കാക്കി മാറി കാവിയായി; പക്ഷെ കിരണ്‍ ബേദി പഴയ കിരണ്‍ ബേദി തന്നെ

  241

  Untitled-2

  പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമൊക്കെയായ ശ്രീ. ശ്രീജിത്ത്‌ കൊണ്ടോട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഈ വാര്‍ത്തയ്ക്ക് ആധാരം. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ബിജെപിയിലേക്ക് കടന്നു വന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥയായ കിരണ്‍ ബേദിയെയാണ് അദ്ദേഹം തന്റെ എഫ്ബി പോസ്റ്റില്‍ പരാമര്‍ശിക്കുന്നത്.

  അദ്ദേഹത്തിന്റെ പോസ്റ്റ്‌ ഇങ്ങനെയാണ്…

  “കാക്കി മാറ്റി കാവി ഉടുത്തെങ്കിലും താന്‍ ഇപ്പോഴും ആ പഴയ പോലീസ് ഓഫീസര്‍ ആണെന്ന മട്ടിലാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയുടെ ഓരോ പ്രതികരണങ്ങളും. ചാനല്‍ ചര്‍ച്ചകളിലും മറ്റും സഹിഷ്ണുതയോടെയും പ്രതിപക്ഷ ബഹുമാനത്തെയോടെയുമുളള ഒരു മറുപടിപോലും ഇവരില്‍ നിന്നും ഉണ്ടായിട്ടില്ല. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് മുഖ്യമന്ത്രിയായിരുന്ന കെജ്!രിവാളിനെ ക്ഷണിക്കാതെ താങ്കളെ ക്ഷണിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയല്ലേ എന്നായിരുന്നു ചോദ്യം. പങ്കെടുക്കണം എന്ന് അത്ര ആഗ്രഹമുണ്ടെങ്കില്‍ കെജ്രിവാളും തന്നെപ്പോലെ ബി.ജെ.പിയില്‍ ചേരട്ടെ എന്ന് മാഡത്തിന്റെ എടുത്തടിച്ചപോലെ ഉള്ള മറുപടി. അതായത് തന്നെപ്പോലെ നിലത്തിഴഞ്ഞ് സംഘപരിവാര്‍ നേതാക്കളുടെ കാല്‍ നക്കുന്നവര്‍ക്കേ ഇനി ജനാധിപത്യപരമായ അവകാശങ്ങള്‍ പോലും അനുവദിച്ചുനല്‍കൂ എന്ന്.!”

  കിരണ്‍ ബേദിയേയും ബിജെപിയേയും തന്റെതായ രീതിയില്‍ അദ്ദേഹം ഈ എഫ്ബി പോസ്റ്റിലൂടെ വിമര്‍ശിക്കുന്നു.