കാണാന്‍ ഷാരൂഖിനെ പോലെയാണെന്നത് കൊണ്ട് മാത്രം ഇദ്ദേഹം ഒരു മാസം ഉണ്ടാക്കുന്നത് ഏഴര ലക്ഷം !

0
297

01

കാണാന്‍ കിംഗ്‌ ഖാന്‍ ഷാരൂഖിനെ പോലെ ആണെന്നത് പണം ഉണ്ടാക്കുവാനുള്ള ഒരു മാര്‍ഗമാകുമോ ? ആകുമെന്നാണ് നാഗ്പൂര്‍ സ്വദേശിയായ പ്രശാന്ത് വാല്‍ടെ പറയുന്നത്. ഏതാണ്ട് 20 അടി ദൂരത്തില്‍ വെച്ച് പ്രശാന്തിനെ കണ്ടു മുട്ടുന്നവര്‍ ആരായാലും അവര്‍ ഷാരൂഖിനെ കണ്ടെന്ന ഭാവത്തില്‍ ഓടിവരുമെത്രേ. തനിക്ക് കിംഗ്‌ ഖാനുമായുള്ള ഈ സാദൃശ്യം കാരണം നാഗ്പൂരില്‍ നിന്നും മുംബൈയിലേക്കും അത് വഴി ബോളിവുഡിലേക്കും ജീവിതം പറിച്ചു നട്ടിരിക്കുകയാണ് ഈ യുവാവ്.

02

ഫിലിം സ്റ്റുഡിയോകളിലും സെറ്റുകളിലും സിനിമ ഷൂട്ട്‌ ചെയ്യും മുന്‍പേ ഷാരൂഖിനെ അനുകരിക്കാറുള്ളത് പ്രശാന്ത് ആണ്. എന്തിനേറെ പറയാന്‍, ഡോണിലും ചെന്നൈ എക്സ്പ്രസിലും ഷാരൂഖിന്റെ ഷൂ ധരിച്ചു കൊണ്ട് ഇദ്ദേഹം പല സീനിലും അഭിനയിച്ചിട്ടുണ്ട്. കാണുന്ന നമ്മള്‍ അത് ഷാരൂഖ്‌ ആണെന്ന് ധരിക്കുമെന്ന് മാത്രം.

03

സിനിമ ആയാലും പരസ്യമായാലും ഷാരൂഖിനെ വെച്ച് അഭിനയിപ്പിക്കുന്നവര്‍ ആരായാലും അവരാദ്യം പ്രശാന്തിനെയാണ് തേടിയെത്തുക. സീനുകളില്‍ ഷാരൂഖ്‌ അഭിനയിച്ചാല്‍ എങ്ങിനെ ഉണ്ടാവുമെന്ന് അറിയുവാന്‍ അവരാദ്യം നോക്കുക പ്രശാന്തിനെ ആയിരിക്കും.റിഹെഴ്സലിനിടെ ക്യാമറ ആംഗിള്‍ ഫിക്സ് ചെയ്യാനും തന്നെയാണ് ഡമ്മി ആയി ഉപയോഗിക്കാറുള്ളതെന്നു പ്രശാന്ത് പറയുന്നു. ഷോട്ട് തീരുമാനിച്ചാല്‍ മാത്രം ഒറിജിനല്‍ എസ് ആര്‍ കെ രംഗത്ത് വരും.

04

എന്നാല്‍ ഇദ്ദേഹത്തിന്റെ ജോലി മുഴുവന്‍ ഓഫ് സ്ക്രീന്‍ ആണോ എന്ന ചോദ്യത്തിന് മുകളില്‍ പറഞ്ഞ ഡോണ്‍ സിനിമയുടെയും ചെന്നൈ എക്സപ്രസിന്റെയും കഥ പറയും പ്രശാന്ത്‌. ഓം ശാന്തി ഓമിലും പ്രശാന്ത് അഭിനയിച്ചിട്ടുണ്ട്. ഷാരൂഖിന്റെ മുഖം വേണ്ടാണ്ടിടത്ത് സിനിമ പ്രവര്‍ത്തകര്‍ പ്രശാന്തിനെയാണ് ഉപയോഗിക്കുക.

