ്സംവിനാ തുടരുന്നുണ്ട്. ഹൃദയമിടിപ്പിന്റെ സംഗീതം ആസ്വദിക്കുകയല്ലാതെ , ശബ്ദമലിനീകരണമെന്ന് ആക്രോശിക്കാനാവില്ലല്ലോ.!! അങ്ങിങ്ങ് അപരിചിത നേത്രങ്ങള്‍ കൂട്ടിമുട്ടുന്നതിന്റെ നേര്‍ത്ത ശബ്ദങ്ങള്‍ മാത്രം…..
ഉണ്ടക്ഷീണത്തെ കസേരകള്‍ക്ക് വിട്ട്‌കൊടുത്ത് പലരും ഒരു കൊച്ചുമയക്കം തരപ്പെടുത്തിയ മട്ടുണ്ട്. ഊണ് നിഷേധിക്കപ്പെട്ടവനെ നിസ്സഹയനാക്കി, അലൂമിനിയം ഉടുപ്പണിഞ്ഞ ബിരിയാണിയും പൂരിമസാലയുമെല്ലാം അലറിപ്പാഞ്ഞ് നടന്നു തണുക്കുന്നു. അന്തരീക്ഷത്തിലാകെ ഒരു ഉച്ചമയക്കം..

 129 total views

Published

on

1

തിരക്കും തിരുവനന്തപുരം റെയില്‍ വേയ് സ്‌റ്റേഷനും രണ്ടാകുന്ന ചുരുക്കം സന്ദര്‍ഭങ്ങളെ ഉണ്ടാകാറുള്ളൂ.
ഇന്നും വലിയ മാറ്റങ്ങളൊന്നുമില്ല, എന്നാലും തിരക്കിന്റെ അനിയന്‍ ശബ്ദകോലാഹലന്‍ ഇപ്പോള്‍ അല്പം ശാന്തനാണ്.
ചൂളം വിളികളും അറിയിപ്പുകളും തടസ്സംവിനാ തുടരുന്നുണ്ട്. ഹൃദയമിടിപ്പിന്റെ സംഗീതം ആസ്വദിക്കുകയല്ലാതെ , ശബ്ദമലിനീകരണമെന്ന് ആക്രോശിക്കാനാവില്ലല്ലോ.!! അങ്ങിങ്ങ് അപരിചിത നേത്രങ്ങള്‍ കൂട്ടിമുട്ടുന്നതിന്റെ നേര്‍ത്ത ശബ്ദങ്ങള്‍ മാത്രം…..
ഉണ്ടക്ഷീണത്തെ കസേരകള്‍ക്ക് വിട്ട്‌കൊടുത്ത് പലരും ഒരു കൊച്ചുമയക്കം തരപ്പെടുത്തിയ മട്ടുണ്ട്. ഊണ് നിഷേധിക്കപ്പെട്ടവനെ നിസ്സഹയനാക്കി, അലൂമിനിയം ഉടുപ്പണിഞ്ഞ ബിരിയാണിയും പൂരിമസാലയുമെല്ലാം അലറിപ്പാഞ്ഞ് നടന്നു തണുക്കുന്നു. അന്തരീക്ഷത്തിലാകെ ഒരു ഉച്ചമയക്കം..
ഇതിനിടയിലേക്കാണ് അയാള്‍ നടന്ന് കയറിവന്നത്.
വലിയ പ്രത്യേകതയൊന്നുമുള്ള രൂപമായിരുന്നില്ല അയാളുടേത്.ഒരു സാധാരണക്കാരന്‍.
ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയാല്‍ അല്പ്പം മെച്ചപ്പെട്ട കുടുംബത്തെക്കൂടെ അയാളില്‍ കാണാം.മറ്റ് പലരേയും പോലെ അയാളും ഒരുപാട് കണ്ണുകള്‍ക്കുള്ളിലൂടെ മുന്നോട്ട് നടന്നു.നീളന്‍ കാലുകള്‍ നീട്ടിവെച്ച് നടക്കുന്നതിനിടയിലും അയാള്‍ ഇരുവശത്തേക്കും പാളി നോക്കുന്നുണ്ടായിരുന്നു.അയാളുടെ പ്രായത്തെ കൗമാരത്തിന്റെ ഒടുവിലോ യൗവനത്തിന്റെ തുടക്കത്തിലോ കണ്ടെത്താനാവുന്ന നല്ല കിക്കിടിലം നോട്ടം.സ്വാഭാവികമായും ആ നോട്ടം അവസാനിക്കുക പെണ്‍കുട്ടികളിലാകുമല്ലോ….!
ഊഹം തെറ്റിയില്ല . അയാളുടെ നടത്തത്തിന്റെ വേഗം കുറഞ്ഞു.നീളന്‍ കാലുകളുടെ കുറൂകിയ നടത്തം കണ്ടാല്‍ ആരും ചിരിച്ചുപോകും.

