Narmam
കള്ളു നിരോധിക്കണമോ ?
കള്ളു നിരോധിക്കണം കള്ളു നിരോധിക്കണം എന്ന കരച്ചില് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. അല്ലാ ഒന്ന് ചോദിച്ചോട്ടെ എന്തിനാ ഈ കള്ളുമാത്രം നിരോധിക്കണം എന്ന് പറയുന്നത് ? എന്താ അതിന്റെ ഒരു യുക്തി മദ്യം നിരോധിക്കണം എന്ന് പറയൂ, അപ്പോള്‍ കേള്‍ക്കാന്‍ ഒരു രസമുണ്ട്. കാരണം ഇന്ന് മലയാളികളുടെ കുടുംബത്തിലെ ഒരു ശാപമാണ് മദ്യം. അപ്പോള്‍ പിന്നെ കള്ളു മാത്രം നിരോധിക്കണം എന്ന് പറയുന്നതിന്റെ കാരണം എന്താ വിദേശം മദ്യം നല്ലതായത് കൊണ്ടാണോ ? അലെങ്കില്‍ അത് പോട്ടെ ചാരായം നിരോധിച്ചിട്ടെന്തായി മലയാളികള്‍ എല്ലാം കുടി നിര്‍ത്തിയോ ? ഇല്ല പകരം ബിവറേജസ് കോര്പ്പറേഷന് സര്‍ക്കാരിനും വിദേശ മാഫിയക്കും കൊള്ളലാഭം ഉണ്ടാക്കികൊടുക്കന്ന ഒരു ബിസിനസ് ആയി മാറി. അപ്പോള്‍ കള്ളും കൂടെ നിരോധിച്ചാല്‍ എന്തായിരിക്കും അവസ്ഥ? ലാഭം കൂട്ടാം, കൂട്ടത്തില്‍ ഈ മേഘലയില്‍ ജോലി ചെയ്യുന്ന കുറെ പേരുടെ കഞ്ഞി കുടിയും മുട്ടിക്കാം. പിന്നെ മദ്യം അതായതു കള്ള് നിരോധിചെന്നും പറഞ്ഞു സര്‍ക്കാരിനു ചെണ്ട കൊട്ടി നടന്നു വോട്ടും ചോദിക്കാം.. ഹായ് ഒരു വെടിക്ക് അഞ്ചാറ് പക്ഷികള്‍ .
125 total views

കള്ളു നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ട ഒരു പാനീയമാണ്. ശുദ്ധമായ കള്ള് ഒരിക്കലും അപകടകാരിയല്ല. അതില്‍ വിഷം ചേര്‍ക്കുന്ന മനുഷ്യനാണ് അപകടകാരി. ഇനി വായിക്കുന്നവരോട് ഒരു ചിന്ന ചോദ്യം നല്ല കള്ളു കുടിച്ചിട്ടുണ്ടോ നിങ്ങല്‍ ഞന്‍ കുടിച്ചിട്ടുണ്ട് നല്ല കള്ളും കപ്പയും മീന്‍കറിയും ഹോ ദൈവമേ എന്റെ ജീവിതത്തില്‍ ഇത്രയും നല്ല ഒരു സാധനം ഞന്‍ കഴിച്ചിട്ടില്ല ഇനി കഴിക്കാനും വഴിയില്ല. കള്ളു മോശമാണ് വിദേശ മദ്യം നല്ലതാണെന്ന് വരുത്തിതീര്‍ക്കാനുള്ള ഒരു ശ്രമം നടക്കന്നുണ്ട് കള്ളു എന്നെഴുതുന്നത് മലയാളത്തിലായത് കൊണ്ടാണോ കള്ളു മോശമായതെന്നു തോന്നുന്നു. പിന്നെ എവിടെപോയി എന്ത് കുടിച്ചിട്ട് വന്നാലും അവന് കള്ളുകുടിയന് ആണെന്നെ ജനം പറയു. കള്ള് തികച്ചും നിരപരാധിയാണ് ഈ കാര്യത്തില്‍ . അവന്റെ അകത്തു കിടക്കുന്നത് റമ്മോ ബ്രാണ്ടിയോ ഒക്കെയാവാം എന്നാലും കുറ്റം പാവമീ കള്ളിന് തന്നെ.
