ആദ്യ ദിനം ആദ്യ പ്രദര്‍ശനം തന്നെ ദര്‍ശിക്കാന്‍ അടിയന് സാധിച്ചു .. റിവ്യൂ ഇടണോ വേണ്ടയോ എന്ന് ആലോചിക്കുകയായിരുന്നു അതാ വൈകി പോയതു …
ഞാന്‍ എന്താ ഇപ്പൊ പറയുക ? കഥയക്കുറിച്ചു പറയാന്നു വെച്ചാല്‍ നിങ്ങള്‍ ചിരിച്ചു ചിരിച്ചു ഒരു വഴിക്കാകും …
അതുകൊണ്ട് ഞാന്‍ പറയുന്നില്ല…. അങ്ങനെ ഇപ്പൊ നിങ്ങള്‍ ചിരിക്കണ്ട
ഇന്റ്രോ കൊല മാസ് ആണ് … (കളിക്കളം,അണ്ണന്തമ്പി തുടങ്ങിയ സിനിമകള്‍ കാണാത്തവര്‍ക്ക് )
പിന്നെ ഒരു ഫയങ്കരമാന പാട്ടാണ് .. കുളിരിത്,വിറക്കിത്, അങ്ങനെ എന്തൊക്കെയോ പറഞ്ഞു മാസ്സ് മാസ്സ് മാസ്സ് എന്ന് അലറി വിളിക്കും. പിന്നെ ഇടയിലൂടെ ഒരു ലവ് ട്രാക്ക് വേണമല്ലോ … അതിനു വേണ്ടി നയന്‍ താരയെ നിയമിച്ചിട്ടും ഉണ്ട്.
നായകന് ഒരു അമാനുഷിക കഴിവ് കിട്ടുന്നിടത്താണ് ട്വിസ്റ്റുകള്‍ വരുന്നത് . ഒരു ലോഡ് പ്രേതങ്ങളുടെ കൂടെ പൂച്ചാണ്ടി എന്നൊക്കെ പറഞ്ഞു ഒരു പാട്ടും ഉണ്ട് അതിനു ശേഷം . ഈ പാട്ട് എടുത്തത് വിനയാന്‍ സാര്‍ ആണോ എന്ന് വരെ എനിക്ക് തോന്നി.
ഇന്റെര്വല് ആകുമ്പോ പുതിയ ഒരു ട്വിസ്റ്റ് നെ നമ്മള് പരിചയപ്പെടുന്നു . പിന്നീട് അങ്ങോട്ട് ട്വിസ്ടോട് ട്വിസ്ടാണ് ..
പ്രേംജിയുടെ ചില സംഭവങ്ങള്‍ ഒഴിച്ച് നിറുത്തിയാല്‍ ഇതിലെ കോമഡികള്‍ ഭയങ്കര ഹൊറര്‍ ആണ്.
സൂര്യ നന്നായി ചെയ്തു …. സെന്റി സീനുകളും കൊള്ളാം ..
എന്നാലും വെങ്കട്ട് പ്രഭുവിന്റെ കയ്യില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല..
കൂടുതല്‍ പറയുന്നില്ല…തീയറ്ററില്‍ പോയി കണ്ടാല്‍ ബാക്കി എല്ലാം നേരിട്ട് മനസിലാക്കാം…