05

ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്ലിക്കേറ്റ്‌ ആയി താന്‍ അഭിനയിക്കാറില്ല എന്ന് പ്രശാന്ത് പറയുന്നു. അത് സ്റ്റണ്ട് മാസ്റ്റര്‍മാരാണ് ചെയ്യുന്നത്. അവരത് മുഖം മൂടി ധരിച്ചായിരിക്കും ചെയ്യുക. ഷാരൂഖിന്റെ മുഖം വേണ്ടാണ്ടിടത്ത് ആണ് തന്നെ തേടി സിനിമ പ്രവര്‍ത്തകര്‍ എത്തുന്നതെന്ന് പ്രശാന്ത് വ്യക്തമാക്കി.

06

ഒരു ദിവസം തനിക്ക് 25,000 രൂപയാണ് ലഭിക്കുന്നതെന്നും മാസത്തില്‍ പത്തോ പതിനഞ്ചോ ദിവസങ്ങളോളം ഇങ്ങനെ ഷൂട്ടിംഗ് ഉണ്ടാവുമെന്നും പ്രശാന്ത് പറയുന്നു. ബാക്കി ദിവസങ്ങളും ഷാരൂഖിനെ കൊണ്ട് തന്നെയാണ് താന്‍ ജീവിക്കുന്നത്. ഷാരൂഖ്‌ പങ്കെടുക്കുന്ന സ്റ്റേജ് ഷോകള്‍ ഉണ്ടാകും. ഇനി അടുത്തതായി യുഎഇ പ്രോഗ്രാം ആണെന്നും പ്രശാന്ത് വ്യക്തമാക്കി. അങ്ങിനെയൊക്കെ പ്രശാന്ത് ഒരു മാസം ഉണ്ടാക്കുന്നത് ഏഴര ലക്ഷം രൂപയാണ്.

07

നാഗ്പൂരില്‍ നടന്മാരെ മിമിക്രി കാണിച്ചു ജീവിക്കുകയാണ് താന്‍ ചെയ്തിരുന്നത്. അതിനിടെ ഷാരൂഖിനെ ചെയ്തപ്പോള്‍ തനിക്ക് കയ്യടി കിട്ടിയതോടെയാണ് താന്‍ ഈ മേഖലയിലേക്ക് തിരിഞ്ഞതെന്നു പ്രശാന്ത് വ്യക്തമാക്കി. വളരെ പണിപ്പെട്ടാണ് താന്‍ ഷാരൂഖ് ആയി മാറിയത്. ഷാരൂഖിനെ പോലെ കരയുക, ചിരിക്കുക, സംസാരിക്കുക, നടക്കുക എന്നിങ്ങനെ എല്ലാം നാല് മാസത്തോളം പരിശീലിച്ചു.

08

അതിനു ശേഷം കുര്‍കുരെ പരസ്യമാണ് തനിക്കൊരു ബ്രേക്ക്‌ തന്നത്. ഷാരൂഖിനെ പോലെ ഒരാള്‍ ഉണ്ടെന്നരിഞ്ഞാണ് സിനിമാക്കാര്‍ വിളി തുടങ്ങിയത്. അങ്ങിനെയാണ് ഓം ശാന്തി ഓമിലേക്ക് ഫറാ ഖാന്റെ വിളിവരുന്നതും. ഷാരൂഖിനെ പോലെ ബോഡി കാത്ത് സൂക്ഷിക്കുക എന്നത് പ്രയാസകരം തന്നെയാണെന്ന് പ്രശാന്ത് പറയുന്നു. അതിനു ഭക്ഷണം കണ്ട്രോള്‍ ചെയ്യുന്നുണ്ട്, ജിമ്മില്‍ പോകുന്നുണ്ട്. പ്രശാന്ത് പറയുന്നു.

09

10

11