കളര്‍ഫുള്‍ പൂച്ചകള്‍..

0
470

1411041513567_wps_11_dmvidpics_2014_09_18_at_1

മനുഷ്യര്‍ക്കു മാത്രമേ മുടിവെട്ടി ചായംതേച്ച് സ്റ്റൈല്‍ ആയി നടക്കക്കാന്‍ പാടുള്ലോ?പൂച്ചകള്‍ക്ക് ചെയ്തു കൂടെ?. ചെയ്യാം എന്നാണ് റഷ്യയിലെ മൃഗസ്നേഹികള്‍ പറയുന്നത്.

ഡാരിയ ഗോട്സ് എന്ന റഷ്യക്കാരിയുടെ ഉടമസ്ഥതയില്‍ ഉള്ള സ്പായില്‍ ചെന്നാല്‍ പലതരത്തില്‍ രോമം വെട്ടിയ പച്ചയും മഞ്ഞയും തുടങ്ങി ഫ്ലൂറസെന്റ്‌ ഓറഞ്ച് കളറില്‍ വരെ പൂച്ചകളെ മേക് ഓവര്‍ ചെയ്തു തരും. റഷ്യയില്‍ പൂച്ചകളെ ഇങ്ങനെ കളര്‍ മാറ്റുന്നത് ഇപ്പൊ ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. സ്വന്തം പൂച്ചയില്‍ ആണ് ഡാരിയ ആദ്യമായി കളര്‍ പരീക്ഷിക്കുന്നത്. കൊള്ളാമെന്നു തോന്നിയത് കൊണ്ട് പുതിയ പരീക്ഷണം സ്വന്തം സ്പായില്‍ കച്ചവടമാക്കി ഡാരിയ. അത് വിജയിക്കുകയും ചെയ്തു.

1411041504396 wps 10 dmvidpics 2014 09 18 at 1

1411041513567 wps 11 dmvidpics 2014 09 18 at 1

1411041521004 wps 12 Coloured Dog PNG

പൂച്ചകളുടെ ഒരു നീണ്ട ക്യു തന്നെ കടയുടെ മുന്നില്‍ ഉണ്ടായി എന്നാണ് ഡാരിയ പറയുന്നത്. പ്രകൃതി ദത്തമായ കളര്‍ ആണ് പൂച്ചകളുടെ മേല്‍ പ്രയോഗിക്കുന്നത് എന്നും അതിന്റെ ഉയോഗം കൊണ്ട് പൂച്ചകള്‍ക്ക് ഒന്നും സംഭവിക്കില്ല എന്നും ഡാരിയ പറയുന്നു. നിങ്ങളുടെ പൂച്ചകളെ കളര്‍ ഫുള്‍ ആക്കി മാറ്റണം എന്ന്‍ ആഗ്രഹമുണ്ടേല്‍ ഡാരിയയുടെ സ്പായില്‍ ചെന്നാല്‍ മതി. ഡ്രാഗന്‍റെയും മീനിന്റെയും രീതിയില്‍ പൂച്ചയെ വെട്ടി കളര്‍ അടിച്ചു തരും.