കസിന്‍സ് എന്ന ചിത്രത്തിലെ കമാലിനി മുഖര്‍ജിയുടെ ഐറ്റം ഡാന്‍സ് വൈറലാകുന്നു.!

    388

    130

    കസിന്‍സിലെ കണ്ണോട് കണ്ണിടയും എന്ന ഗാനം യുട്യൂബില്‍ ഹിറ്റാകുന്നു . താര സുന്ദരി കമാലിനി മുഖര്‍ജിയാണ് ഈ ഗാനത്തിലെ ഹൈലൈറ്റ്. മുരുകന്‍ കാട്ടാക്കട എഴുതിയ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് എം ജയചന്ദ്രനാണ്.  ഗാനം ആലപിച്ചിരിക്കുന്നത് സിത്താര, നിഖില്‍ രാജ് തുടങ്ങിയവര്‍ ചേര്‍ന്നും. .മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം പണം മുടക്കി ചിത്രീകരിച്ച കൊലുസ് തെന്നി തെന്നി എന്ന ഈ ഗാനം വൈറലായി കഴിഞ്ഞു.

    കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, വേദിക, നെടുമുടിവേണു, കലാഭവന്‍ ഷാജോണ്‍, തെലുങ്ക് നടന്‍ പ്രദീപ് റാവുത്തര്‍, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്, മനോജ് കെ ജയന്‍, തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാളിന്റെ സഹോദരി നിഷാ അഗര്‍വാള്‍ തുടങ്ങിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വൈശാഖ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ 19ന് തീയേറ്ററുകളിലെത്തും.