കല്യാണക്കുരുക്കിലേക്ക് ഉടനെയില്ല, മദ്യപിക്കാറുണ്ട്; ന്യൂജെന്‍ വിശേഷങ്ങളുമായി കൃഷ്ണപ്രഭ

384

hqdefault

അത്രക്ക് അങ്ങോട്ട് ക്ലിക്കായില്ലെങ്കിലും മലയാള സിനിമയില്‍ തന്റേതായ സാന്നിധ്യമറിയിക്കുന്ന നായികയാണ് കൃഷ്ണപ്രഭ. സഹനടിയുടെ റോളിലാണെങ്കിലും ശ്രദ്ധേയ വേഷങ്ങള്‍ കൃഷ്ണയെ തേടി എത്താറുണ്ട്. ന്യൂജനറേഷന്‍ വരും മുമ്പ് ഇന്‍ഡസ്ട്രിയില്‍ ഉണ്ടെങ്കിലും കുറച്ച് ന്യൂജെന്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഈ ചലച്ചിത്രതാരം

പതിവു ശൈലിയില്‍ യുവനായികമാര്‍ എല്ലാം ചെയ്യാറുള്ളത് പോലെ കല്യാണത്തെ പറ്റി തന്നെയാണ് പ്രതികരണം. സ്ഥിരം പല്ലവി തന്നെ, കല്യാണം ഉടനെയില്ല.. മാത്രമല്ല അതൊരു ചങ്ങലയാണെന്നാണ് കൃഷ്ണയുടെ പക്ഷം.

ന്യൂജെന്‍ ആയതുകൊണ്ട് തന്നെ മദ്യപിക്കാറുണ്ടെന്ന് പറയാന്‍ യാതൊരു മടിയും കൃഷ്ണപ്രഭയ്ക്കില്ല. അതുമല്ല കുടിച്ചാല്‍ എന്താണ് പ്രശ്‌നമെന്ന സംശയവും നടിയെ ചിന്തിപ്പിക്കാറുണ്ടത്രെ..കൊച്ചിയിലെ പെണ്കുട്ടികള്‍ കുടിക്കാറുണ്ടെന്ന ജനറലിസേഷന്‍ നടത്താനും അവര്‍ മറന്നില്ല. പുതിയ വിശേശങ്ങളുമായി മംഗളം ഓണ്‍ലൈനിലാണ് യുവതാരം എത്തിയിരിക്കുന്നത്.