കര്‍മയോഗി – ചെറുകഥ
കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ഉള്‍നാടന്‍ ഗ്രാമ പ്രദേശം. നല്ല വളക്കൂറുള്ള ചെമ്മണ് പ്രദേശത്ത് കേരളത്തില്‍ ലഭ്യമായ ഒട്ടുമിക്ക പച്ചക്കറികളും കൃഷി ചെയ്യുന്നു, അതില്‍ പ്രധാന കൃഷികള്‍ കവുങ്ങും കുരുമുളകും വാഴയും കപ്പയും ചേമ്പും കാവത്തും കാച്ചിലും ….അങ്ങിനെ നീണ്ടു പോകുന്നു പട്ടിക. വികസനം ഇപ്പോഴും ഈ ഗ്രാമത്തിന്റെ നാല് അയല്പക്കത്ത് പോലും എത്തിയിട്ടില്ല. പട്ടണത്തിലേക്ക് ഈ ഗ്രാമത്തില്‍ നിന്നും പതിനാറ് കിലോമീറ്റര്‍ ദൂരം ഉണ്ട് . കൃഷിയാണ് ഗ്രാമ വാസികളുടെ പ്രധാന ഉപജീവനമാര്‍ഗം. വിദ്യാഭ്യാസത്തിന് അധികമൊന്നും ഗ്രാമവാസികള്‍ പ്രാധാന്യം നല്‍കാറില്ല അതിനുള്ള കാരണം ഈ ഗ്രാമത്തില്‍ ആകെയുള്ളത് ഒരേയൊരു യുപി വിദ്യാലയം മാത്രമേയുള്ളൂ എന്നതാണ്. ഏഴാംക്ലാസിലെ പഠനം കഴിഞ്ഞാല്‍ ഹൈസ്ക്കൂള് വിദ്യാഭ്യാസം ലഭിക്കണമെങ്കില്‍ പട്ടണത്തിലെ വിദ്യാലയത്തിലേക്ക് തന്നെ പോകണം, അത് കൊണ്ട് തന്നെ ഏഴാംതരം പഠനം കഴിഞ്ഞാല്‍പ്പിന്നെ തുടര്‍ പഠനത്തിന് പോകുന്നുവര് വിരളമാണ്.
134 total views, 1 views today

കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ഉള്‍നാടന്‍ ഗ്രാമ പ്രദേശം. നല്ല വളക്കൂറുള്ള ചെമ്മണ് പ്രദേശത്ത് കേരളത്തില്‍ ലഭ്യമായ ഒട്ടുമിക്ക പച്ചക്കറികളും കൃഷി ചെയ്യുന്നു, അതില്‍ പ്രധാന കൃഷികള്‍ കവുങ്ങും കുരുമുളകും വാഴയും കപ്പയും ചേമ്പും കാവത്തും കാച്ചിലും ….അങ്ങിനെ നീണ്ടു പോകുന്നു പട്ടിക. വികസനം ഇപ്പോഴും ഈ ഗ്രാമത്തിന്റെ നാല് അയല്പക്കത്ത് പോലും എത്തിയിട്ടില്ല. പട്ടണത്തിലേക്ക് ഈ ഗ്രാമത്തില്‍ നിന്നും പതിനാറ് കിലോമീറ്റര്‍ ദൂരം ഉണ്ട് . കൃഷിയാണ് ഗ്രാമ വാസികളുടെ പ്രധാന ഉപജീവനമാര്‍ഗം. വിദ്യാഭ്യാസത്തിന് അധികമൊന്നും ഗ്രാമവാസികള്‍ പ്രാധാന്യം നല്‍കാറില്ല അതിനുള്ള കാരണം ഈ ഗ്രാമത്തില്‍ ആകെയുള്ളത് ഒരേയൊരു യുപി വിദ്യാലയം മാത്രമേയുള്ളൂ എന്നതാണ്. ഏഴാംക്ലാസിലെ പഠനം കഴിഞ്ഞാല്‍ ഹൈസ്ക്കൂള് വിദ്യാഭ്യാസം ലഭിക്കണമെങ്കില്‍ പട്ടണത്തിലെ വിദ്യാലയത്തിലേക്ക് തന്നെ പോകണം, അത് കൊണ്ട് തന്നെ ഏഴാംതരം പഠനം കഴിഞ്ഞാല്‍പ്പിന്നെ തുടര്‍ പഠനത്തിന് പോകുന്നുവര് വിരളമാണ്.
സര്‍ക്കാര്‍ ഉദ്ദ്യോഗം കരസ്ഥമാക്കാനായി ഉന്നതവിദ്യാഭ്യാസം നേടി ഉദ്യോഗം കരസ്ഥമാക്കിയ ചിലരൊക്കെയുണ്ട് ഈ ഗ്രാമത്തില്‍. അവരെ പോലെ ഉന്നതവിദ്യാഭ്യാസം നേടി സര്‍ക്കാര്‍ ഉദ്യോഗം സ്വപ്നം കണ്ടു നടക്കുന്നയാളാണ് മേനോത്ത് പ്രഭാകരന്റെ മകന് മേഘനാഥന്. എന്തിനും ഏതിനും കൈക്കൂലി നല്കേണ്ടുന്ന നമ്മുടെ നാട്ടില്‍ കൈക്കൂലി നല്കി ഉദ്യോഗം കരസ്ഥമാക്കില്ലാ എന്ന പ്രതിഞ്ജയുമായി നടക്കുന്നത് കൊണ്ട് ഉന്നതവിദ്യാഭ്യാസം കഴിഞ്ഞ്, വര്‍ഷം ആറു കഴിഞ്ഞിട്ടും മേഘനാഥന് ഇതുവരെയും സര്‍ക്കാര്‍ ഉദ്യോഗം ലഭ്യമായിട്ടില്ല.പ്രഭാകരന് മുഴുനീള കര്‍ഷകനും വലതുപക്ഷ രാഷ്ട്രീയകാരനുമാണ്. ഇപ്പോള്‍ മേഘനാഥന് അച്ഛനെ കൃഷിയില്‍ സഹായിക്കുന്നു. ആകെയുള്ള ആണ് തരി ആയത് കൊണ്ട് പ്രഭാകരന് മകനെ വളരെയധികം അച്ചടക്കത്തോടെയാണ് വളര്‍ത്തുന്നത്. മേഘനാഥന് താഴെയുള്ള രണ്ടു പെണ്മക്കളെയും പ്രഭാകരന് നല്ല രീതിയില്‍ വിവാഹം ചെയ്തയച്ചു.ഇപ്പോള്‍ വീട്ടില്‍ പ്രഭാകരനും സഹധര്‍മ്മിണിയും മേഘനാഥനും മാത്രം.
