കലക്ടര്‍ കൂളിംഗ് ഗ്ലാസ് വച്ചത് മോഡിക്ക് പിടിച്ചില്ല; ഉടനെ കൊടുത്തു പണി !

  156

  new

  ഇതാണ് ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ ഒരു പവര്‍. അല്ലെങ്കില്‍ പിന്നെ ആരെങ്കിലും പ്രധാനമന്ത്രിയുടെ മുന്നിലേക്ക് കൂളിംഗ് ഗ്ലാസ് ഒക്കെ വച്ച് കൊണ്ട് പോകുമോ?

  കഴിഞ്ഞ മാര്‍ച്ച്‌ 9നു പ്രധാനമന്ത്രി ഛത്തീസ്ഗഡിലെ  ബസ്തര്‍ സന്ദര്‍ശിച്ചപ്പോള്‍ . അമിത് കതാരി എന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് സണ്‍ഗ്ലാസ്  ധരിച്ചെത്തി മോഡിയെ സ്വീകരിച്ചത്. സംഗതി മോഡി അപ്പോള്‍ പറഞ്ഞില്ലയെങ്കിലും എപ്പോള്‍ സര്‍ക്കാര്‍ കതാരിക്ക് എതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ്.

  കളക്ടര്‍ പ്രോട്ടോക്കോള്‍ അനുസരിച്ചില്ലെന്നും ജോലിയോട് സത്യസന്ധതയും സമര്‍പ്പണവും കാണിച്ചില്ലെന്നും ആരോപിച്ചു ഛത്തീസ്ഗഡ് സര്‍ക്കാര്‍ അദ്ദേഹത്തിന് നോട്ടീസ് നല്‍കി കഴിഞ്ഞു.

  ഓള്‍ ഇന്ത്യ സര്‍വീസ്(കോണ്‍ഡക്ട്) നിയമം സെക്ഷന്‍ 3(1) പ്രകാരം സണ്‍ഗ്ലാസ് ഉപയോഗിച്ച പ്രവര്‍ത്തി സര്‍വീസ് റൂളിന്റെ ലംഘനമാണെന്ന് മുഖ്യമന്ത്രി രമണ്‍ സിങ് നോട്ടിസിലൂടെ പറയുന്നു