അപ്പോഴാണ് അത് കണ്ണില്‍ പെട്ടത്.നിലത്തും കസേരയിലുമായി ഒരു ഉത്തരേന്ത്യന്‍ കുടുംബം.ഒരു വലിയ സിനിമാരംഗം പോലുണ്ട്. കുഞ്ഞുകുട്ടിപരാധീനങ്ങളിടെ ഒരു വലിയ നിര.പൊട്ടിച്ചതും പൊട്ടിക്കാത്തതുമായ സ്‌നാക്‌സ് പാക്കറ്റുകള്‍ക്കിടയില്‍ വൈക്കോല്‍ത്തൂറു പോലെ കുറേ സ്ത്രീകള്‍.അയ്യോ……കണ്ടാലാദ്യം ആരുമൊന്ന് പേടിക്കും.പിന്നെ ചിരിച്ചുപോകും.പഴയ ഉപ്പുമാങ്ങാഭരണികള്‍ കണ്ടിട്ടില്ലാത്തവര്‍ ചിരിക്കാനിടയില്ല,തിര്‍ച്ച………

അതിനിടയില്‍ ചുവന്ന മൂക്കുത്തിയുമായി കതിര് പോലൊരു പെണ്‍കുട്ടി.അയാളുടെ നോട്ടം അവസാനിച്ചത് അവളിലാണ്.കുറ്റം പറയാനാവില്ല ; ആരും നോക്കി നിന്ന് പോകും .
അയാള്‍ നിന്നിടത്ത് നിന്നൊന്ന് കറങ്ങി.പിന്നെ മെല്ലെ തിരിച്ചു നടന്നു. അങ്ങനെ അങ്ങോട്ടിങ്ങോട്ട് അതൊരു റോന്ത് ചുറ്റലായി.
അപ്പോഴാണ് ഉണ്ണീക്കുടവയറിനെ സാന്റോബനിയനില്‍ ഒളിപ്പിച്ച ഒരു കൂട്ടര്‍ അവിടെ പ്രത്യക്ഷപ്പെട്ടത്.അറിയാത്ത ഭാഷയില്‍ തമ്മില്‍ സംസാരിച്ച്,അവര്‍ ഉറക്കെ ചിരിക്കുന്നുണ്ട്.ആ ചിരി കറുപ്പിക്കണ്ടെന്ന് കരുതിയാകണം അയാള്‍ തന്റെ ട്രയിന്‍ ഉറങ്ങുന്ന അഞ്ചാം പ്ലാറ്റ്‌ഫോമിലേക്ക് ചലിച്ചു.
മൂക്കുത്തിയിലുടക്കിയ കണ്ണുകള്‍ ഇനിയെന്തെന്ന് പരതി നടന്നു.

പ്ലാറ്റ്‌ഫോമിലേക്ക് പടികളിറങ്ങുമ്പോള്‍ ഇന്ന് നടന്ന ,താന്‍ കൂടി പങ്കെടുത്ത ചര്‍ച്ചയെക്കുറിച്ച് അയാളോര്‍ത്തു.പുരോഗമനാശയങ്ങളുള്ള ചെറുപ്പക്കാരുടെ ഒരു സംഘടന.
അതിന്റെ പ്രാരംഭ ചര്‍ച്ചകളും ചിന്തകളും,,അതിന്റെ ഭാഗമായൊരു സംവാദവും;വിഷയം സദാചാരം!! ഇതിനപ്പുറം എന്തു വേണം പോരിന്…….യുവ സിംഹങ്ങളും സിംഹികളും ഏറ്റുമുട്ടി.മൂല്യവും മൂല്യച്ച്യുതിയും സംസ്‌കാരവുമൊക്കെ കുഴച്ചുമറിച്ചു . ഒടുവില്‍ ഇന്നത്തെ എല്ലാ ചര്‍ച്ചകളേയും പോലെ ഒന്നും കണ്ടെത്താനാവാതെ ,പറഞ്ഞതൊക്കെ തന്നെ വീണ്ടും പറഞ്ഞ്,തമ്മില്‍ പിരിഞ്ഞു.