പ്രഭാകരന്റെ എക്കാലത്തെയും ആഗ്രഹമാണ് മകന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി കാണുക എന്നത്, അതിനായി വേണമെങ്കില്‍ വേണ്ട പെട്ടവര്‍ക്ക് കൈകൂലി നല്കുവാനും പ്രഭാകരന് തയ്യാറാണ്. പക്ഷെ ചെഗ്വോരയുടെ പിന്‍ഗാമിയാവാന്‍ ശ്രമിക്കുന്ന കമ്മ്യുണിസ്റ്റ് ചിന്താഗതി കാരനായ മേഘനാഥന് അതിന് ഒരുക്കമല്ലായിരുന്നു .വലതുപക്ഷ ചിന്താഗതിക്കാരനായ പ്രഭാകരന് മകന് കമ്മ്യുണിസ്റ്റ്ക്കാരനായതില് വളരെയധികം വിഷമിക്കുന്നു .ഇപ്പോള്‍ വലതു പക്ഷത്തിന്റെ പഞ്ചായത്ത് ഭരണസമിതി അംഗമായ പ്രഭാകരന് മുന്‍പ് പ്രകടനങ്ങള്‍ക്ക് പോകുമ്പോള്‍ മകനേയും ഒപ്പം കൊണ്ട് പോകുമായിരുന്നു. അന്നൊക്കെ വളരെയധികം ഉത്സാഹത്തോടെയാണ് മേഘനാഥന് വലതുപക്ഷത്തിന് വേണ്ടി മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നത്.അപ്പോഴൊക്കെ മകന്റെ മുദ്രാവാക്യങ്ങള്‍ ഉരുവിടുന്നതില്‍ ഉള്ള ഉത്സാഹം കാണുമ്പോള്‍ പ്രഭാകരന്റെ മനസ്സ് പറയുമായിരുന്നു, ഭാവിയില്‍ തന്റെ മകന് വലതു പക്ഷത്തിന്റെ എം എല്‍ എ ആയി തീരും എന്ന് .
മേഘനാഥന് കലാലയത്തില്‍ പോകുവാന്‍ തുടങ്ങിയപ്പോള്‍ അവന്റെ ചിന്താഗതിയില്‍ മാറ്റം വന്നു. കമ്മ്യുണിസ്റ്റ് ചിന്താഗതിക്കാരായ സഹപാഠികളുമായുള്ള സഹവര്‍ത്തിത്വം മേഘനാഥനിലെ ചിന്തകളെ മാറ്റി മറിച്ചു. കമ്മ്യൂണിസ്റ്റ് പ്രാസ്ഥാനത്തിന് വേരോട്ടമില്ലാത്ത ഗ്രാമത്തില്‍, മേഘനാഥന്റെ കീഴില്‍ യുവാക്കളെ അണിനിരത്തി വാര്‍ഡു കമ്മിറ്റി രൂപീകരിച്ചിട്ട് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഗ്രാമത്തിലെ അനീതികള്‍ക്കെതിരെ ചോദ്യം ചെയ്യുവാന്‍ ഗ്രാമത്തില്‍ മേഘനാഥന്റെ കീഴില്‍ യുവാക്കള്‍ സുസജ്ജമായിരിക്കുന്നു. കൃഷി ചെയ്യുന്ന പാടശേഖരത്തിന്റെ ഓരം മണ്ണിട്ട് നികത്തുന്ന പ്രവണത വില്ലേജ് ഓഫീസറുടെ ഒത്താശയോടെ ഗ്രാമത്തില്‍ പതിവായിരുന്നു .ഇപ്പോള്‍ മേഘനാഥനും അനുയായികളും ആ പ്രവണതയ്ക്ക് അറുതിവരുത്തിയിരിക്കുന്നു.
ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ മുന്‍പ് എന്തിനും ഏതിനും കൈകൂലി കൊടുകേണ്ടുന്ന അവസ്ഥയില്‍ മാറ്റം വന്നിരിക്കുന്നു. വില്ലേജ് ഓഫീസര്‍ ശശിധരന്റെ മുഖ്യ ശത്രു ആണ് ഇപ്പോള്‍ മേഘനാഥന്. അതിനുള്ളകാരണം ഒരിക്കല്‍ ഗ്രാമത്തിലെ വാസുവേട്ടന് കുടികിടപ്പവകാശം ലഭിച്ച പത്തുസെന്റ് ഭൂമിയുടെ പ്രമാണം ശെരിയാക്കുന്നതിന് വില്ലേജ് ഓഫീസര്‍ ശശിധരന് വാസുവേട്ടനോട് ആയിരം രൂപ കൈക്കൂലി ചോദിച്ചു. സത്യത്തില്‍ ആയിരം രൂപ കൊടുക്കുവാന്‍ വാസുവേട്ടന്റെ കൈവശം രൂപ ഇല്ലായിരുന്നു . വാസുവേട്ടന് മകളുടെ കാതിലെ രണ്ടു ഗ്രാം സ്വര്‍ണം പണയം വെച്ച് തിരികെപോരുമ്പോള്‍ യാദൃശ്ചികമായി മേഘനാഥനെ കാണുവാന്‍ ഇടയായി. ചെമ്മണ് പാതയിലൂടെ സൈക്കിളില്‍ വന്നിരുന്ന മേഘനാഥന് വാസുവേട്ടന്റെ അരികില്‍ സൈക്കിള്‍ നിറുത്തി ചോദിച്ചു ?
,, വാസുവേട്ടന് ഇന്ന് പണിക്കുപോയില്ലേ? എവിടെ പോയിട്ടാ ഈ വരവ്? ,,
,, ഒരു ആയിരം രൂപയുടെ ആവശ്യം ഉണ്ടായിരുന്നു. എന്റെ കയ്യില്‍ എവിടന്നാ ആയിരം രൂപ മോളുടെ കാതിലെ സ്വര്‍ണം പണയംവെച്ച് വരുന്ന വഴിയാ. ആയിരം രൂപ കൊടുത്താല്‍ എന്റെ വസ്തുവിന്റെ പ്രമാണം ശെരിയാക്കി തരാന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞു. ,,
,, വാസു വേട്ടന് ഒരു കാര്യം ചെയ്യു ഈ രൂപ കൊണ്ട് പോയി പണയപെടുത്തിയ സ്വര്‍ണ്ണം തിരികെയെടുക്കു ഞാന്‍ തരാം വാസുവേട്ടന് ആയിരം രൂപ. നാളെ രാവിലെ പതിനൊന്ന് മണിക്ക് വില്ലേജ് ഓഫീസില്‍ പണവുമായി ഞാന്‍ എത്താം വാസുവേട്ടന് അവിടെ എത്തിയാല്‍ മതി. ,,
,, നിവര്‍ത്തിയില്ലാത്തത് കൊണ്ടാ എന്റെ മോളുടെ ആകെയുള്ള രണ്ടു ഗ്രാം സ്വര്‍ണ്ണം ഞാന്‍ പണയ പെടുത്തിയത്. മോന് തരുന്ന പണം ഞാന്‍ തിരികെ തരാം, എനിക്ക് ഇത്തിരി സാവകാശം തന്നാല്‍ മതി. ,,
,,ഞാന്‍ തരുന്ന പണത്തിന്റെ കാര്യത്തില്‍ വാസുവേട്ടന് വിഷമിക്കേണ്ട വാസുവേട്ടന് പോയി വരൂ.,,
മേഘനാഥന് നേരെ പോയത് പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന വിജിലന്‍സ് ഓഫീസിലേക്കാണ്. അവിടെ ചെന്ന് വിജിലന്‍സ് ഓഫീസറോട് വിവരങ്ങള്‍ പറഞ്ഞു. അടുത്ത ദിവസം പതിനൊന്ന് മണിക്ക് മുന്‍പ് വിജിലന്‍സ് സംഘം ഗ്രാമത്തില്‍ എത്താമെന്ന് മേഘനാഥന് ഉറപ്പുനല്‍കി. തിരികെ പോരുമ്പോള്‍ കൈകൂലി വാങ്ങുന്ന അധികാരികളോടുള്ള അമര്‍ഷം തീനാളം പോലെ മേഘനാഥന്റെ മനസ്സില്‍ കത്തിജ്വലിക്കുന്നണ്ടായിരുന്നു. അടുത്ത ദിവസം അനുയായികളുമൊത്ത് പത്തുമണിയോടെ തന്നെ മേഘനാഥന് വില്ലേജ് ഓഫീസിന് അല്പം അകലെയായി നിലയുറപ്പിച്ചു. പതിനൊന്ന് മണിയാകുന്നതിനു മുന്‍പ് തന്നെ ഒരു വാഹനം മേഘനാഥന്റെയും അനുയായികളുടെയും അരികില്‍ വന്നു നിന്നു. വാഹനത്തില്‍ ആറംഗ വിജിലന്‍സ് സംഘം ഉണ്ടായിരുന്നു. അതിലെ പ്രധാന ഓഫിസര്‍ നൂറിന്റെ പത്ത് നോട്ടുകള്‍ മേഘനാഥന് നല്‍കിക്കൊണ്ട് എങ്ങിനെ കാര്യങ്ങള്‍ മുന്പോട്ട് നീക്കണം എന്ന് വിശദീകരിച്ചു നല്കി .
