കറുത്ത വര്‍ഗക്കാരനെ അമേരിക്കന്‍ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി – ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍

190

1368443561_couple-shot-dead

വംശീയ വിദ്വേഷത്തിന്റെ പേരില്‍ കറുത്ത വര്‍ഗക്കാരനായ യുവാവിനെ അമേരിക്കന്‍ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ഇതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.സെന്റ് ലൂയിസ് മെട്രോപൊളിറ്റന്‍ പൊലീസാണ് പുറത്തു വിട്ടത്. പതിനൊന്നു ദിവസം മുന്‍പാണ് സംഭവം നടന്നത്. മൈക്കില്‍ ബ്രൗണ്‍ എന്നു പേരുള്ള കറുത്ത വര്‍ഗക്കാരനായ യുവാവിനെ പൊലീസ് ഓഫിസറായ ഡരെന്‍ വില്‍സണ്‍ വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവം പുറത്തായതോടെ മിസോറിയയിലെ കറുത്ത വര്‍ഗക്കാര്‍ നടത്തിയ പ്രതിഷേധപ്രകടനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ആയിരക്കണക്കിനാളുകള്‍ തെരുവിലറങ്ങിയതോടെ പൊലീസിന് വെടിയുതിര്‍ക്കേണ്ടി വന്നു.