Advertisement

അയാളുടെ ട്രയിന്‍ പാളത്തില്‍ തന്നെ ഉണ്ടായിരുന്നു.അതിന്റെ ഓരം പറ്റി അയാള്‍ നടന്നു.ആ നിരയിലെ അവസാനത്തെ കടയില്‍ നിന്നും അയാളൊരു കാപ്പി വാങ്ങിച്ചു;ബാക്കി പൈസയ്ക്ക് പകരം ചെറിയൊരു കവര്‍ ബിസ്‌ക്കറ്റും.സംവാത്തിന്റെ ക്ഷീണത്തിന് അത് മതിയാകും.
ഇറങ്ങുവാനുള്ള സൗകര്യം നോക്കിയാവണം അയാള്‍ പുറകില്‍ നിന്ന് മൂന്നമത്തെ ബോഗിയില്‍ കയറി.അപ്പോഴേക്കും മയങ്ങിയ ട്രയിന്‍ പോലുമറിയാതെ അതിന്റെ സീറ്റുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു.അങ്ങിങ്ങ് സീറ്റുകള്‍ ഒഴിഞ്ഞു കണ്ടെങ്കിലും അയാള്‍ ഇരുന്നില്ല.
ഇപ്പോള്‍ ഏതു ബോഗിയാണെന്ന് അറിയില്ല,കയറിയതില്‍ നിന്ന് ഒന്നുരണ്ടെണ്ണം മുന്നിലാകും.ഒടുവിലൊരിടത്ത് അയാള്‍ തന്റെ ബാഗ് വെച്ചു.എന്നിട്ട് കാപ്പിയും ബിസ്‌ക്കറ്റുമായി മറുവശത്തെ വാതിലിലേക്കു പോയി.അതുവഴി നോക്കുമ്പോള്‍ ഷണ്ടിംഗ് യാര്‍ഡില്‍ അടിങ്ങി കിടക്കുന്ന ട്രയിനുകള്‍ കാണാം,ഊഴം കാത്ത് കിടക്കുന്നവ! അവയെ നോക്കി നിന്ന് അയാള്‍ തന്റെ കൈയിലെ പാക്കറ്റ് കാലിയാക്കിക്കൊണ്ടിരുന്നു.നാവിലാകെ ചോക്ലേറ്റിന്റെ രുചി……………..

കാലിയായ പേപ്പര്‍കപ്പ് കളയാനായി പുറത്തേക്ക് ആഞ്ഞപ്പോഴാണ് അയാള്‍ അത് കണ്ടത്ത്.ഉദ്ദേശം രണ്ട് ബോഗികള്‍ക്കപ്പുറമുള്ള പൈപ്പിന്റെ ലിവര്‍ തുറക്കാനായി ശ്രമിക്കുന്ന ഒരു സ്ത്രീ…………സ്ത്രീ!!!!!
റെയില്‍സ്‌റ്റേഷനില്‍ കാണാറുള്ള സ്ഥിരം രൂപങ്ങളില്‍ ഒന്ന്.മുന്‍പരിചയം ഇല്ലാത്ത സ്ഥിതിക്ക് ഭ്രാന്തിയെന്ന് വിളിക്കാന്‍ വയ്യ. മേല്‍ത്തൊലിക്ക് മുഷിഞ്ഞവസ്ത്രങ്ങളുടെ നിറവും മണവുമുള്ള അനേകരില്‍ ഒരുവള്‍.
‘അവള്‍ എന്തിനുള്ള പുറപ്പാടാണ്?? ‘ അയാളോര്‍ത്തു.അധികം സാധ്യതകളില്ല.
ഒന്നുകില്‍ ദാഹം തിര്‍ക്കാന്‍….അല്ലെങ്കില്‍…………………………..!!!
ബിസ്‌ക്കറ്റ് പായ്ക്കറ്റിനു മേലുള്ളാ അയാളുടെ പിടി മുറുകി..