മേഘനാഥന് തനിയെ രൂപയുമായി വില്ലേജ് ഓഫീസിലേക്ക് നടന്നു. വരാന്തയില്‍ വാസുവേട്ടന് നില്‍ക്കുന്നത് അകലെനിന്നും മേഘനാഥന് കണ്ടു. മൂന്നു പെണ് മക്കളുള്ള വാസുവേട്ടന്റെ കഷ്ടപാട് മേഘനാഥന് നന്നായിട്ടറിയാമായിരുന്നു .രൂപ കയ്യില്‍ ലഭിച്ചപ്പോള്‍ നന്ദി പ്രകടിപ്പിച്ചുകൊണ്ട് വാസുവേട്ടന് വില്ലേജ് ഓഫീസറുടെ അരികിലേക്ക് പോയി. മേഘനാഥന് വരാന്തയില്‍ തന്നെ നിന്നു, അല്പനേരം കഴിഞ്ഞപ്പോള്‍ പുഞ്ചിരിയോടെ വാസുവേട്ടന് മേഘനാഥന്റെ അരികില്‍ വന്നു പറഞ്ഞു.
,,പ്രമാണം ഇവിടത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒപ്പിട്ടു തന്നു. ഈ ഉപകാരം ഞാന്‍ ഒരിക്കലും മറക്കില്ല മോനെ. ,,
വാസുവേട്ടന് കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ മേഘനാഥന് വിജിലന്‍സ് സംഘത്തിന് വിവരം നല്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വില്ലേജ് ഓഫീസറെ വിലങ്ങു വെച്ച് കൊണ്ട് പോകുമ്പോള്‍ ആവേശത്തോടെ മേഘനാഥനും അനുയായികളും മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ടായിരുന്നു.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സമാനമായ സംഭവം പഞ്ചായത്ത് ഓഫീസിലും ഉണ്ടായി . മേഘനാഥന് ഗ്രാമത്തിലെ അനീതിക്കെതിരെ പോരാടുന്ന ദീരയോഥാവായി വാഴ്ത്ത പെട്ടു .പഞ്ചായത്ത് ഓഫീസര്‍ ശിക്ഷയും സസ്പെന്‍ഷനും കഴിഞ്ഞപ്പോള്‍ സ്ഥലമാറ്റം ലഭിച്ച് പോയി. പക്ഷെ വില്ലേജ് ഓഫീസര്‍ ശശീധരന് വീണ്ടും ഗ്രാമത്തിലെ വില്ലേജ് ഓഫിസിലേക്ക് തന്നെ ജോലിക്കായി വന്നു. മേഘനാഥനോടുള്ള പക ശശീധരന്റെ മനസ്സിനെ അസ്വസ്ഥനാക്കി പകപോക്കാനുള്ള അവസരത്തിനായി അയാള്‍ തക്കം പാര്‍ത്തിരുന്നു.
ഗ്രാമവാസികള്‍ക്ക് അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കുകയും മറ്റു ഇതര സേവനങ്ങളും മേഘനാഥന് ചെയ്യുന്നുണ്ടായിരുന്നു. എത്ര തിരക്കിലായായാലും വീട്ടിലെ അയാളുടെ കര്‍ത്തവ്യങ്ങള്‍ക്ക് അയാള്‍ മുടക്ക് വരുത്താറില്ല . വീട്ടില്‍ മൂന്ന് പശുക്കളും രണ്ട് പശുകിടാവും ഉണ്ട്. കറവ വറ്റാത്ത രണ്ട് പശുക്കളില്‍ നിന്നും അമ്മ കറന്നു നല്കുന്ന പാല് വിതരണം ചെയ്യുന്നത് മേഘനാഥനാണ്. രാവിലെ ആറു മണിക്ക് തന്നെ സൈക്കിളുമായി പാല് വിതരണത്തിനായി മേഘനാഥന് ഇറങ്ങും .ഗ്രാമത്തിലെ ഗോപാലേട്ടന്റെ ചായ പീടികയിലാണ് ആദ്യം പാല് നല്‍കുന്നത്, പിന്നെ സ്ഥിരമായി നല്കുന്ന വീടുകളിലും പാല് വിതരണം കഴിഞ്ഞ് തിരികെ വീട്ടില്‍ എത്തുമ്പോഴേക്കും സമയം ഒന്‍പതു മണി കഴിയും .പിന്നെ പ്രഭാതഭക്ഷണം കഴിഞ്ഞയുടനെ കൃഷിയിടത്തില്‍ നിന്നും അച്ഛനും അമ്മയും അറുത്തു വെച്ച പച്ചക്കറികള്‍ ചാക്കിലാക്കി സൈക്കിളില്‍ വെച്ച് കെട്ടി പട്ടണത്തിലേക്ക് യാത്ര തിരിക്കും.
ചെമ്മണ് പാതയിലൂടെ രണ്ടര കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കവലയിലെത്താം അവിടെ സൈക്കിള്‍ വെച്ച് ചാക്ക് കെട്ടുമായി പിന്നെ ബസ്സിലാണ് പട്ടണത്തിലേക്കുള്ള യാത്ര. സ്ഥിരമായി പച്ചക്കറികള്‍ നല്കുന്ന കടയില്‍ അവ നല്കി തിരികെ വീട്ടില്‍ എത്തുമ്പോഴേക്കും ഉച്ചതിരിഞ്ഞ് രണ്ടുമണിയോടടുക്കും .ഉച്ചഭക്ഷണം കഴിഞ്ഞ് അല്പനേരം വിശ്രമം. അതിനു ശേഷം പച്ചക്കറി കൃഷിയിടത്തിലേക്ക്. ആറുമണിയോടെ കൃഷിയിടത്തിലെ ജോലികള്‍ തീര്‍ത്ത് കവലയിലേക്ക് തിരിക്കും. അവിടെ സംഘടനയുടെ ഓഫീസില്‍ അനുയാകളുമായി നാടിന്റെ നന്മക്കായി ദീര്‍ഘമായ ചര്‍ച്ചകളില്‍ മുഴുകും .
