കര കാണാത്തവന്
മുങ്ങിക്കൊണ്ടിരുന്ന ഒരു കപ്പലിലായിരുന്നു എന്റെ യാത്ര. പ്രതീക്ഷയോ ലക്ഷ്യമോ ഇല്ലാതെ നിരാശയുടെ പടുകുഴിയില്‍ അത് മുങ്ങിക്കൊണ്ടിരുന്നു. ദൂരെ എവിടെയോ കര കണ്ടെങ്കിലും കടലിന്റെ രൌദ്ര ഭാവവും തണുപ്പും കാരണം ഞാന്‍ അങ്ങോട്ട് നോക്കിയത് പോലുമില്ല.
65 total views

കടലിലേക്ക് ചാടി ദൂരെ ഒരു കരയിലേക്ക് എന്നെ നീന്താന്‍ പ്രേരിപ്പിച്ചത് അവളായിരുന്നു. കരയിലെക്കെത്തിയാല് അവളെന്നെ പിടിച്ചു കയറ്റുമെന്ന പ്രതീക്ഷയോടെ ഞാന്‍ കടലിലേക്ക് എടുത്തു ചാടി. അവള് കരയില്‍ എന്നെ കാത്തു നിന്നില്ല, ഞാന്‍ കരയില്‍ എത്തിയതുമില്ല.
66 total views, 1 views today