തെങ്ങിന് കള്ള് പൂക്കുലസത്ത് ധന്യം ധരിയുടെ ചികിത്സാ വിധിയില്‍ ധന്യമായ ഔഷധമായാണ് കള്ളിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്. സത്യത്തില്‍ അമ്മയുടെ മുലപാലും കരിക്കും കള്ളുമാല്ലാതെ ശുദ്ധമായ ഒരു പാനീയം കേരളത്തില്‍ ഇല്ല (സത്യം). പക്ഷെ ചില അലവലാതികള്‍ സ്വന്തം ലാഭത്തിനു വേണ്ടി മറ്റു കച്ചവടങ്ങളിലെന്നപോലെ ഇതിലും മായം ചേര്‍ക്കുമ്പോഴാണ് കള്ള് വിഷമയിതീരുന്നതും ദുരന്തങ്ങള്‍ സംഭവിക്കുന്നതും. എന്നാല്‍ ആ കാരണം പറഞ്ഞു കള്ളു നിരോധിക്കണം എന്ന് പറയുന്നത് നമ്മുടെ എലിയില്ലേ എലി അതിനെ പേടിച്ചു ഇല്ലം ചുടുന്ന പോലെയുള്ള പരിപാടിസ് ആണ്. പിന്നെ നമ്മുടെ കള്ളില്‍ ആല്‍ക്കഹോളിന്റെ ശതമാനം 8 ആണെങ്കില്‍ വിദേശ മദ്യത്തില്‍ അത് 42 ശതമാനം വരെയാണ്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ നിരോധിക്കേണ്ടത് എന്താണ് ? ആളുകള്‍ കുടിച്ചു ബോധമില്ലാതെ നിലത്തു കിടക്കുന്നത് കള്ളുഷാപ്പിന്റെ മുന്നിലല്ല അതു നിങ്ങള്‍ക്ക് ബാറിന്റെയും ബീവരഗിന്റെയും മുന്നിലാണ് കാണാന്‍ പറ്റുക.
എന്റെ അഭിപ്രായത്തില്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത് വിദേശമദ്യം നിരോധിക്കുകയും കള്ള് മായം ചേരാതെ വിതരണം ചെയ്യുവാനുള്ള സൗകര്യം ഉണ്ടാക്കുകയും ചെയ്യുകയാണ് വേണ്ടത് സ്കോട്ലന്റിന്റെ ദേശിയ മദ്യമാണ് മക്കളെ സ്കോച് അതവര് ലോകം മുഴുവന്‍ വില്‍ക്കുന്നു എന്നാല്‍ നമ്മളോ നമ്മുടെ പ്രകൃതി തന്ന നല്ല പാനീയമായ കള്ളിനെ നിരോധിച്ചു കൂടുതല്‍ ലഹരിയും ആസക്തിയും ഉണ്ടാക്കുന്ന വിദേശ മദ്യത്തിന്റെ പിന്നാലെ പോകുന്നു. അതാണല്ലോ നമ്മടെ സ്വഭാവം. നമ്മുടെ നല്ലതിനെ ഒഴിവാക്കി പകരം മറ്റുള്ളവരുടെ രീതികള്‍ കണ്ണുമടച്ചു വിഴുങ്ങുക. അത് നല്ലതോ ചീത്തയോ എന്ന് ചിന്തിക്കുകയേ ഇല്ല. ഇനി ഒക്കെ പോട്ടെ മദ്യം ഏതായാലും വിഷം തന്നെ അത് കൊണ്ട് കള്ളും വിദേശമദ്യവും എല്ലാം നിരോധിക്കട്ടെ. ഉവ്വ, നടന്നത് തന്നെ സര്‍ക്കാരിന്റെ മുട്ടിടിക്കും കാരണം ഇന്ന് സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്നത് രണ്ടു ശക്തികളാണ് ഒന്ന് വിദ്യുശക്തിയും രണ്ടു മദ്യശക്തിയും..
126 total views, 1 views today