ഇപ്പോള്‍ ഗ്രാമത്തിലെ പ്രധാന ആവശ്യം റോഡുകള്‍ ടാറിടുക എന്നതാണ്. അതിനായി ബന്ധപെട്ടവര്‍ക്ക് നിവേദനം നല്‍കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉദ്ദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് മേഘനാഥനും അനുയായികളും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് . മേഘനാഥന് ആരതിയെന്ന പെണ്‍കുട്ടിയെ ഇഷ്ടമാണ്. കലാലയത്തില്‍ വെച്ചുള്ള പരിചയം പ്രണയത്തില്‍ കലാശിക്കുകയായിരുന്നു.ആരതിയിപ്പോള്‍ അദ്ധ്യാപികയായി ജോലി നോക്കുന്നു .ജോലി ലഭിച്ചതിനുശേഷം വിവാഹം എന്ന മേഘനാഥന്റെ ശാട്യം ആരതിയേയും വിഷമിപ്പിക്കുന്നു.വിവഹാഹത്തിനുള്ള വീട്ടുകാരുടെ നിര്‍ബ്ബന്ധത്തെ അതിജീവിക്കാന്‍ ആരതി തെല്ലൊന്നുമല്ല കഷ്ടപെടുന്നത് .ഉദ്ദ്യോഗം ഇല്ലാത്ത മേഘനാഥനെ കുറിച്ച് വീട്ടില്‍ പറഞ്ഞാല്‍ അത് വീട്ടുകാര്‍ അംഗീകരിക്കില്ലാ എന്ന് ആരതി ഭയക്കുന്നു. അതുകൊണ്ടു തന്നെ ആരതി ഇതുവരെ മേഘനാഥനെ കുറിച്ച് വീട്ടില്‍ പറഞ്ഞിട്ടില്ല .
ഏതാനും മാസങ്ങള്‍ക്കുശേഷം പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വന്നു. പഞ്ചായത്തില്‍പ്പെട്ട ഗ്രാമം ഉള്‍പെടുന്ന രണ്ടു വാര്‍ഡുകളിലും മറ്റു എട്ട് വാര്‍ഡുകളിലും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി .ഇത്തവണ ഇടതുപക്ഷത്തിന്റെ സാനിദ്ധ്യം എല്ലാ വാര്ഡുകളിലുംമുണ്ട്. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന തിരക്കിലായിരുന്നു പാര്ട്ടിക്കാര്. പ്രഭാകരന് പതിവുപോലെ വലതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി, യുവനിരയില്‍ ശ്രദ്ധേയനായ മേഘനാഥന് ഇത്തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ ഏതെങ്കിലും ഒരു വാര്‍ഡില്‍ മത്സരിക്കണം എന്ന ജില്ലാകമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കാതെയിരിക്കാന് മേഘനാഥന് നിര്‍വാഹമില്ലായിരുന്നു .
ഇടതുപക്ഷ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം മേഘനാഥന് പ്രഭാകരന് എതിരെ മത്സരിക്കണം എന്നതായിരുന്നു . അച്ഛന് എതിരെ തനിക്ക് മത്സരിക്കുവാന്‍ കഴിയുകയില്ലെന്ന് മേഘനാദന് കമ്മറ്റിയെ അറിയിച്ചു .വീണ്ടും പഞ്ചായത്ത് ഇടതുപക്ഷ തിരഞെടുപ്പ് കമ്മറ്റിയുടെ യോഗത്തില്‍ ആദ്യത്തെതീരുമാനത്തില് നിന്നും മാറ്റംവരുത്തി. ഗ്രാമത്തില്‍ പെട്ട അടുത്ത വാര്‍ഡില്‍ മേഘനാഥന് മത്സരിക്കണം എന്ന് കമ്മിറ്റി അംഗങ്ങള്‍ ഒരേസ്വരത്തില്‍ പറഞ്ഞു . കമ്മറ്റിയുടെ പുതിയ തീരുമാനത്തെ മേഘനാഥന് വിനയപൂര്‍വ്വം അംഗീകരിച്ചു.
പഞ്ചായത്തില്‍ ഇടതുപക്ഷത്തിന്റെ സാനിദ്ധ്യം മുന്‍പ് കാണാത്തതില്‍ കൂടുതല്‍ കാണുവാന്‍ കഴിഞ്ഞു . പ്രഭാകരന്റെ വീട്ടില്‍ അച്ഛനും മകനും പേരിന് വന്നു പോകുന്നു എന്ന അവസ്ഥയിലായിരുന്നു.കൃഷിയിടം വാസുവേട്ടനെ ഏല്പിച്ചു. വാസുവേട്ടനും സഹധര്‍മ്മിണിയും കൃഷിയിടം നല്ലത്പോലെ പരിപാലിച്ചു. മേഘനാഥന് രാഷ്ട്രീയത്തില്‍ തന്റേതായ കഴിവ് തെളിയിക്കുന്നതില്‍ പ്രഭാകരന് സന്തോഷിച്ചു. .ഈ ഗ്രാമത്തിനുവേണ്ടി തനിക്ക് ചെയ്യുവാന്‍ കഴിയാത്ത വികസനങ്ങള്‍ മകനിലൂടെ പ്രാവര്‍ത്തികമാകും എന്ന് പ്രഭാകരന് പ്രത്യാശിച്ചു . പഞ്ചായത്തില്‍ ഇരുകക്ഷികളും വാശിയേറിയ പോരാട്ടം കാഴ്ച്ചവെച്ചു. ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിജയികളെ പ്രക്യാപിച്ചു .പത്തില്‍ ഏഴു സീറ്റില്‍ ഇടതുപക്ഷം ഉന്നതവിജയം കരസ്ഥമാക്കി. പഞ്ചായത്തില്‍ ഏറ്റവുംകൂടുതല്‍ വോട്ട് കരസ്ഥമാക്കിയ സ്ഥാനാര്‍ത്തി മേഘനാഥനായിരുന്നു.
പഞ്ചായത്തില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഒന്നടങ്കം ഇളകിമറിഞ്ഞു. ചരിത്രത്തില്‍ ആദ്യമായി പഞ്ചായത്ത്, ഭരണം പിടിച്ചെടുത്ത സന്തോഷമായിരുന്നു ഏവരിലും. ഏറ്റവും കുറവ് വോട്ട് പ്രഭാകരനും. പ്രഭാകരന് കഷ്ടിച്ച് രക്ഷ പെട്ടു എന്ന് പറയാം. ഇരുപത്തൊന്നു വോട്ടിന്റെ ഭൂരിപക്ഷം മാത്രം. ഭരണം ലഭിക്കില്ലാ എന്നുറപ്പായപ്പോള്‍ വലതുപക്ഷം കാര്യമായ വിജയ പ്രകടനങ്ങള്‍ നടത്തിയില്ല. അതുകൊണ്ടുതന്നെ പ്രഭാകരന് നേരത്തെതന്നെ വീട്ടിലെത്തി.
പടിപ്പുര കടന്നപ്പോള്‍, തന്നെ പ്രതീക്ഷിച്ചിരുന്ന ഭാര്യ ഉമ്മറത്ത് നിന്നും ഇറങ്ങി പ്രഭാകരന്റെ അരികില്‍ വന്നു പറഞ്ഞു.
,, ഇന്ന് മനസുനിറയെ ആധിയാരുന്നു. ഇരുപത്തൊന്നു വോട്ടിന്റെ ഭൂരിപക്ഷമേ ഉണ്ടായുള്ളു അല്ലെ ഇതുവരെ തോല്‍വി അറിയാത്ത നിങ്ങള്‍ ഇത്തവണ തോല്‍ക്കുമോ എന്ന് ഞാന്‍ ഭയന്നിരുന്നു .
