3

കറുപ്പിന് ഏഴു അഴകാണെന്ന് വെറുതെ പറയാമെങ്കിലും വെളുപ്പിന് ഏഴു അഴകുണ്ടെന്നു പറയാനാകില്ല. എന്നാല്‍ അനേകരും കരുതുന്നത് കറുപ്പിനെക്കാള്‍ അഴകാണ് വെളുപ്പിനെന്നു …

കറുപ്പ്, ഇരുട്ട് എന്നതൊക്കെ പൈശാചികം ആണെങ്കിലും ഒരു മനുഷ്യന്റെ അഴക് ഈ തൊലിപ്പുറത്തെ നിറത്തില്‍ അല്ല എന്നതാണ് സത്യം.

ഒരു വെളുത്ത മനുഷ്യന്‍ വൃത്തികെട്ട സ്വോഭാവവും പെരുമാറ്റവും ഉള്ളവനാനെങ്കില്‍ അവനു എന്തഴകു ആണ് ഉള്ളത് ..

ഒരുവനു കറുത്ത നിറവും നല്ല സ്വോഭാവവും പെരുമാറ്റവും ആണെങ്കില്‍ അവന്‍ എങ്ങനെയാണു നല്ലവന്‍ അല്ലാതാകുന്നത് ??

അതുകൊണ്ട് മനുഷ്യന്‍ വെളുത്തതായാലും കറുത്തത് ആയാലും അഴകുള്ളവര്‍ തന്നെ ..
കാരണം മനുഷ്യന്‍ ദൈവ സാദ്രിശ്യത്തില്‍ ഉള്ളവനാണ് …

അതുകൊണ്ട് കറുത്തവര്‍ വെള്ളപൂശാണോ , വെളുത്തവര്‍ കരിവാരി തെക്കാനോ ശ്രമിക്കാതെ നമ്മുടെ അകം ശുദ്ധിയുള്ളത് ആക്കാം ..
പുറമേ കാണുന്ന മനുഷ്യനെക്കാള്‍ ദൈവവും സമൂഹവും കാണുന്നത് അകമേ ഉള്ള മനുഷ്യനെന്ന് അറിയാം ..

Advertisements