new

സാഹസികതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച പ്രകടനമായിരുന്നു അത്. 600ഉം 70ഉം0 അടി ഉയരമുള്ള കെട്ടിടത്തിന്‍റെ മുകളില്‍ കൂടി കയര്‍കെട്ടി ഒരു നടത്തം. സാമാന്യബുദ്ധി മാത്രമുള്ള ഒരു വ്യക്തിക്കും ചിന്തിക്കാന്‍ കഴിയാത്തൊരു കാര്യമാണ് നിക്കി വാലണ്ട എന്ന സാഹസിക പ്രേമി..

nik1 640x440

nik2 640x440

ഷിക്കാഗോയിലെ അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് മുകളില്‍ കെട്ടിയ ഉരുക്കുവടങ്ങളിലൂടെ നിക്കി നടന്നപ്പോള്‍ ഭയത്തിന്റെയും ആകാംഷയുടെയും നെടുവീര്‍പ്പിട്ടത് നിക്കിയുടെ ബന്ധുക്കളായിരുന്നില്ല മറിച്ച് കാണികളായിരുന്നു.
ഗ്രാന്‍ഡ്‌ കാന്യന്‍ ഗര്‍ത്തവും നയാഗ്ര വെള്ളച്ചാട്ടവും കുറുകെ നടന്നു റെക്കോര്‍ഡിട്ടിട്ടുള്ള നിക്കിയുടെ കഴിവിനെ ബന്ധുക്കള്‍ക്കെല്ലാം നല്ല വിശ്വാസമായിരുന്നു.

nik3 640x440

nik4 640x440

454 അടി കണ്ണുകെട്ടാതെ നടന്നു ബോറടിച്ചതുകൊണ്ടാകാം പിന്നീട് കണ്ണുകെട്ടിയുള്ള പ്രകടനമായിരുന്നു. അപ്പോള്‍മാത്രമാണ് ബന്ധുമിത്രാധികള്‍ ഒന്ന് പേടിച്ചത്. എന്നാല്‍ ഏഴര മിനിറ്റ് കൊണ്ട് കാര്യം സാധിച്ചു നിക്കി തിരിച്ചു വന്നപ്പോള്‍ എല്ലാരുടെയും മുഖത്ത്സന്തോഷം.

nik5 640x440

nik6 640x440

നിക്കിയുടെ സാഹസിക പ്രകടനം ഡിസ്ക്കവറി ചാനല്‍ ചിത്രീകരിച്ചെങ്കിലും സംപ്രേക്ഷണം ചെയ്തത് നിക്കി സുരക്ഷിതനായി മടനിയെത്തിയത്തിനുശേഷം മാത്രം. പ്രകടനത്തിനിടെ എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിലെന്നു ഭയന്നിട്ടാണ് ഇങ്ങനെയൊരു നടപടി.

തന്‍റെ അപ്പൂപ്പന്‍ കാള്‍ വാലണ്ട നടന്നുകയറിയ ജോര്‍ജിയയിലെ 1200 അടിയുള്ള തടാകം നടന്നുകയറുകയെന്നതാണ് തന്റെ അടുത്ത സ്വപ്നമെന്ന് നിക്കി പറയുന്നു.

You May Also Like

ഒരു പണക്കാരനായ ഭര്‍ത്താവിനെ ആവശ്യമുണ്ട്..!!!

ഒരു യുവതി ഒരു സോഷ്യല്‍ മീഡിയ സൈറ്റില്‍ ഇങ്ങനെ എഴുതി…’ഇരുപത്തിയഞ്ച് വയസ്സ് പ്രായമുള്ള സുന്ദരിയും സുശീലയും എനിക്ക് ഒരു ഭര്‍ത്താവിനെ വേണം, കുറഞ്ഞത് 500 മില്യണ്‍ ഡോളറിന്റെ എങ്കിലും ആസ്തി ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

കൂടോത്രം – നടന്ന കഥ

ഒരിക്കല്‍ കൂടോത്രത്തെ പറ്റി സംസാരിച്ചപ്പോള്‍ എന്റെ അങ്കിളിനു കിട്ടിയ ഒരു കൂടോത്രത്തിന്റെ കഥ അമ്മ പറഞ്ഞു.

കിലോമീേറ്റഴ്സ് ആന്‍ഡ്‌ കിലോമീേറ്റഴ്സ് ടു അസഫോയിറ്റിഡാ പോണ്ട് !!

ഈ സ്ഥലങ്ങള്‍ വല്ല ന്യൂയോര്‍ക്കിലോ പാരിസിലോ ആണ് എന്നു തെറ്റുധരിക്കരുത്… എല്ലാം നമ്മുടെ സ്വന്തം കേരളത്തിലെ സ്ഥലങ്ങള്‍ തന്നെ !!

ഇങ്ങനെയൊക്കെ ഒളിച്ചിരുന്നാല്‍ ആരും കണ്ടുപിടിച്ചു പോകും.!

നായകള്‍ നന്ദിയുള്ള മൃഗങ്ങളാണ്, അതുകൊണ്ടാകും തങ്ങളുടെ യജമാനനെ വലുതായിട്ട് ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതികൊണ്ട് നടത്തിയ ഈ ഒളിച്ചു കളികള്‍…