,, ഭാഗ്യംകൊണ്ടു ഇത്തവണ രക്ഷപെട്ടു എന്ന് പറയാം. അല്ലെങ്കില്‍ത്തന്നെ ഈ കാലം വരെ പഞ്ചായത്ത് ഭരണസമിതിയില്‍ ഒരംഗമായി ഇരുന്നൂ എന്നല്ലാതെ, ഇവിടത്തെ ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ എന്താ ചെയ്തിട്ടുള്ളത്? തറവാട് മഹിമകൊണ്ട് ഇതുവരെ ജയിച്ചു പോന്നു എന്നു പറയുന്നതാവും ശെരി. എന്റെ ലോകം നീയും നമ്മുടെ മക്കളും നമ്മുടെ കൃഷിയിടവും ആയിരുന്നില്ലേ ജനങ്ങളുടെ കാര്യം ശ്രദ്ധിക്കുവാന്‍ ഞാന്‍ സമയം കണ്ടെത്തിയിരുന്നില്ലല്ലോ എനിക്ക് ചെയ്യാന്‍ പറ്റാതെ പോയത് നമ്മുടെ മോന് നിറവേറ്റും എനിക്ക് അതില്‍ ഒരു സംശയവും ഇല്ല. .
,, എന്നാലും മോന് നിങ്ങളുടെ പാര്‍ട്ടിയുടെ ആളായില്ലാല്ലോ,,
,,പാര്‍ട്ടി ഏതായാലും എന്താ രാഷ്ട്രിയക്കാര്‍ ജനങ്ങളെ സേവിക്കുന്നവരായാല് പോരെ. ജനങ്ങള്‍ക്ക് മോനോടുള്ള മതിപ്പ് കാണുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നു .നല്ല ക്ഷീണമുണ്ട് ഞാന്‍ കുളിച്ചിട്ടുവരാം നീ പോയി കടുപ്പത്തിലൊരു ചായ ഇട്ടു വെയ്ക്ക് .
പ്രഭാകരന് കുളി കഴിഞ്ഞ് ചായയും കുടിച്ച് ഉമ്മറത്തെ ചാരുകസേരയില്‍ തന്നെയിരുന്നു. മകന് ഏറ്റവുംകൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു എന്നറിഞ്ഞപ്പോള്‍ തന്നെ മകനെ നേരിട്ട് അഭിനന്ദിക്കണം എന്ന് കരുതിയതാണ്. പക്ഷെ മകനെ നേരില്‍ കാണുവാന്‍ പ്രഭാകരന് കഴിഞ്ഞില്ല . മകന്റെ കാഴ്ചപാടുകളോട് വിയോജിപ്പ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മകന് തിരഞ്ഞെടുത്ത വഴി ശെരിയെന്നു പ്രഭാകരന്റെ മനസുമന്ത്രിച്ചു .
നേരം ഒന്‍പതു കഴിഞ്ഞപ്പോള്‍ ഭക്ഷണം എടുത്തുവെച്ചിട്ടുണ്ട് എന്ന് ഭാര്യ വന്നു പറഞ്ഞു. മേഘനാഥന് വന്നിട്ട് കഴിക്കാം എന്ന് പ്രഭാകരന് മറുപടി നല്കി. അപ്പോള്‍ ഭാര്യ പ്രഭാകരന് അരികില്‍ വന്നു സംസാരിച്ചിരുന്നു. സമയം ഏതാണ്ട് പതിനൊന്നര കഴിഞ്ഞു കാണും. പടിപ്പുരയില്‍ നിന്നും അനുയായികളോട് യാത്രപറഞ്ഞ് മേഘനാഥന് വീട്ടിലേക്ക് കയറി. അച്ഛനും അമ്മയും തന്നെയും പ്രതീക്ഷിച്ചിരിക്കുന്നത് കണ്ടപ്പോള്‍ മേഘനാഥന് ചോദിച്ചു ?
,,രണ്ടുപേരും ഉറക്കമൊഴിച്ചു കാത്തിരിക്കുകയാണോ അഹ്ലാദ പ്രകടനം ഇപ്പോള്‍ കഴിഞ്ഞേയുള്ളൂ അതാ വരാന്‍ വൈകിയെ,,
പ്രഭാകരന് എഴുനേറ്റ് മേഘനാഥന്റെ അരികില്‍ ചെന്ന് തോളില്‍ കൈവേച്ചുകൊണ്ട് പറഞ്ഞു,
,, എന്റെ മോന് ഒരു സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥനായി കാണണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ ഇപ്പോള്‍ ഞാന്‍ ആ ആഗ്രഹം ഉപേക്ഷിച്ചു. നിനക്ക് കഴിവുണ്ട്, ഈ നാടിനെ സേവിക്കുവാനുള്ള നല്ലൊരു മനസുണ്ട്. ഈ ഒരു വീടിനുവേണ്ടി മാത്ര മല്ല നിന്റെ സേവനം ആവശ്യം. ഈ നാടിന് നിന്നെപോലെയുള്ളവരെയാണ് ആവശ്യം. തുടര്‍ന്നുള്ള നിന്റെ സേവനങ്ങള്‍ക്ക് അച്ഛന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. ,,
അച്ഛനില്‍ നിന്നും കേട്ട വാക്കുകള്‍ മേഘനാഥന് പ്രതീക്ഷിച്ചിരുന്നില്ല. മേഘനാഥന് അച്ഛന്റെ വാക്കുകള്‍ തെല്ലൊന്നുമല്ല സന്തോഷം നല്‍കിയത്.
. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പഞ്ചായത്ത് ഭരണസമിതിയെ തിരഞ്ഞെടുക്കുന്ന ഊഴം വന്നെത്തി .ഏറ്റവുംകൂടുതല്‍ വോട്ട് നേടിയ മേഘനാഥന് പഞ്ചായത്ത് പ്രസിഡന്റ് ആവട്ടെ എന്ന് ഒരംഗം എഴുനേറ്റ് നിന്ന് പറഞ്ഞു. എല്ലാവരും എഴുനേറ്റ് നിന്ന് കയ്യടിച്ച് ആ വാക്കുകളെ അംഗീകരിച്ചു, മേഘനാഥന് നിര്‍വൃതിയുടെ നിമിഷങ്ങളായിരുന്നു അപ്പോള്‍. കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്കും നാടിന്റെ നന്മയ്ക്കും വേണ്ടി അഗോത്രം പ്രയത്നിക്കുവാനുള്ള കരുത്ത് തന്നിലേക്ക് പ്രഹരിക്കുന്നത് പോലെ മേഘനാഥന് അനുഭവപെട്ടു .
പഞ്ചായത്ത് ഭരണ സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ മേഘനാഥന് പഞ്ചായത്ത് പ്രസിഡന്റായി അവരോധിക്കപ്പെട്ടു.സത്യപ്രതിജ്ഞ കഴിഞ്ഞയുടനെ വെദിയില്‍ ഇരുന്നിരുന്ന അച്ഛന്റെ അനുഗ്രഹം വാങ്ങി. ഒരുപാടുപേര് അഭിനന്ദനങ്ങള്‍ അറിയിക്കുവാനായി വെദിയിലേക്ക് വന്നു .വെദിയിലെ തിരക്കൊഴിഞ്ഞപ്പോള്‍ ക്ഷണിതാക്കളുടെ ഇടയില്‍ ഇരുന്നിരുന്ന അമ്മയുടെ കാല് തൊട്ടു വന്ദിച്ചതിനു. ശേഷം അച്ഛനോടും അമ്മയോടും തനിക്ക് ഒരിടം വരെ പോകുവാന്‍ ഉണ്ട് എന്ന് പറഞ്ഞ് അവിടെ നിന്നും യാത്രയായി.
