കഷണ്ടിയുള്ളവരുടെ ഹൃദയം സ്പോഞ്ച് പോലെയാണ് !

264

8213bald-headed-men

നിങ്ങള്‍ക്ക് കഷണ്ടി ഉണ്ടോ? എങ്കില്‍ നിങ്ങള്‍ സൂക്ഷിക്കുക..കാരണം നിങ്ങളുടെ ഹൃദയം സ്പോഞ്ച് പോലെയാണ്..ഏത് നിമിഷവും നിങ്ങളെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ പിടികൂടാം…

ജപ്പാനിലെ  ടോക്യോ സര്‍വകലാശാലയിലെ ഡോ. തോമോഹൈഡ് യാംഡെയും സംഘവും നടത്തിയ ഗവേഷണത്തിലാണ് കഷണ്ടിയുള്ളവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയത്. പരമ്പരാഗതമായ മുടിക്കൊഴിച്ചില്‍ നിയന്ത്രിക്കാനാകില്ലെന്നും ഇതേ പഠനം നടത്തിയ ഗവേഷകര്‍ പറയുന്നുണ്ട്.

കഷണ്ടിയുള്ള ആളുകള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകാന്‍ മറ്റുള്ളവരെ അപേക്ഷിച്ച് 32 ശതമാനം സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. പുരുഷന്മാര്‍ ഇക്കാര്യത്തില്‍ അവരുടെ ഇടുപ്പിന്റെ അളവ് മാത്രമേ ശ്രദ്ധിക്കുന്നുള്ളൂവെന്നും മുടിയുടെ കാര്യം ശ്രദ്ധിക്കുന്നില്ലെന്നും ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടുക കൂടി ചെയ്യുന്നു.

37,000 ആളുകളില്‍ നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് ബി എം ജെ ഓപണ്‍ എന്ന ഓണ്‍ലൈന്‍ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.