കളികാണാന്‍ ചിലര്‍ വികലാംഗരായി വേഷം കെട്ടി,ആവേശം മൂത്തപ്പോള്‍ കള്ളി വെളിച്ചത്തായി..!!!

  143

  Main-Brazil-LittleBritain

  ബ്രസീലില്‍ ഫുട്ബാള്‍ ലോകകപ്പ് നടക്കുകയാണ്. എല്ലാ വഴികളും ചെന്ന് അവസാനിക്കുന്നത് കളി നടക്കുന്ന ഗ്രൌണ്ടുകളില്‍ ആണ്. കളി കാണാന്‍ ടിക്കറ്റുകള്‍ ലഭിക്കുന്നില്ല, അത്ര തിരക്ക് ആണ് അവിടെ. ഈ തിരക്കിനിടയില്‍ ചിലര്‍ തങ്ങള്‍ വികലാംഗര്‍ ആണെന്ന് പറഞ്ഞു പ്രതേക പാസുകള്‍ കരസ്ഥമാക്കി. വീല്‍ ചെയറും മറ്റു ഉപകരണങ്ങളുമായി ഇവര്‍ സ്റ്റേഡിയത്തില്‍ കയറിപറ്റുകയും ചെയ്തു,പക്ഷെ കളി മൂത്തപ്പോള്‍ പണി പാളി..!!!

  ഒരു ‘ഫാന്‍’ ബ്രസീലിന്റെ കളി കണ്ടു ഇരുന്ന വീല്‍ ചെയറില്‍ നിന്നും എടുത്തു ചാടി, എഴുന്നേറ്റു നിന്ന് കൂകി വിളിച്ചു ബ്രസീല്‍ ഗോള്‍ ആഘോഷിക്കുന്നതിനിടയില്‍ ആണ് അയാള്‍ ആ കാര്യം ഓര്‍ത്തത്, താന്‍ ഒരു വികലാംഗന്‍ ആണെന്ന കാര്യം. ഉടനെ അയാള്‍ വീല്‍ ചെയറില്‍ ഇരുന്നു, പക്ഷെ ഇതിനിടയില്‍ സംഗതി നല്ല ഫോട്ടോഗ്രഫന്മാര്‍ ക്യാമറയില്‍ ആക്കിയിരുന്നു. പിന്നെ പറയണോ പൂരം.??? സംഗതി ഫിഫ ഏറ്റെടുത്തു, പിന്നെ പോലീസും…

  കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന തകൃതിയായി നടക്കുന്നു എന്ന് പോലീസ് കണ്ടെത്തി, വികാലംഗര്‍ക്ക് വേണ്ടിയും പ്രായമായവര്‍ക്ക് വേണ്ടിയും ഫിഫ ഏര്‍പ്പെടുത്തിയ പല ടിക്കറ്റുകളും കരിഞ്ചന്തയില്‍ ഉയര്‍ന്ന റേറ്റില്‍ ആര്‍ക്കും വാങ്ങാം, ഒരു വീല്‍ ചെയറോ, വിഗ്ഗോ ഉണ്ടെങ്കില്‍ ഫിഫ അധികൃതരെയും പറ്റിക്കാം..!!!

  പോലീസ് ഇപ്പോള്‍ നീരിക്ഷണം കര്‍ശനം ആക്കിയിരിക്കുകയാണ്, ഇനി തങ്ങളെ പറ്റിക്കാന്‍ ഒരു വിരുതനും കഴിയില്ല എന്ന് അവര്‍ പറയുന്നു. പറ്റിക്കാന്‍ പുതിയ നമ്പരുകള്‍ ഇറക്കാന്‍ വിരുതന്മാരും തയ്യാറെടുക്കുന്നു. ഇതിനിടയില്‍ സ്‌പെയിനും ഇംഗ്ലണ്ടും ഒന്നും ഇല്ലാതെ ബാക്കി ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറും..!!!

  ഇങ്ങനെയുള്ള ആളുകളെ കളിയാക്കിയുള്ള ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ..