Share The Article

02

കളി ആനയോട് വേണ്ട എന്ന് പലരും പറയാറുണ്ട്. എന്നിട്ടും ചിലര്‍ ആനയോട് കളിക്കും, പണി പാളുകയും ചെയ്യും. ആനയ്ക്ക് പലപ്പോഴും മനുഷ്യ നിലവാരത്തില്‍ ചിന്തിക്കാന്‍ സാധിക്കും. എന്നാല്‍ ബോധം പോയാലെ അവര്‍ മനുഷ്യരെക്കാള്‍ ക്രുദ്ധരാകും. പിന്നെ ചെയ്യുന്നതെന്തെന്ന് അവര്‍ക്ക് പോലും അറിയാന്‍ സാധിക്കില്ല. അതിന്റെ ഭാഗമായാണ് നമ്മള്‍ പാപ്പാന്‍മാരുടെ മരണത്തെ കുറിച്ചൊക്കെ കേള്‍ക്കാറുള്ളത്. ഇങ്ങനെ ആനയുടെ പിറകെ പോയി ശല്യം ഒരു സംഘം വിനോദ സഞ്ചാരികള്‍ ചോദിച്ചു വാങ്ങുന്ന കാഴ്ചയാണ് നിങ്ങള്‍ ചിത്രത്തിലൂടെ കാണുന്നത്.

03

സൌത്താഫ്രിക്കയിലെ ക്രുഗേര്‍ നാഷണല്‍ പാര്‍ക്കിലാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നു പോവുകയായിരുന്നു ആനയുടെ പിറകെ വന്നു കാര്‍ ഡ്രൈവര്‍ ഹോണടിച്ചതാണ് ആനയെ ക്ഷുഭിതനാക്കിയത്. തന്നെക്കാള്‍ കുറെ ഇരട്ടി സൈസുള്ള ഒരു ജീവിയെ കണ്ടാല്‍ വഴിമാറി കൊടുക്കണം എന്ന പ്രകൃതി നിയമം ആ ഡ്രൈവര്‍ മറന്നതായാണ് ബാക്കി ചിത്രങ്ങള്‍ കാണിക്കുക.

04

ക്ഷുഭിതനായ ആന തിരിച്ചു വന്നു കാറിനെ റോഡ്‌ സൈഡിലേക്ക് മറിച്ചിടുന്നതാണ് നമ്മള്‍ കാണുക. എന്തായാലും കാര്‍ ഡ്രൈവര്‍ ഇന്ഷുറന്സ് ടീം വരുമ്പോള്‍ പറയാന്‍ നല്ലൊരു കാരണമായി. ഒരു ആന വന്നു വണ്ടി മറച്ചിട്ടെന്നു.

05

06

07