കള്ളം പറയുന്നവരെ എങ്ങനെ കണ്ടു പിടിക്കാം ???

1109

02

ദിവസം ഒരു കള്ളം എങ്കിലും പറയാത്തവര്‍ അപൂര്‍വ്വം ആണ്. കള്ളം പറയാതെ ജീവിക്കുക ദുഷ്‌കരമായി വരുന്ന ഒരു സാഹചര്യമാണ് നമ്മുടേത് എന്നു പറയുന്നതിലും തെറ്റില്ല. സ്വന്തം ഭാര്യയുടെ കോപാഗ്‌നിക്ക് ഇരയാകാതിരിക്കാന്‍ അവള്‍ വയ്ക്കുന്ന കറി കൊള്ളാമെന്നും, ബോസ്സിന്റെ അപ്രീതിക്ക് പാത്രമാകാതിരിക്കാന്‍ അദ്ദേഹം പറയുന്നത് മാത്രമാണ് ശരിയെന്നും എല്ലാം പറഞ്ഞു കള്ളങ്ങളുടെ ഒരു കുടിലു കെട്ടി ജീവിക്കാന്‍ നാം പലപ്പോഴും തയ്യാറാകാറുണ്ട്.

ഒരു നല്ലതിനു വേണ്ടി ഒരു കള്ളം പറയാം, ഒരു വലിയ ശരിക്ക് വേണ്ടി ഒരു ചെറിയ നുണയാകാം. പക്ഷെ വലിയ കള്ളന്മാരെയും കള്ളങ്ങളെയും നാം സൂക്ഷിക്കണം.

കണ്ണുകളുടെ ചലനം കൊണ്ട് ഒരാളുടെ സത്യസന്ധത നമുക്ക് മനസിലാക്കാന്‍ സാധിക്കും. വലത്തോട്ട് നോക്കി സംസാരിക്കുന്നവര്‍ കള്ളം പറയുന്നുവെന്നും ഇടത്തോട്ട് നോക്കി സംസാരിക്കുന്നവര്‍ സത്യം പറയുന്നു എന്നും മനശാസ്ത്ര വിദഗ്തര്‍ പറയുന്നു. ഒരു കൂട്ടം ആളുകളെ രണ്ടു ഗ്രൂപ്പുകളാക്കി നടത്തിയ പരീക്ഷണത്തില്‍ ഒരു ഗ്രൂപ്പിനോട് ചോദ്യങ്ങള്‍ക്ക് കള്ളം പറയാനും മറ്റേ ഗ്രൂപ്പിനോട് സത്യം പറയാനും ആവശ്യപെട്ടു. തുടര്‍ന്നാണ് കള്ളം ആലോചിച്ചു കണ്ടു പിടിച്ചു പറയുന്ന കൂട്ടര്‍ വലത്തോട്ട് നോക്കി സംസാരിക്കുന്നു എന്നും, സത്യം ഓര്‍മിച്ചു എടുത്തു പറയുന്നവര്‍ ഇടത്തോട്ട് നോക്കി സംസാരിക്കുന്നു എന്നും കണ്ടെത്തിയത്. അതുമാത്രമല്ല കള്ളം പറയുന്നവരുടെ ശരീര ഊഷ്മാവു ഉയരുമെന്നും സത്യം പറയുന്നവരുടെ ഊഷമവില്‍ വലിയ വ്യത്യാസങ്ങള്‍ വരില്ല എന്നും ഇവിടെ കണ്ടെത്തുകയുണ്ടായി.

കള്ളം പറയുന്നവര്‍ കുടുതല്‍ നേരം ഇമ വെട്ടുമെന്നും, ഓരോ ചോദ്യങ്ങള്‍ക്കും കള്ളം ആലോചിച്ചു ഉറപിച്ചു പറയുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഇമ വെട്ടല്‍ എന്നും വിദഗ്തര്‍ പറയുന്നു.

കള്ളം പറയുന്നവര്‍ തിടുക്കത്തില്‍ സംസാരിക്കും, അവ്യക്തമായിട്ടാകും അവര്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക. കൃത്യമായ ഉത്തരങ്ങളോ വിവരങ്ങളോ അവരുടെ ഭാഗത്ത് നിന്നു ഉണ്ടാവില്ല. അവരുടെ മുഖത്ത് ഒരു ടെന്‍ഷന്‍ കാണും, ഉയര്‍ന്ന ശബ്ദത്തില്‍ അവര്‍ സംസാരിക്കും. ഏറ്റുവും മികച്ച രീതിയില്‍ കള്ളം പറയുന്നവാന്‍ ഏറ്റുവും മികച്ച രീതിയില്‍ കള്ളം പറയുന്നവനെ കണ്ടു പിടിക്കും.