മേഘനാഥന് നേരെ പോയത് ആരതിയുടെ അരികിലേക്കാണ്. സ്കൂളില്‍ അപ്പോള്‍ ഇടവേളയായിരുന്നു.സ്റ്റാഫ് റൂമില്‍ ഇരുന്നിരുന്ന ആരതി ദൂരെ നിന്ന് തന്നെ മേഘനാഥനെ കണ്ടു. അവള് പുറത്തിറങ്ങി മേഘനാഥന്റെ അരികിലേക്ക് വന്നു. മേഘനാഥന് പഞ്ചായത്ത് പ്രസിഡന്റായാതിലുള്ള സന്തോഷം രണ്ടു പേരും പങ്കു വെച്ചു. സ്കൂളിലെ ഇടവേള കഴിഞ്ഞപ്പോള്‍ മേഘനാഥന് ആരതിയോട് യാത്ര പറഞ്ഞിരങ്ങുവാന് നേരം പറഞ്ഞു.
,, ഇനി ഞാന്‍ പെണ്ണ് ചോദിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലേക്ക് വരും .എനിക്ക് നിന്നെ തരില്ലാ എന്നാണ് വീട്ടുകാരുടെ തീരുമാനമെങ്കില്‍ എന്റെ കൂടെ ഇറങ്ങി പോരുവാന്‍ തയ്യാറായി ഇരുന്നോളൂ .,,
കാത്തിരുന്ന കാലം ഇനിയും വിദൂരമല്ല എന്ന സത്യം ആരതിയെ സന്തോഷവതിയാക്കി. തന്റെ സ്വപനങ്ങള്‍ പൂവണിയുന്ന ദിവസത്തിനായി ആരതി ദിവസങ്ങള്‍ എണ്ണി കാത്തിരുന്നു .
മേഘനാഥന് ഭരണ കര്‍ത്തവ്യങ്ങള്‍ വളരെയധികം സൂക്ഷ്മമായി പ്രാവര്‍ത്തികമാക്കാന്‍ പ്രയത്നിച്ചു. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ പഞ്ചായത്ത് നിവാസികളുടെ പ്രശംസ പിടിച്ചുപറ്റി. വിദ്യാഭ്യാസത്തിന് വേണ്ടുന്ന പാഠശാലകള്‍, ആരോഗ്യകേന്ദ്രം, ടാറിടാത്ത റോഡുകള്ടാറിടുക ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുക, അങ്ങിനെ നീണ്ടു പോകുന്നു മേഘനാഥന്റെ സ്വപ്നങ്ങള്‍. എത്ര തിരക്കുണ്ടായാലും സന്ധ്യയാകുന്നതോട് കൂടി മേഘനാഥന് വീട്ടില്‍ എത്തും. കുളി കഴിഞ്ഞ് അമ്മ നല്കുന്ന ചായയും പലഹാരവും കഴിച്ച് മേഘനാഥനായി തുടങ്ങി വെച്ച സംഘടനയുടെ ഓഫീസില്‍ അനുയായികളുമൊത്ത് ഇരിക്കും. അവിടത്തെ ചര്‍ച്ച നാടിന്റെ വികസനവും മറ്റുമാണ്
ഒരു ദിവസം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മയാണ് പറഞ്ഞത്
,, എന്റെ കുട്ടിക്ക് ഒരു വിവാഹാലോചന വന്നിട്ടുണ്ട് നമുക്ക് അടുത്ത ദിവസം പെണ്‍കുട്ടിയെ കാണാന്‍ പോകണം ,,
അച്ഛന് അരികില്‍ ഇരുന്നിരുന്നത് കൊണ്ട് മേഘനാഥന് മറുപടിയൊന്നും അപ്പോള്‍ പറഞ്ഞില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞതിന് ശേഷം അമ്മ അടുക്കളയിലേക്ക് പോയപ്പോള്‍ മേഘനാഥന് അമ്മയുടെ അരികിലേക്ക് ചെന്നു. ആരതിയെ കുറിച്ച് പറഞ്ഞപ്പോള്‍ അമ്മ അപറഞ്ഞു,,
,, കള്ളാ ഇത്രകാലായിട്ടും ഈ വിവരം ഇവിടെ പറയാതെ നടക്കുകയായിരുന്നു അല്ലെ .എനിക്ക് അവളെയോന്നു കാണുവാന്‍ തിടുക്കമായി. എങ്ങിനെയുണ്ട് ആളെ കാണാന്‍ സുന്ദരിയാണോ. നമുക്ക് നാളെ തന്നെ ആ കുട്ടിയുടെ വീട്ടിലേക്ക് പോകാം ,,
അവരുടെ സംസാരം തുടര്‍ന്നു പ്രഭാകരനോട് അമ്മ വിവരം പറഞ്ഞപ്പോള്‍ പ്രഭാകരനും തിടുക്കമായി ആരതിയെ കാണുവാന്‍. അടുത്ത ശനിയാഴ്ച അച്ഛനും അമ്മയും മേഘനാഥനും കൂടി ആരതിയുടെ വീട്ടിലേക്ക് പോയി.
വിളിച്ചു പറഞ്ഞത് കൊണ്ട് ആരതിയുടെ വീട്ടില്‍ ഏറ്റവും അടുത്ത ബന്ധുക്കളും ഉണ്ടായിരുന്നു. പെണ്ണ് കാണല്‍ ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ ആരതിയുടെ അച്ഛന് പറഞ്ഞു .
,, ഞങ്ങളുടെ തീരുമാനം അറിയിക്കാം. എനിക്ക് അഞ്ചു മക്കളാണ് നാല് ആണും ഒരു പെണ്ണും ആണ് മക്കള്‍ വിദേശങ്ങളിലാണ് ജോലി നോക്കുന്നത് എനിക്ക് അവരുമായി സംസാരികേണ്ടതുണ്ട് ,,
പിന്നീട് മേഘനാഥന് കാത്തിരിപ്പിന്റെ ദിനങ്ങളായിരുന്നു. മൂന്നാംപക്കം ആരതിയുടെ വീട്ടില്‍ നിന്നും ഫോണ്‍ കോള്‍ വന്നു. ആ സമയത്ത് പ്രഭാകരനും മേഘനാഥനും വീട്ടില്‍ ഉണ്ടായിരുന്നില്ല. അമ്മയോട് അവര്‍ക്ക് ഈ ബന്ധത്തിന് താല്പര്യം ഇല്ല എന്ന് പറഞ്ഞു. രാഷ്ട്രീയം തൊഴിലായി സ്വീകരിച്ച മേഘനാഥന് സഹോദരിയെ വിവാഹം ചെയ്തു നല്കുവാന് സഹോദരന്മാര്ക്ക് ഇഷ്ടമില്ലാത്രേ. ആരതിയുടെ അച്ചന് ഒന്ന് കൂടി കൂട്ടി ചേര്‍ത്തു ,,എന്റെ മോള്‍ക്ക് ഈ ബന്ധം വിധിച്ചിട്ടില്ലായിരിക്കാം അല്ലാണ്ട് മക്കളെ ആശ്രയിച്ച് ജീവിക്കുന്ന ഞാന്‍ എന്താ പറയാ …,,
ആദ്യം വീട്ടില്‍ എത്തിയ പ്രഭാകരനോട് ഭാര്യ വിവരങ്ങള്‍ ധരിപ്പിച്ചു പ്രഭാകരന് അസ്വസ്ഥനായി മകനോട് ഈ വിവരം എങ്ങിനെ അവതാരിപ്പിക്കും എന്നതായിരുന്നു പ്രഭാകരന്റെ വേവലാതി. സന്ധ്യ കഴിഞ്ഞപ്പോള്‍ പതിവുപോലെ മേഘനാഥന് വീട്ടില്‍ എത്തി അമ്മയില്‍ നിന്നും വിവരം അറിഞ്ഞ മേഘനാഥന് മറുപടി ഒന്നും പറയാതെ ഗ്രാമത്തിലെ സംഘടനയുടെ ഓഫീസിലേക്ക് പോയി. അവിടെ അനുയായികളോട് വിവരം ധരിപ്പിച്ചു. നീണ്ട ചര്‍ച്ചക്കൊടുവില്‍ അവര്‍ ഒരു തീരുമാനത്തില്‍ എത്തി, സംഘടനയുടെ പ്രവര്‍ത്തകരുമൊത്ത് ആരതിയുടെ വീട്ടില്‍ പോയി വിളിച്ചിറക്കി കൊണ്ട് വരിക അതായിരുന്നു അവരുടെ തീരുമാനം
നേരം പുലര്‍ന്നു പ്രവര്‍ത്തകര്‍ സജ്ജമായി .ഏതാനും കിലോമീറ്റര്‍ ദൂര മുള്ള ആരതിയുടെ വീട്ടിലേക്ക് പോകുവാന്‍ രണ്ടു ബസ്സുകള്‍ പ്രവര്‍ത്തകര്‍ എര്പാടാക്കിയിരുന്നു .ഏതാണ്ട് ഏഴര മണിയോട് കൂടി തന്നെ എല്ലാവരും ബസ്സില്‍ ആരതിയുടെ വീട്ടിലേക്ക് യാത്രയായി. വീട്ടു മുറ്റത്ത് ബസ്സുകള്‍ വന്നു നിന്നപ്പോള്‍ ആരതിയുടെ വീട്ടിലുള്ളവര്‍ എല്ലാവരും പുറത്തേക്ക് വന്നു. ആരതി സ്കൂളിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു .
