കവര്‍ച്ചക്കാരന്റെ ബുള്ളറ്റ് എച്ച്ടിസി മൊബൈല്‍ തടഞ്ഞു; ക്ലാര്‍ക്കിനു ജീവന്‍ തിരികെ കിട്ടി

513

2

ഫ്ലോറിഡയിലെ ഈ ഗ്യാസ് സ്റ്റേഷന്‍ ക്ലാര്‍ക്കിനു തന്റെ എച്ച്ടിസി മൊബൈലിനോട് എങ്ങിനെ നന്ദി പറയണം എന്നറിയില്ല. കാരണം അത്തരമൊരു മഹാ പ്രവര്‍ത്തിയാണ് തന്റെ ഫോണ്‍ തന്നോട് ചെയ്തതെന്ന് ഇദ്ദേഹം ഓര്‍ക്കുന്നു. തന്റെ നാഭിയില്‍ തുളച്ചു കയറേണ്ടിയിരുന്ന ഗ്യാസ് സ്റ്റേഷന്‍ കവര്‍ച്ച ചെയ്യാന്‍ വന്ന വ്യക്തി ഉതിര്‍ത്ത ബുള്ളറ്റിനെ തന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന എച്ച്ടിസി മൊബൈല്‍ തടഞ്ഞു നിര്‍ത്തിയെന്ന് ചിത്ര സഹിതം അദ്ദേഹം വെളിപ്പെടുത്തുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഓര്‍ലാന്‍ഡോയിലെ വിന്റെര്‍ ഗാര്‍ഡനിലാണ് സംഭവം നടന്നത്. ഒരാള്‍ ഗ്യാസ് സ്റ്റെഷനിലെക്ക് കയറി വന്ന ശേഷം തന്റെ റിവോള്‍വര്‍ ചൂണ്ടി ഈ ക്ലര്‍ക്കിനോട് സേഫ് തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇദ്ദേഹത്തിനു സേഫ് തുറക്കാന്‍ കഴിയാതെ വന്നപ്പോള്‍ കവര്‍ച്ചക്കാരന്‍ രണ്ടാമത്തെ ക്ലര്‍ക്കിനോട് ട്രൈ ചെയ്യാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ്‌ ഇയാള്‍ വെടി ഉതിര്‍ത്തത്. എന്നിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

എന്തായാലും തന്റെ ജീവന്‍ രക്ഷിച്ച ഫോണിനെ വെച്ച് പൂജിക്കുകയാണിപ്പോള്‍ ഈ ക്ലാര്‍ക്ക്.