കള്ളനെ താക്കോല്‍ ഏല്‍പ്പിച്ചു, അല്ല, “കള്ളന്‍റെ പട്ടിയെ” താക്കോല്‍ ഏല്‍പ്പിച്ചു..!!!

194

DOG

കള്ളനെ താക്കോല്‍ ഏല്‍പ്പിക്കുന്ന എന്നത് ഒരു ഭീകര പ്രവര്‍ത്തിയാണ്..!!! ഇത് ഒരു ബുദ്ധിപരമായ നീക്കം തന്നെയാണ്..!!! എന്നാല്‍ കള്ളന് പകരം കള്ളന്‍റെ പട്ടിയെ താക്കോല്‍ ഏല്‍പ്പിച്ചാല്‍ എന്താകും അവസ്ഥ ???  കൊളമ്പിയയിലെ മയക്കുമരുന്ന്കടത്തുകാരന്‍റെ പട്ടി “പെകാസ്” ഇന്നു പോലീസ് സേനയുടെ അഭിമാനമാണ്..!!!

കഴിഞ്ഞ മാസം അവസാനമാണ് കൊളമ്പിയയിലെ മയക്കുമരുന്ന് കടത്തുകാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വളര്‍ത്തു നായയായിരുന്നു പെകാസ്. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന യജമാനനോടൊപ്പമുള്ള ജീവിതത്തില്‍ നിന്നും പെകാസിനിപ്പോള്‍ മോചനമായി. ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസാണ് രണ്ട് വയസ്സ് പ്രായമുള്ള നായയെ കൂടെ കൂട്ടിയത്.

പോലീസ് നായ്ക്കളെ ട്രെയിന്‍ ചെയ്യിക്കുന്ന കൂട്ടത്തില്‍ ഇവനും പരിശീലനം നല്‍കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ബൊഗോട്ടയ്ക്കടുത്തുള്ള ഡോഗ് ട്രെയിനിംങ് സ്‌കൂളിലാണ് പെകാസിപ്പോള്‍.