അടുത്ത നിമിഷം അയാള്‍ തല ഉള്ളിലേക്ക് വലിച്ചു.ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോയെന്ന് ചുറ്റിനും ഒന്ന് പാളി നോക്കി.
‘ഇല്ല,ആരുമില്ല’.അയാള്‍ വീണ്ടും തല നീട്ടി.
ഇത്തവണ അവള്‍ പൈപ്പ് തുറന്നിരുന്നു.വെള്ളം വല്ലാതെ ശക്തമായി പുറത്തേക്ക് കുതിക്കുന്നുണ്ട്.ഒന്നുറപ്പായി ,ദാഹനിവര്‍ത്തിയല്ല അവളുടെ ലക്ഷ്യം.
‘പിന്നെയോ?????’
അയാളുടെ ശരിരം വല്ലതെ തരിച്ച് നിന്നു.പുറത്തേക്ക് ചീറ്റുന്ന വെള്ളത്തില്‍ അവളപ്പോള്‍ തല കുനിച്ച് പിടിക്കുകയായിരുന്നു.

ആരും തന്നെ ശ്രദ്ധിക്കല്ലേയെന്നോര്‍ത്ത് കൊണ്ടാവണം, അയാളിലെ പരിഷ്‌കൃതന്‍ ഒന്നുകൂടെ തിരിഞ്ഞും പിരിഞ്ഞും നോക്കി. ആകാംഷ കലര്‍ന്ന, പരിഭ്രമം പടര്‍ന്ന , മുഖം മറയ്ക്കാന്‍ അയാള്‍ നന്നേ പാട്‌പെടുന്നുണ്ട്.
അടുത്ത നിമിഷം അയാളിലെ മൃഗതൃഷ്ണ വീണ്ടും തല പുറത്തിട്ടു.
ഇത്തവണ പക്ഷേ അവള്‍ തിരിഞ്ഞും പിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
ഒരു പക്ഷേ അവളൂടെ സ്ത്രീത്ത്വത്തിന് നേരിടേണ്ടിവന്നേക്കാവുന്ന ഭീഷണി അവള്‍ക്ക് ബോധ്യമായിരുന്നിരിക്കാം.
അടുത്ത നിമിഷം ‘നിസ്സഹായത’ നഗ്‌നയാക്കിയ അവളുടെ സ്ത്രീത്ത്വം അയാള്‍ക്ക് വെളിപ്പെട്ടു.
കാലിലെ പെരുവിരല്‍ തുമ്പില്‍ തുടങ്ങിയ വിദ്യുത്പ്രവാഹം അയാളുടെ നെറുകം തലയോളം പടര്‍ന്നു.
വലിഞ്ഞ് മുറുകിയ ശരീരത്തിലെ രക്തധമനികള്‍ക്കുള്ളില്‍ വികാരോന്മത്ത നിണം പാഞ്ഞൊഴുകി.അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍ അയാളുടെ ചങ്ക് ഇരട്ടിയിലേറെ തവണ മിടിക്കുന്നുണ്ടായിരുന്നു.
വികാരസാഗരത്തില്‍ ഒരു പെരുമീന്‍ തുടുച്ചുയര്‍ന്നു. പക്ഷേ ഉദയാസ്തമയത്തിനിടയില്‍ സമയം നീണ്ടില്ല.
പൗരുഷം പകര്‍ന്ന സുഖം നുണഞ്ഞുണര്‍ന്നപ്പോള്‍ കൈക്കുള്ളില്‍ ബിസ്‌ക്കറ്റ് തരികള്‍ കിരുകിരെ കരഞ്ഞു.
കണ്മുന്നില്‍ അവളില്ല………………………….

