കഴിഞ്ഞ 30 വര്‍ഷത്തെ പീഡനക്കേസ് പ്രതികളുടെ കമ്പ്ലീറ്റ്‌ ലിസ്റ്റ് ദാ ഇവിടെ

196

1

കഴിഞ്ഞ 30 വര്‍ഷക്കാലത്ത് ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ബലാല്‍സംഗക്കേസുകളില്‍ പ്രതികള്‍ ആയവരുടെ കമ്പ്ലീറ്റ്‌ ലിസ്റ്റ് ദല്‍ഹി പോലിസ് പൊതുജനങ്ങള്‍ക്കായി പുറത്തു വിട്ടു. ഡല്‍ഹിയില്‍ ഇനിയൊരു പീഡനം ഇവരാല്‍ നടക്കാതിരിക്കാന്‍ വേണ്ടിയാണ് ദല്‍ഹി പോലീസിന്റെ ഈ ഏര്‍പ്പാട്. മൊത്തം പ്രതികളുടെ ലിസ്റ്റും നമുക്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാന്‍ പാകത്തിലാണ് ലിസ്റ്റ് കൊടുത്തിരിക്കുന്നത്‌.

1983 മുതലുള്ള വിവരങ്ങളാണ് ഓണ്‍ലൈന്‍ സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ഇത്തരം കുറ്റവാളികളെ കണ്ടാല്‍ തിരിച്ചറിയാന്‍ ഇത് സഹായകമാവുമെന്നാണ് ദില്ലി പൊലീസ് പറയുന്നത്. 668 കുറ്റവാളികളുടെ പേരും ഫോട്ടോയുമാണ് നല്കിയിരിക്കുന്നത്. ഇതില്‍ 437 പേരും പീഡനക്കുറ്റത്തിനും, 188 പേര്‍ ബലാത്സംഗത്തിനും, 43 പേര്‍ ചൂഷണത്തിന്റെയും പേരില്‍ അറസ്റ്റിലായവരാണ്.

എന്നാല്‍ ഇതുവഴി നന്നാകുവാന്‍ തീരുമാനിച്ചവരെ വീണ്ടും ബലാല്‍സംഗവീരന്മാര്‍ ആക്കുകയാണ് ഉണ്ടാവുക എന്നാണ് ചില വിമര്‍ശകര്‍ പറയുന്നത്. ഇതത്ര നല്ല പരിപാടി അല്ലെന്നും അവര്‍ പറയുന്നു.