Featured
കള്ളം പറയുന്നവര്‍ക്കിനി രക്ഷയില്ല.
കള്ളം കണ്ടുപിടിക്കാന്‍ ലൈ ഡിറ്റക്ടര്‍ ഉണ്ടെങ്കിലും അതിനെല്ലാം ഒരു പരിധി ഉണ്ട്. നല്ല രീതിയില്‍ കള്ളം പറയാന്‍ അറിയാവുന്നവര്‍ക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയും. ശ്വാസം നിയന്ത്രിക്കുകയും മുഖഭാവം വ്യത്യാസം വരുത്താതെ സൂക്ഷിക്കുകയും മറ്റും ചെയ്യുക വഴി ഒരു വിധത്തിലുള്ള എല്ലാ പരീക്ഷണങ്ങളെയും ഒരു നല്ല കള്ളനോ കള്ളിക്കോ അതിജീവിക്കുവാന്‍ കഴിയും.
132 total views

എന്തെങ്കിലുമൊക്കെ കള്ളം ജീവിതത്തില്‍ പറയാത്തവര്‍ ആയി ആരും ഉണ്ടെന്നു തോന്നുന്നില്ല. ആണുങ്ങള് മറ്റുള്ളവരെ പ്രീതിപ്പെടുത്തി സ്വയം ആളാവാനും, പെണ്ണുങ്ങള് മറ്റുള്ളവരുടെ വികാരങ്ങളെ സംരക്ഷിക്കാനും ആണ് കള്ളം പറയുന്നതെന്നാണ് ചില സൈക്കോളജിസ്റ്റുകള്‍ പറയുന്നത്. ഒരുകാര്യം തീര്‍ച്ചയാണ് ,പലപ്പോഴും കള്ളം പറയുന്നത് കണ്ടുപിടിക്കുവാന്‍ വലിയ പ്രയാസം തന്നെയാണ്. പലപ്പോഴും ആളുകള്‍ക്ക് കള്ളം പറയേണ്ടിവരുന്നത് മറ്റുള്ളവരുടെ മുന്നില്‍ നല്ലവരായി കാണപ്പെടുക എന്ന ആഗ്രഹം ഉള്ളതുകൊണ്ടാവാം.
കള്ളം കണ്ടുപിടിക്കാന്‍ ലൈ ഡിറ്റക്ടര്‍ ഉണ്ടെങ്കിലും അതിനെല്ലാം ഒരു പരിധി ഉണ്ട്. നല്ല രീതിയില്‍ കള്ളം പറയാന്‍ അറിയാവുന്നവര്‍ക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയും. ശ്വാസം നിയന്ത്രിക്കുകയും മുഖഭാവം വ്യത്യാസം വരുത്താതെ സൂക്ഷിക്കുകയും മറ്റും ചെയ്യുക വഴി ഒരു വിധത്തിലുള്ള എല്ലാ പരീക്ഷണങ്ങളെയും ഒരു നല്ല കള്ളനോ കള്ളിക്കോ അതിജീവിക്കുവാന്‍ കഴിയും.
കള്ളം പറയുന്നവരെ കണ്ടുപിടിക്കുവാന്‍ ഇന്ന് പുതിയ മാര്‍ഗ്ഗങ്ങള്‍ ശാസ്ത്രം അവലംബിച്ച് തുടങ്ങിയിരിക്കുന്നു. എഫ്.എം .ആര്.ഐ എന്ന സ്കാനിംഗ് ഉപയോഗിച്ച് നമ്മുടെ തലച്ചോറിന്റെ ആക്ടിവിറ്റി മനസ്സിലാക്കാവുന്നതാണ്. നമ്മള് എന്തെങ്കിലും പ്രോബ്ലം സോള്‍വ് ചെയ്യുമ്പോഴും, ഉത്തരങ്ങള്‍ പറയുമ്പോഴും, എന്തെങ്കിലുമൊക്കെ ചിന്തിക്കുമ്പോഴുമെല്ലാം ഈ സ്കാനില്‍ വ്യത്യാസങ്ങള്‍ ദൃശ്യമാവുന്നതാണ്. കള്ളം പറയുന്നവരെ കണ്ടുപിടിക്കുന്നതിനും ഇത് ഉപയോഗിക്കാം എന്ന് തെളിഞ്ഞിരിക്കുകയാണ്.
നമ്മുടെ തലച്ചോറുകള്‍ നമ്മള് അറിയുന്നതിനും അര സെക്കന്റിനു മുന്‍പ് തീരുമാനങ്ങള്‍ എടുക്കുന്നു എന്നാണു പതിയ കണ്ടുപിടുത്തം. ഏതു കാര്യവും അങ്ങിനെയാണ് എന്നാണ് ശാസ്ത്രജ്ഞന്മാര് പറയുന്നത്. ഇതിന്റെയിക്കെ അര്‍ത്ഥം സ്കാനിംഗ് കൊണ്ട് നമ്മള് അറിയുന്നതിന് മുന്‍പ് നമ്മുടെ തീരുമാനങ്ങള്‍ അറിയാന്‍ കഴിയും എന്നാണ് !
ഒരാള്‍ കള്ളം പറയുന്പോള്‍ തലച്ചോറിനു കൂടുതല്‍ ജോലി ചെയ്യേണ്ടതായി വരുന്നു. തലച്ചോറിലെ സ്കാനിംഗ് ഇത് കണ്ടുപിടിച്ചിട്ടുണ്ട്. പറയുന്ന കള്ളം കൃത്യമായി ഓര്‍ത്തു വക്കുന്നത് തലച്ചോറിനു അധികജോലി നല്‍കുന്നുണ്ട്. അതുപോലെ സത്യം മറച്ചുപിടിക്കുക കൂടി ആവശ്യമാണല്ലോ. ഇക്കാരണം കൊണ്ടുതന്നെ സ്കാനിംഗ് വഴി ഇത് കണ്ടുപിടിക്കുന്നത് എളുപ്പമായി മാറുന്നു.
133 total views, 1 views today