Advertisement

തുളവീണ ബലൂണിലും വേഗം അയാള്‍ കാലിയായി………..
വന്നുനിറഞ്ഞ വഴികളില്‍ കൂടിത്തന്നെ വികാരത്തീ പൊയിമാഞ്ഞു……..
വലിഞ്ഞു മുറുകിയ ധമനികളും അതിനുള്ളിലെ നീരൊഴുക്കുമെല്ലാം സാധാരണത്വം പ്രാപിച്ചു…….
കഴിഞ്ഞ നിമിഷം കളഞ്ഞു പോയ അയാളെ , അയാള്‍ക്ക് തിരിച്ചു കിട്ടി. മുഴുവന്‍
സദാചാരത്തോടെ ,യാതൊന്നും നഷ്ടമാകാതെ!!

സമയമായി. ട്രയിനുണര്‍ന്നു.
യാത്രയിലുടനീളം അയാള്‍ ചിന്താമഗ്‌നനായിരുന്നു.
‘ആ’ ഒരു നിമിഷത്തിലെ രാസമാറ്റത്തെ അയാള്‍ ഭയപ്പാടോടെ ഓര്‍ത്തു.
സര്‍വനാശത്തിന്റെ താക്കോല്ക്കൂട്ടം ധമനികള്‍ക്കുള്ളിലെ നീരൊഴുക്കില്‍ എവിടെയോ…………..
കരുതല്‍ മാത്രം പ്രതിരോധം !

 130 total views,  1 views today

Advertisement

Advertisement
Entertainment4 mins ago

നമ്മുടെ ഫിങ്കർ ടിപ്പ് കൊണ്ടു നാം നിയന്ത്രക്കുന്ന നമ്മുടെ ഡിജിറ്റൽ വേൾഡിന്റെ കഥ

Entertainment16 mins ago

“ഇടയ്ക്ക് തോന്നി ഇയാളെ കോമാളിയാക്കി വിടുമോ എന്ന് പക്ഷേ അതുണ്ടായില്ല”

Entertainment32 mins ago

മജീദിനെ നമ്മൾ എവിടെയൊക്കെയോ കണ്ടിട്ടുണ്ടാവണം…ചിലപ്പോൾ നമ്മൾ തന്നെ ആയിരുന്നിരിക്കാം

Entertainment55 mins ago

യുവത്വം ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് “തല്ലുമാല “, ആ ആഘോഷത്തിൽ നമുക്കും പങ്കു ചേരാം

Entertainment1 hour ago

ഡെന്നിസ് ജോസഫിന്റെ അധ്യാപകനായിരുന്ന ബാബു നമ്പൂതിരി നിറക്കൂട്ടിലെ വില്ലനായ കഥ

Entertainment2 hours ago

ഡബിൾ ബാരലിന്റെ അതെ അച്ചിലാണ് സത്യത്തിൽ തല്ലുമാലയും വാർത്തിരിക്കുന്നത്

Entertainment4 hours ago

യുകെ, അയർലന്റ് റിലീസിന്റെ ഭാഗമായുള്ള പോസ്റ്ററുകളിൽ ‘കുഴിയില്ല’

Entertainment4 hours ago

ബോഡി ഹീറ്റ് – ഒരു കിടിലൻ സസ്പെൻസ് ത്രില്ലർ

Entertainment4 hours ago

കൊല്ലപ്പെട്ടവനും കൊലപാതകിയും തൻറെ പഴയ വിദ്യാർത്ഥികൾ, രാഷ്ട്രീയ കൊലപാതകം നേരിൽ കണ്ട അദ്ധ്യാപകന്റെ ദുരവസ്ഥ

Entertainment5 hours ago

കറുപ്പ് ഗൗണിൽ അതിസുന്ദരിയായി അനശ്വര രാജൻ

Entertainment5 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Cricket6 hours ago

ബോബ് വില്ലീസ് എന്ന ഇംഗ്ലീഷ് ലെജെന്റിനെ ഒരോവറിൽ ആറു തവണ ബൗണ്ടറി ലൈൻ കടത്തിയ ഇന്ത്യൻ ക്രിക്കറ്റർ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment5 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment7 hours ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Entertainment1 day ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment3 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Advertisement
Translate »