കാക്കയെ പേടിച്ച് പുറത്തിറങ്ങാനാകാതെ പാവം ഒരു അറബി..

0
178

arabi-764x399

ദുബായ് സ്വദേശിയായ ഇസ്മയില്‍ അല്‍ മാസം എന്നയാള്‍ക്കാണ് ഈ ദുര്‍ഗ്ഗതി. കാക്ക സ്വയം ശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ് ഈ അറബ് വംശജനെ.

കുറച്ചുനാള്‍ മുന്‍പ് വീടിനടുത്തുള്ള മരച്ചുവട്ടില്‍ ഒരു കാക്കക്കുഞ്ഞ് വീണുകിടക്കുന്നത് കണ്ടെന്നും അതിനെ രക്ഷിക്കാന്‍ താഴെ വീണ കുഞ്ഞിനെ ഇസ്മയില്‍ എടുത്തു കൊണ്ട് പോവുകയും ചെയ്തു. എന്നാല്‍ താന്‍ കൊടുത്ത ഭക്ഷണം കാക്കക്കുഞ്ഞ് കഴിക്കാന്‍ കൂട്ടാക്കാത്തതിനാല്‍, തിരികെ മരച്ചുവട്ടില്‍ കൊണ്ടുപോയി വെക്കുകയും ചെയ്തു. എന്നാല്‍ പിറ്റേദിവസം കാക്കക്കുഞ്ഞ് ചത്തു കിടക്കുന്നത് കണ്ടെന്നും ഇസ്മയില്‍ പറഞ്ഞു.

കുഞ്ഞിനെ എടുത്ത് കൊണ്ട് പോയപ്പോള്‍ തന്നെ കാക്കകള്‍ ബഹളമുണ്ടാക്കി തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായും ഇസ്മായില്‍ ഓര്‍ക്കുന്നു. എന്തായാലും ഇപ്പോള്‍ ഇസ്മായിലിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കാരണം എപ്പോള്‍ പുരത്തിരങ്ങിയാലും അടുത്തുള്ള മരത്തില്‍ കൂടുവെച്ചിരിക്കുന്ന കാക്കകള്‍ കൂട്ടമായി ആക്രമിക്കും.

വീഡിയോ കണ്ടുനോക്കൂ..