മേഘനാഥനും പ്രവര്‍ത്തകരും ബസ്സില്‍ നിന്നും ഇറങ്ങി ഉമ്മറത്തേക്ക് ലക്ഷ്യംവെച്ച് നടന്നു. ഉമ്മറത്ത് എത്തിയ മേഘനാഥന് ആരതിയോടായി പറഞ്ഞു .
,, ഈ ഇന്ത്യയെന്ന രാജ്യത്ത് ഇഷ്ട പെടുന്ന പുരുഷനും സ്ത്രീക്കും വിവാഹിതരായി ജീവിക്കുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്. മാന്യമായി ഞാനും എന്റെ കുടുംബവും പെണ്ണ് ചോദിച്ച് ഇവിടെ വന്നു. ഒരു രാഷ്ട്രീയ കാരനായ എനിക്ക് നിന്നെ വിവാഹം ചെയ്തു നല്കുവാന് നിന്റെ വീട്ടുകാര്‍ വിസ്സമ്മതിച്ചു.നീ ജീവിച്ചത് പോലെ മണിമാളികയില് വാഴ്ത്താന്‍ എന്നെക്കൊണ്ടായെന്നു വരില്ല ഞാന്‍ ചെയ്യുന്ന ജോലിക്ക് അര്‍ഹമായ വേതനം എനിക്ക് ലഭിക്കും. നിന്നെ പട്ടിണികൂടാതെ പോറ്റാന്‍ എന്നെ കൊണ്ടാവും എന്നാണ് എന്റെ വിശ്യാസം. ഞാന്‍ രാഷ്ട്രീയക്കാരനായത് പാവപെട്ട ജനങ്ങളുടെ ഉന്നമനത്തിനും നാടിന്റെ പുരോഗതിക്കും എന്നെകൊണ്ടാവുന്നത് ചെയ്യാനാണ്. അത് എന്റെ ധര്‍മ്മമാണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എന്നോടൊപ്പം ജീവിക്കുവാന്‍ നിനക്ക് സമ്മതമാണെങ്കില്‍ ഈ നിമിഷം എന്നോടൊപ്പം പോരണം ,,
ആരതി എന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നു ജനക്കൂട്ടത്തെ കണ്ട് വീട്ടുകാര്‍ ഒന്നും ഉരിയാടാനാവാതെ നിസഹായരായി നിന്നു .ആരതി അച്ഛന്റെ മുഖത്തേക്ക് നോക്കി വിറങ്ങലിച്ചു നിന്നു അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നത് കണ്ടപ്പോള്‍ ആരതിയുടെ ദൈര്യം ചോര്‍ന്നു പോയി .അച്ഛന്റെ കണ്ണുകളിലേക്ക് ആരതി വീണ്ടും നോക്കിയപ്പോള്‍ പൊയ്ക്കോളൂ എന്ന് അച്ഛന് കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിക്കുന്നത് കണ്ടു. അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ അമ്മയും മൗനസമ്മതം നല്കി .പിന്നെ ആരതി ഒന്നും ചിന്തിച്ചില്ല ഓടി ചെന്ന് മേഘനാഥന്റെ മാറിലേക്ക് ചാഞ്ഞു .ആരതിയുടെ ശരീരത്തില്‍ കിടന്നിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരി വാങ്ങി മേഘനാഥന് അച്ഛന്റെ നേര്‍ക്ക് നീട്ടി കൊണ്ട് പറഞ്ഞു
,,അങ്ങയുടെ മകളെ മാത്രം ഞാന്‍ കൊണ്ട് പോകുന്നു. അങ്ങ് പേടിക്കേണ്ട ഞങ്ങള്‍ സന്തോഷകരമായി തന്നെ ജീവിക്കും. ഞങ്ങളെ അനുഗ്രഹിക്കണം ശപിക്കരുത് ഇങ്ങനെയൊക്കെ ആവും എന്ന് ഒരിക്കലും കരുതിയതല്ല ഞങ്ങള്‍ക്ക് പിരിഞ്ഞു ജീവിക്കാന്‍ കഴിയില്ല ഞങ്ങളോട് ക്ഷമിക്കണം ,,
ആരതിയുടെ വീട്ടില്‍ നിന്നും മേഘനാഥനും ആരതിയും പാര്‍ട്ടി പ്രവര്‍ത്തകരും നേരെ ഗ്രാമത്തിലുള്ള സംഘടനാ ഓഫീസില്‍ എത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ അവിടെ വിവാഹ വേദി ഒരുക്കി. തെച്ചിപൂക്കള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ മാലകള്‍ പരസ്പരം കഴുത്തിലണിഞ്ഞ് വളരെ ലളിതമായി മേഘനാഥന്റെയും ആരതിയുടെയും വിവാഹം നടന്നു .പിന്നീട് നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തു. ആരതി താന്‍ ഈ കാണുന്നത് സ്വപ്നമാണോ എന്ന് ശങ്കിച്ചു പോയി
മേഘനാഥന് ആരതിയുടെ കൈപിടിച്ച് പടിപ്പുര കടന്നപ്പോള്‍ ഉമ്മറത്ത് അയല്പക്കക്കാരും അച്ഛനും അമ്മയും കാത്തു നില്‍ക്കുകയായിരുന്നു. അമ്മയുടെ കയ്യില്‍ കത്തിച്ച നിലവിളക്ക് കണ്ടു .ചവിട്ടു പടിയോടടുത്തപ്പോള്‍ അമ്മ പടികള്‍ ഇറങ്ങി വന്നു ആരതിയോടായി പറഞ്ഞു
,,കിണ്ടിയിലെ വെള്ളം കൊണ്ട് കാല് കഴുകി വലതു കാല് വെച്ച് ഈ നിലവിളക്കുമായി അകത്തേക്ക് കയറിക്കോളൂ ,,
ആരതി കുഞ്ഞിനെപ്പോലെ അമ്മ പറയുന്നത് അനുസരിച്ചു. ആചാരങ്ങളോട് എതിര്പാണെങ്കിലും അമ്മയുടെ വിശ്യാസങ്ങളെ ഒരിക്കലും മേഘനാഥന് എതിര്‍ക്കാറില്ല അകത്ത് കയറിയ ആരതി വീട്ടുകാരെ ദിക്കരിച്ചു പോന്നതില്‍ വിഷമിച്ചു. എത്ര നിയന്ത്രിച്ചിട്ടും സങ്കടം ഒതുക്കി വെക്കുവാന്‍ അവള്‍ക്കായില്ല. അവളുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുവാന്‍ തുടങ്ങി ആരതി കരയുന്നത് കണ്ടപ്പോള്‍ അമ്മ അരികില്‍ വന്നു പറഞ്ഞു .
