കളിക്കാര്‍ തമ്മില്‍ സങ്കര്‍ഷം- യുറോ ലീഗ് മത്സരം ഉപേക്ഷിച്ചു.

Drone_Stopped_Match_786366a

യുറോ ലീഗ് യോഗ്യത മത്സരം കളിക്കാര്‍ തമ്മിലുള്ള സങ്കര്‍ഷം കാരണം ഉപേക്ഷിച്ചു. അല്‍ബേനിയ-സെര്‍ബിയ മത്സരമാണ് കളി തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ചത്.

അല്‍ബേനിയന്‍ കളിക്കാര്‍ തങ്ങളുടെ രാജ്യത്തിന്‍റെ കോടി കളി തുടങ്ങും മുന്‍പ് ഒരു കളിപാട്ട വിമാനത്തില്‍ കെട്ടിത്തൂക്കി ആകാശത്തേക്ക് പറത്തി വിട്ടിരുന്നു. മത്സരം തുടങ്ങിയപ്പോളും ഈ വിമാനം മൈതാനത്തിന് ചുറ്റും പറക്കുകയായിരുന്നു. ഇത് സെര്‍ബിയന്‍ കളിക്കാരെ അസ്വസ്ഥരാക്കി.

ഇടയ്ക്ക് ഇത്തിരി താഴ്ന്നു പറന്ന കോടി സെര്‍ബിയന്‍ പ്രതിരോധ താരം ചാടി പിടിച്ചു വലിച്ചു കീറാന്‍ നോക്കിയതാണ് അല്‍ബേനിയന്‍ കളിക്കാരെ പ്രകോപിപ്പിച്ചത്. തങ്ങളുടെ കോടി വലിച്ചു കീറുന്നതില്‍ നിന്നും തടയന്‍ വന്ന അല്‍ബേനിയന്‍ കളിക്കാരന് നേരേ സെര്‍ബിയന്‍ തരം കൈയോങ്ങിയത് സങ്കര്‍ഷത്തിനും വഴി വച്ചു.

എന്തായാലും പ്രശ്നങ്ങള്‍ മൂര്‍ച്ചിക്കുന്നതിനു മുന്‍പേ കളി ഉപേക്ഷിക്കാന്‍ ഇംഗ്ലീഷ് റഫറി തീരുമാനിക്കുകയായിരുന്നു.

Advertisements