കല്യാണത്തിന് ഒരു വിഭവം മാത്രം വിളമ്പിയാല്‍ മതിയെന്ന് കോടതി ഉത്തരവ് !

170

Holiday-Spoon

ആരും പേടിക്കണ്ട, ഈ കോടതി ഇന്ത്യയില്‍ അല്ല മറിച്ചു പാകിസ്ഥാനിലാണ്..!

നമ്മളില്‍ പലരും വിവാഹങ്ങള്‍ക്ക് പോവുന്നത് പോലും വിഭവസമൃദമായ സദ്യ കഴിക്കാനാണ്. ആ സദ്യ വേണ്ടായെന്നാണ് പാകിസ്ഥാന്‍ കോടതി ഇപ്പോള്‍ ഉത്തരവ് ഇട്ടിരിക്കുന്നത്.

വിവാഹത്തിന് അമിത അലങ്കാരങ്ങളും വിഭവ സമൃദ്ധമായ ഭക്ഷണ മേളകളും നിരോധിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടതായി ഡോണ്‍ ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇനി വിവാഹത്തിന് ഒരു വിഭവം മാത്രമേ വിളമ്പാവൂ എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. എന്നാല്‍ സുപ്രീം കോടതിയുടെ ഈ ഉത്തരവ് നടപ്പാക്കാന്‍ തങ്ങള്‍ക്ക് കൂടുതല്‍ സമയം വേണ്ടി വരുമെന്നാണ് വിവാഹ മണ്ഡപത്തിന്റെയും കാറ്ററിംഗ് സര്‍വീസുകളുടെയും ഉടമകളും മനേജര്‍മാരും പറയുന്നത്.

വീടുകളിലും മറ്റ് സ്വകാര്യയിടങ്ങളിലും നടക്കുന്ന വിവാഹങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.