,, മോള് കരയേണ്ട മോളുടെ അച്ഛന്റെയും അമ്മയുടേയും അനുഗ്രഹം എന്റെ മക്കളില്‍ എപ്പോഴും ഉണ്ടാകും. മോന് മോളെ കൂട്ടി കൊണ്ട് പൊന്ന് അല്പനിമിഷങ്ങള്ക്കുള്ളില് തന്നെ അച്ഛനും അമ്മയും എനിക്ക് ഫോണ്‍ വിളിച്ചിരുന്നു. അവര്‍ക്ക് അന്ന് ഞങ്ങള്‍ മോളെ പെണ്ണ് കാണാന്‍ വന്നപ്പോള്‍ തന്നെ മേഘനാഥനെ ഇഷ്ടമായിരുന്നു. മോളുടെ സഹോദരന്മാരായിരുന്നു വിവാഹത്തെ എതിര്‍ത്തത്. മോളെ ഒന്നിനും ഒരു കുറവും കൂടാതെ നോക്കും എന്ന് ഞാന്‍ അവര്‍ക്ക് വാക്ക് കൊടുത്തിട്ടുണ്ട് .കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ സഹോദരന്മാരുടെ പിണക്കമെല്ലാം മാറും മോള് വിഷമിക്കാതെ ,,
നേരം സന്ധ്യ കഴിഞ്ഞപ്പോള്‍ വന്നവരെല്ലാവരും പോയി മേഘനാഥന് കിടപ്പ് മുറിയിലേക്ക് ചെന്നു. ആരതിയപ്പോള് ഷെല്‍ഫില്‍ ഇരുന്നിരുന്ന മേഘനാഥന്റെ പുസ്തകങ്ങള്‍ ഓരോന്നായി എടുത്ത് മറിച്ചു നോക്കുകയായിരുന്നു. ആരതി കുളിച്ച് വസ്ത്രം മാറിയിരുന്നു. അമ്മ നല്കിയ വസ്ത്രങ്ങളില്‍ നിന്നും എടുത്ത മാക്സിയായിരുന്നു അവളുടെ അപ്പോഴത്തെ വേഷം. അമ്മ സൂക്ഷിച്ചു വെച്ചിരുന്ന അമ്മയുടെ വിവാഹ ആഭരണങ്ങള്‍ ആരതി അണിഞ്ഞിരിക്കുന്നു .അച്ഛന് അത്യാവശ്യം രൂപയ്ക്കു ആവശ്യം വന്നാല്‍ പണയം വെക്കാന്‍ ആ ആഭരണങ്ങള്‍ ചോദിച്ചാല്‍ അമ്മ ആഭരണങ്ങള്‍ നല്കറില്ലായിരുന്നു. ചോദിക്കുമ്പോള്‍ അമ്മ പറയും
,, ഇത് ഇവിടേക്ക് കയറി വരുവാന്‍ പോകുന്ന എന്റെ മോന്റെ പെണ്ണിനുള്ളതാ ഇത് ഞാന്‍ തരില്ലാ ,,
മേഘനാഥന് ആരതിയുടെ അരികില്‍ ഇരുന്നു പറഞ്ഞു .
,,ഇങ്ങിനെയൊരു കൂട്ടികൊണ്ടു വരല് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. നാളെ രാവിലെ തന്നെ പട്ടണത്തില്‍ പോയി ആവശ്യമുള്ള വസ്ത്രങ്ങള്‍ വാങ്ങിക്കാം ,,
ആരതി ഒന്ന് മൂളുക മാത്രം ചെയ്തു നാണത്താല്‍ ആരതിയുടെ മുഖം ചുമന്നു തുടുത്തു. എന്തൊക്കയോ പറയണം എന്ന് ആരതിക്കുണ്ട് വാക്കുകള്‍ പുറത്തേക്ക് വരുന്നില്ല .മേഘനാഥന് ആരതിയെ തന്റെ മാറോട് ചേര്‍ത്തു അനുരാഗ നിര്‍വൃതിക്കായി വര്‍ഷങ്ങളായി കാത്തിരുന്ന അനര്‍ഘനിമിഷങ്ങള്‍ സമാഗമമായി പ്രകൃതിയില്‍ നിശബ്ദത മാത്രം കിടപ്പ് മുറിയില്‍ നിശ്വാസങ്ങളുടെ കൂടിച്ചേരല്‍ രണ്ടു പേരുടേയും ഹൃദയമിടിപ്പിന് വേഗത കൂട്ടി.
നേരം പുലരുന്നതിന് മുന്‍പ് തന്നെ ആരതി കുളിച്ച് വസ്ത്രം മാറി അടുക്കളയിലേക്ക് ചെന്നു. വീണ്ടു പോയി കിടന്നോളു എന്ന് അമ്മ പറഞ്ഞെങ്കിലും ആരതി തിരികെ പോകാതെ അമ്മയെ അടുക്കള പണികളില്‍ സഹായിച്ചു .പ്രഭാത ഭക്ഷണം കഴിഞ്ഞപ്പോള്‍ മേഘനാഥനും ആരതിയും പട്ടണത്തില്‍ പോയി വസ്ത്രങ്ങളും അവശ്യസാധനങ്ങളും വാങ്ങി. തിരികെ പോരാന്‍ നേരം ആരതി പഠിപ്പിക്കുന്ന വിദ്യാലയത്തില്‍ കയറി ഒരു ആഴ്ചത്തേക്ക് അവധിക്കായി അപേക്ഷ നല്കി .വീട്ടില്‍ തിരികെയെത്തിയ ഉടനെ തന്നെ മേഘനാഥന് തന്റെ കര്‍മം നിറവേറ്റാന്‍ കര്‍മ മണ്ഡപത്തിലേക്ക് യാത്ര തിരിച്ചു .അനേകായിരം രാഷ്ട്രീയ കാരില്‍ തികച്ചും വ്യത്യസ്തനായിരുന്നു മേഘനാഥന് ഗ്രാമത്തിന്റെ പുരോഗതി വളരെ പെട്ടന്നായിരുന്നു .പഞ്ചായത്തില്‍ പുരോഗതിയുടെ വേരോട്ടം ആരംഭിച്ചു അഴിമതിയില്ലാത്ത സത്യസന്ധനായ മേഘനാഥന് കേരള രാഷ്ട്രീയത്തിന്റെ മുതല്‍ കൂട്ടായി മാറി. മേഘനാഥന്റെ രണ്ടാം ഘട്ട കര്‍മയോഗം കേരള നിയമസഭയിലേക്കായിരുന്നു.
135 total views, 2 views today
