കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതെന്തുകൊണ്ട് ?

1475

moringa-leaves

മലയാളിയുടെ തീന്മേശയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് മുരിങ്ങയിലക്കറി. എന്നാല്‍ കര്‍ക്കിടകത്തില്‍ മുരിങ്ങയിലക്കറി വെക്കാന്‍ പഴമക്കാര്‍ സമ്മതിക്കില്ല. വര്‍ഷം മുഴുവന്‍ കഴിക്കാന്‍ പറ്റുന്ന സാധനത്തിന് കര്‍ക്കടകത്തില്‍ മാത്രമെന്താണ് ഇത്ര പ്രത്യേകത.

അതെ ചില പ്രത്യേകതകള്‍ കര്‍ക്കിടകത്തില്‍ മുരിങ്ങയിലകള്ക്കുണ്ട്.
പണ്ട് കാലത്ത് മുരിങ്ങ നട്ടിരുന്നത് കിണറിന്റെ കരയിലായിരുന്നു. അതിനൊരു കാരണമുണ്ടായിരുന്നു. നില്ക്കുന്ന പ്രദേശത്തെ ഭൂമിയിലെ വിഷാംശം മുഴുവന്‍ വലിച്ചെടുക്കാന്‍ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ . അങ്ങനെ വലിച്ചെടുക്കുന്ന വിഷാംശം അതിന്റെ തടിയില്‍ സൂക്ഷിച്ചു വക്കുകയും ചെയ്യും. എന്നാല്‍ കടുത്ത മഴയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉള്‌ക്കൊള്ളാന്‍ തടിക്കു സാധിക്കാതെ വരുന്നു. അങ്ങനെ വരുമ്പോള്‍ വിഷത്തെ ഇലയില്‍ കൂടി പുറത്തേക്ക് കളയാന്‍ മുരിങ്ങ ശ്രമിക്കുന്നു. അങ്ങനെ ഇല മുഴുവന്‍ വിഷമയമായി മാറുന്നു. ഈ വിഷം ഇലയില്‍ ഉള്ളത് കൊണ്ടാണ് കര്‍ക്കിടകത്തില്‍ കഴിക്കാന്‍ സാധിക്കാത്തത്..

കിണറിലേക്ക് ഊറി വരുന്ന വിഷത്തെ എല്ലാം വലിച്ചെടുത്ത് കിണറ്റിലെ വെള്ളത്തെ ശുദ്ദീകരിക്കാന്‍ സാധിച്ചിരുന്നത് കൊണ്ടാണ് കിണറ്റിനരികില്‍ പണ്ട് മുരിങ്ങ വച്ചു പിടിപ്പിച്ചിരുന്നത്.

Advertisements