കസബ കൊടിയേറി…

331

kasaba first look poster

നിഥിന്‍ രഞ്ജി പണിക്കര്‍-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മാസ്സ് മസാല പടം കസബയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. പേരുപോലെ തന്നെ വളരെ വ്യത്യസ്തമാണ് ആദ്യ പോസ്റ്ററും. നവാഗതര്‍ക്ക് വഴിയൊരുക്കുന്ന മമ്മൂക്കയുടെ ശീലത്തിനു ഒരു തെല്ലു പോലും മാറ്റം സംഭവിച്ചിട്ടില്ല. പ്രേക്ഷക മനസ്സുകളെ പ്രകമ്പനം കൊള്ളിക്കുന്ന ഡയലോഗുകള്‍ തന്റെ തൂലികയാല്‍ മലയാള സിനിമക്ക് സമ്മാനിച്ച രഞ്ജി പണിക്കരുടെ മകന്‍ എന്ന നിലയില്‍ നിഥിന്‍ രഞ്ജി പണിക്കര്‍ ആരാധകരെ നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കാം. രാജന്‍ സക്കറിയ എന്ന കര്‍ക്കശക്കാരനായ പോലീസ് ഉദ്യോഗസ്ഥനായി മലയാളത്തിന്റെ മെഗാ താരം വേഷമിടുന്ന ഈ ചിത്രത്തില്‍ തമിഴ് നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി നായികാ കഥാപാത്രം ചെയ്യുന്നു. കൂടാതെ നേഹ സക്‌സനയാണ് കസബയിലൂടെ മലയാളത്തിലെത്തുന്ന മറ്റൊരു അന്യഭാഷ നടി. വരലക്ഷ്മിയുടെ അഞ്ചാം ചിത്രവും മലയാളത്തിലെ ആദ്യ സിനിമയുമാണ് കസബ. 2009-ല്‍ പുറത്തിറങ്ങിയ ഡാഡികൂളായിരുന്നു മമ്മൂട്ടി അവസാനമായി അഭിനയിച്ച പോലീസ് വേഷം. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് രാജന്‍ സക്കറിയയെന്ന കഥാപാത്രത്തിലൂടെ മെഗാ താരം പോലീസ് വേഷമണിയുന്നത്. ലക്ഷക്കണക്കിന് വരുന്ന മമ്മൂക്കയുടെ ആരാധകര്‍ക്ക് ഒരുഗ്രന്‍ വിരുന്നു തന്നെയാവും കസബ എന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍.  സുരാജ് വെഞ്ഞാറമൂട് ഫെയ്ബൂക്കില്‍ കുറിച്ചപോലെ, ‘മാസ്സ് കാ ബാപ്പി’ന്റെ വരവിനായി നമുക്കും കാത്തിരിക്കാം, അടിയുടെ, ഇടിയുടെ പൊടി പൂരത്തിനായി !!

Advertisements