കല്യാണം കഴിക്കുന്നതിനുമുന്‍പ് നിങ്ങളുടെ കൂട്ടുകാര്‍ക്കൊപ്പം ചെയ്യുന്ന ചില കാര്യങ്ങള്‍.

325

Juan-Pablo-Galavis-The-Bachelor

വിവാഹമെന്ന് പറയുന്നത് ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവാണ്. പുതിയ പ്രാധാന്യങ്ങള്‍, പുതിയ ഉത്തരവാദിത്ത്വങ്ങള്‍, പുതിയ ലക്ഷ്യങ്ങള്‍ തുടങ്ങി ഒരു പുതിയ ജീവിതം തുടങ്ങിയെന്നുതന്നെ പറയാം

വിവാഹം കഴിച്ചു കുടുംബസ്ഥനാകും മുന്‍പേ നിങ്ങളുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളുമായി ചെയ്തുതീര്‍ക്കേണ്ട ചിലകാര്യങ്ങളുണ്ട്. ജീവിതത്തില്‍ പിന്നീട് ഒരിക്കലും സാധിച്ചെന്നുവരാത്ത ചില കാര്യങ്ങള്‍. ഇത്രയും കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞുയെന്നു ഉറപ്പുവരുത്തിയിട്ടേ കല്യാണത്തിന് തയാറാകാവു.

1. കാലങ്ങളായി നിങ്ങള്‍ ആലോചിക്കുന്ന ബൈക്ക് യാത്രയോ റോഡ്‌ യാത്രയോ ചെയ്യുക.

2. ഒട്ടും പ്രതീക്ഷിക്കതിരിക്കുന്നസമയത്ത് നിങ്ങളുടെ കൂട്ടുകാരനെയും വിളിച്ചുകൊണ്ടൊരു യാത്രയ്ക്ക് പോകുക.

3. പ്രേമത്തിന്‍റെ “രഹസ്യങ്ങള്‍” അറിയാന്‍ കൂട്ടുകാരോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കുക.

4. അതിസാഹസികമായ പ്രവര്‍ത്തികള്‍ ചെയ്തു മറക്കാന്‍ പറ്റാത്ത ഓര്‍മ്മകള്‍ ഉണ്ടാക്കുക.

5. ഒരുമിച്ചു പച്ചകുത്തുക. പിന്നീടത് കാണുമ്പോള്‍ നിങ്ങളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി തെളിയട്ടെ.

6. നിങ്ങള്‍ പഠിച്ചിരുന്ന സ്കൂളോ കോളെജോ ഒരുമിച്ചു സന്ദര്‍ശിച്ച് പഴയ ഓര്‍മ്മകള്‍ ആയവിറക്കുക.

7. കൂട്ടുകാരേയൊക്കെ വിളിച്ചുക്കൂട്ടി അടിച്ചുപിമ്പിരിയായി ഒരിക്കലും “ഓര്‍ക്കാന്‍”സാധിക്കാത്ത ഒരു പാര്‍ട്ടി സംഘടിപ്പിക്കുക.

8. എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ഒരുമിച്ചു പഠിക്കുക.

9. കൂട്ടുകാരുടെ ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ ഇപ്പോഴേ ആലോചിച്ചുതുടങ്ങുക.