മര്യാദ രാമന് റിലീസ് ചെയ്തു, മലയാളത്തില്‍ തുടരില്ലെന്ന് നയന്‍സ് പറഞ്ഞു, വിവാഹ വാര്‍ത്ത നിഷേധിച്ച് കാവ്യ രംഗത്തെത്തി, ഷൈന്‍ ടോം ജാമ്യത്തിലിറങ്ങി…
അങ്ങനെ കഴിഞ്ഞ ഒരാഴ്ച മലയാള സിനിമ ലോകം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു..ആ വാര്‍ത്തകളിലൂടെ ഒരു വട്ടം കൂടി…
ഭാസ്ക്കര്‍ ദി റാസ്ക്കല്‍ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുന്ന നയന്‍ തനിയ്ക്ക് മലയാളത്തില്‍ തന്നെ തുടരാന്‍ യാതൊരു ഉദ്ദ്യേശവുമില്ലെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി
പത്തേമാരി എന്ന ചിത്രത്തിലൂടെ ജുവല്‍ മേരി മമ്മൂട്ടിയുടെ നായികയാകുന്നുണ്ട്. ആ ചിത്രം റിലീസാകുന്നതിന് മുമ്പേ ഈ ജോഡികള്‍ വീണ്ടും കമലിന് വേണ്ടി ഒന്നിക്കുന്നു.
കലാപാനി എന്ന ചിത്രത്തിന് ശേഷം വീണ്ടും മോഹന്‍ലാലും പ്രഭുവും ഒന്നിക്കുന്ന വാര്‍ത്ത. വൈശാഖിന്റെ പുലിമുരുകന് എന്ന ചിത്രത്തിന് വേണ്ടിയാണ് വീണ്ടുമീ കൂടിച്ചേരല്‍
എന്നും എപ്പോഴും എന്ന ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രത്തിന് പിന്തുണയുമായി ദിലീപ് രംഗത്തെത്തിയത് പോയ ആഴ്ചയാണ്.
അമല്‍ നീരദ് ജ്യോതിര്‍മയി വിവാഹം; ആരാധകരില്‍ സര്‍പ്രൈസ് ഉണ്ടാക്കിയ വിവാഹം; അമന് നീരദും ജ്യോതിര്‍മയിലും വിവാഹിതരായി.
ദിലീപുമായുള്ള വ്യാജ വിവാഹ വാര്‍ത്ത നിഷേധിച്ച് കാവ്യ മാധവന് ഫേസ്ബുക്കിലൂടെ രംഗത്തെത്തി.
കൊക്കൈന്‍ കേസില്‍ അറസ്റ്റിലായ ഷൈന്‍ ടോം ചാക്കോ ജാമ്യത്തില്‍ പുറത്തിറങ്ങുകയും അഭിനയിച്ചു തുടങ്ങുകയും ചെയ്തു.
ദിലീപ് ചിത്രം മര്യാദരാമന് റിലീസ് ചെയ്തു.